നയപരമായി യുഡിഎഫും എല്‍ഡിഎഫും വ്യത്യാസമില്ല, ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചത് പിണറായി പൂര്‍ത്തീകരിക്കുന്നു: സണ്ണി കപിക്കാട് അഭിമുഖം

Summary

ഒരു ഭരണാധികാരിയുടെയും തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നാണ് പറഞ്ഞത്

ഭരണത്തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്ന വാദം ആവര്‍ത്തിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം.കപിക്കാട്. ദ ക്യു ടു ദ പോയിന്റ് അഭിമുഖ പരമ്പരയിലാണ് പ്രതികരണം. പിണറായി വിജയന്‍ ഒരിക്കല്‍ കൂടി ഭരിക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്, താന്‍ പറഞ്ഞത് അങ്ങനെയൊരു വാദമല്ല. ജനങ്ങളുടെ അവകാശത്തെയല്ല ചോദ്യം ചെയ്തത്.

ഒരു ഭരണാധികാരിയുടെയും തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നാണ് പറഞ്ഞത്. നയപരമായി എല്‍ഡിഎഫും യുഡിഎഫും വ്യത്യാസമില്ല. ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചത് തന്നെയാണ് പിണറായി തുടരുന്നത്. യുഡിഎഫിനെ പരസ്യമായോ രഹസ്യമായോ പിന്തുണക്കേണ്ട കാര്യം എനിക്കില്ല.

No stories found.
The Cue
www.thecue.in