വിമർശനങ്ങളേയും മറികടക്കാനുള്ളത്ര നേട്ടങ്ങൾ വെട്ടിപ്പിടിച്ചിട്ടാണ് അദ്ദേഹം പാഡഴിക്കുന്നത്

വിമർശനങ്ങളേയും മറികടക്കാനുള്ളത്ര നേട്ടങ്ങൾ വെട്ടിപ്പിടിച്ചിട്ടാണ് അദ്ദേഹം പാഡഴിക്കുന്നത്

പണ്ട് ധാരാളം ത്രിരാഷ്ട്ര - ചതുർരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കുന്ന സമയം..സൗരവ്‌ ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന സമയത്ത് ഇന്ത്യ അടുപ്പിച്ച് 9 ഫൈനലുകൾ തോറ്റിരുന്നു..."ഒൻപതാം നരകത്തിന്റെ സുവിശേഷം" എന്ന് മാതൃഭൂമി സ്പോർട്സ് മാസികയിൽ ഒരു ലേഖനം വായിച്ചതും ഓർക്കുന്നു... ചേസിങ്ങിൽ അമ്പേ പരാജയം...ഇരുന്നൂറ് റൺസ് പോലും പിന്തുടരുന്നത് പേടി സ്വപ്നമായിരുന്ന കാലം... "സമ്മർദ്ദ ഘട്ടങ്ങളിൽ പിടിച്ച് നിന്നു ബാറ്റ് ചെയ്യാൻ കഴിവുള്ള ഒരു വിക്കറ്റ് കീപ്പർ എന്ന് അവതരിക്കുന്നോ, അന്നേ ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കുമൊക്കെ ഒരു വെല്ലുവിളിയാവൂ " - അന്ന് സൗരവ്‌ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്.. ഒടുവിൽ ദ്രാവിഡിനെ വച്ച് അഡ്ജസ്റ്റ് ചെയ്യുന്ന കാലത്താണ്‌ ധോണി ഇടിമിന്നൽ പോലെ അവതരിച്ചത്....

ധോണിയുടെ കരിയറിനെ രണ്ട് ഭാഗങ്ങളായി കാണാനാണ്‌ ഇഷ്ടം...
ആദ്യ ഭാഗത്തെ ധോണിയോടാണ് പ്രിയം.. ആദ്യം ഒരു pure dasher ആയി അരങ്ങേറ്റം... പിന്നെ ഉത്തരവാദിത്തമുള്ള കാപ്റ്റനായുള്ള transformation... ഇന്ത്യയുടെ രണ്ട് വലിയ പ്രതിസന്ധികളാണ്‌ ധോണി അവസാനിപ്പിച്ചത്.. വലിയ ടൂർണമെന്റുകളിൽ കാലിടറുന്നതും, ചേസിങ്ങും... ഇന്ത്യൻ ക്രിക്കറ്റിനെ ആ മനുഷ്യൻ മാറ്റിയെടുത്തു... ഒരു പക്ഷെ ടീമിന്റെ താത്പര്യത്തിനായി ബാറ്റിംഗ് ഓർഡറിൽ താഴേക്ക്‌ ഇറങ്ങിയില്ലായിരുന്നെങ്കിൽ ധോണി തകർക്കുമായിരുന്ന റെക്കോർഡുകൾ ചിന്തിക്കാൻ പോലും പ്രയാസമാണ്...

രണ്ടാംഭാഗത്തെ ധോണിയോട് പ്രിയം കുറവാണ്.. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എന്ന നിലയിൽ എൻ. ശ്രീനിവാസൻ, വിന്ദു ധാരാ സിംഗ് എന്നിവരോട് ചേർന്നുള്ള സംശയം ജനിപ്പിക്കുന്ന ഇടപാടുകൾ.. റൈനയ്ക്കും, അശ്വിനും, ജഡേജയ്ക്കും വേണ്ടിയുള്ള കടും പിടുത്തം...പല കളികളും അവസാനത്തേക്ക് വലിച്ച് നീട്ടുകയും ഒടുവിൽ കയ്യെത്തി പിടിക്കാനാവാതെ തളർന്ന് വീണതും... മൊത്തം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള മെല്ലെപ്പോക്ക്... ഒടുവിൽ കഴിഞ്ഞ ലോകകപ്പിലെ ദയനീയ ബാറ്റിംഗും.... രണ്ടു വർഷം മുൻപെങ്കിലും ധോണി വിരമിക്കേണ്ടിയിരുന്നു...

എങ്കിലും,നിസ്സംശയം പറയാം... ടീം ഇന്ത്യയുടെ സ്രഷ്ടാവായിരുന്നു ധോണി.. മോഡേൺ ക്രിക്കറ്റിലെ ബുദ്ധിരാക്ഷസൻ... അന്തിമ വിശകലനത്തിൽ എല്ലാ കുറവുകളേയും, വിമർശനങ്ങളേയും മറികടക്കാനുള്ളത്ര നേട്ടങ്ങൾ രാജ്യത്തിനായി വെട്ടിപ്പിടിച്ചിട്ടാണ് അദ്ദേഹം പാഡഴിക്കുന്നത്...
Adieu maestro...

വിമർശനങ്ങളേയും മറികടക്കാനുള്ളത്ര നേട്ടങ്ങൾ വെട്ടിപ്പിടിച്ചിട്ടാണ് അദ്ദേഹം പാഡഴിക്കുന്നത്
അതു കൊണ്ടാണ് ധോണി കളിയവസാനിപ്പിക്കുമ്പോൾ ഞങ്ങൾ കരഞ്ഞു പോകുന്നത്...

Related Stories

No stories found.
logo
The Cue
www.thecue.in