അര്‍ജന്റീനന്‍ ആരാധകനായ സുഹൃത്തിന്റെ ആര്‍പ്പുവിളി, കസേരയുമായി 'തല്ലാനോടി' പ്രവാസി സുഹൃത്ത്; വൈറല്‍ വീഡിയോ

അര്‍ജന്റീനന്‍ ആരാധകനായ സുഹൃത്തിന്റെ ആര്‍പ്പുവിളി, കസേരയുമായി 'തല്ലാനോടി' പ്രവാസി സുഹൃത്ത്; വൈറല്‍ വീഡിയോ

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനിയന്‍ വിജയത്തിന്റെ ആഹ്‌ളാദവും ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും ആവേശത്തോടെ നടക്കുകയാണ്.

ഇതിനോടകം തന്നെ ആരാധകരുടെ നിരവധി വീഡിയോയും വൈറലായി. പന്തയം വെച്ചു തോറ്റതിന്റെ നിരാശയും, ഫുട്‌ബോളിന്റെ സ്പിരിറ്റും, മരക്കാനയിലെ അര്‍ജന്റീനിയന്‍ വിജയവും, മെസിക്ക് ലഭിച്ച കാവ്യനീതിയും ഇരു ടീമുകളും തമ്മിലുള്ള പ്രകടനവുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ വൈറലായൊരു വീഡിയോ ഉണ്ടായിരുന്നു. വൈറലായൊരു വീഡിയോ ഉണ്ടായിരുന്നു. കേരളത്തില്‍ അര്‍ജന്റീനിയന്‍ ആരാധകനായ മകന്‍ വിജയാഹ്ളാദം നടത്തുമ്പോള്‍ കസേരകൊണ്ട് തല്ലാനോങ്ങുന്ന ബ്രസീല്‍ ആരാധകനായ അച്ഛനെന്ന നിലക്കാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ദ ക്യു ഇന്നലെ വാര്‍ത്ത നല്‍കിയപ്പോഴും അച്ഛനും മകനുമെന്ന നിലക്കാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രവാസി ഫുട്ബോള്‍ ഫാന്‍സായ മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ അര്‍ഷദ് പേരപ്പുറവും അബ്ദുല്‍ ലത്തീഫ് പൊന്നച്ചനുമായിരുന്നു വിഡിയോയില്‍ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ' ഇക്കാക്ക ( ലത്തീഫ് ) ബ്രസീല്‍ ആരാധകനാണ്, എല്ലാ മത്സരങ്ങളും ഞങ്ങള്‍ ഒരുമിച്ചിരുന്നു ആവേശപൂര്‍വം കാണും. ഇന്നും അങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇത്രേ വൈറല്‍ ആകുമെന്ന് കരുതിയില്ല '- അര്‍ജന്റീനാ ആരാധകനായ അര്‍ഷദ് പറഞ്ഞു.

ഈ വാര്‍ത്ത ആദ്യം നല്‍കിയപ്പോള്‍ പാലക്കാട് സ്വദേശികളായ അച്ഛനും മകനും എന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു

എഡിറ്റര്‍, ദ ക്യു

No stories found.
The Cue
www.thecue.in