'നൂറു ശതമാനവും ന്യായം രേഷ്മയുടെ ഭാഗത്ത്, പ്രൊഫസറുടെ മര്യാദകളൊന്നും രജിത് കുമാറിനില്ല', രാജിനി ചാണ്ടി

'നൂറു ശതമാനവും ന്യായം രേഷ്മയുടെ ഭാഗത്ത്, പ്രൊഫസറുടെ മര്യാദകളൊന്നും രജിത് കുമാറിനില്ല', രാജിനി ചാണ്ടി

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ടാസ്‌കിനിടെ രജിത് കുമാര്‍ ആക്രമിച്ച സംഭവത്തില്‍ രേഷ്മ രാജന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെ രേഷ്മക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മത്സരാര്‍ത്ഥിയും നടിയുമായി രാജിനി ചാണ്ടി. ഈ വിഷയത്തില്‍ 100 ശതമാനവും ന്യായം രേഷ്മയുടെ ഭാഗത്താണെന്ന് രാജിനി ചാണ്ടി ദ ക്യുവിനോട് പറഞ്ഞു.

'നല്ല കഴിവുള്ള കുട്ടിയാണ് രേഷ്മ, അവളെടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണ്. കുറച്ച് നാളത്തെ പരിചയം മാത്രമേ എനിക്ക് രേഷ്മയുമായുള്ളൂ, പക്ഷെ ആ സമയം കൊണ്ട് തന്നെ ആ കുട്ടിയെ എനിക്ക് മനസിലായി. കഴിവുള്ള, ഇത്രയും സെല്‍ഫ് റെസ്‌പെക്ട് ഉള്ള, കോണ്‍ഫിഡന്റ് ആയ വേറെ ഒരു കുട്ടി ആ പരിപാടിയിലുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ആരെന്തൊക്കെ പറഞ്ഞാലും അവള്‍ അവളുടെ തീരുമാനം മാറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു',രാജിനി ചാണ്ടി പറഞ്ഞു.

രജിത് കുമാര്‍ നുണ പറയും

താന്‍ 15 വര്‍ഷമായി നുണ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നിട്ട് വിവാഹിതനാണോ എന്ന കാര്യത്തില്‍ പോലും അദ്ദേഹം നുണയാണ് പറഞ്ഞത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയത്തില്‍ തന്നെ എത്ര തവണ അദ്ദേഹം കാര്യം മാറ്റിപ്പറഞ്ഞു? ഷോയില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ്, കണ്ണ് ദാനം ചെയ്യാമെന്നൊക്കെ പറഞ്ഞയാള്‍ പിന്നെ പറയുന്നു കണ്ണിന്റെ താഴെ ഒന്ന് വരച്ചതേയുള്ളൂ എന്നൊക്കെ. ഇതൊക്കെ കേട്ടാല്‍ തന്നെ മനസിലാകുമല്ലോ എന്താണ് വാസ്തവമെന്ന്.

എനിക്ക് 68 വയസുണ്ടായിരുന്നു ഈ ഷോയില്‍ പങ്കെടുക്കുമ്പോള്‍. മരിച്ച് പോയ ഒരു ഭാര്യയെ വളരെ മോശമായി പറയുന്നത് കേട്ടിട്ടുണ്ട്. ഡിവോഴ്‌സ് കഴിഞ്ഞ് മരിച്ച് പോയ ഭാര്യയെ ഞങ്ങളുടെ മുമ്പില്‍ വെച്ച് അത്രയ്ക്ക് താഴ്ത്തികെട്ടിയാണ് അദ്ദേഹം സംസാരിച്ചത്. പിഎച്ച്ഡി പാസായ പ്രൊഫസറായ ഒരാള്‍ക്ക് ചില മാന്യതകളും മര്യാദകളുമൊക്കെ ഉണ്ടാകും. അത് പക്ഷെ രജിത് കുമാറില്‍ കണ്ടില്ല.

ഞാന്‍ അദ്ദേഹത്തിന്റെ തനിസ്വഭാവം മനസിലാക്കിയെന്ന് തോന്നിയത് കൊണ്ടാകാം എന്നോട് പലപ്പോഴും വഴക്കുണ്ടാക്കാന്‍ വന്നിട്ടുള്ളത്. പലപ്പോഴും ഞാന്‍ മാറിപ്പോവുകയാണ് ചെയ്തത്. എനിക്ക് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പെരുമാറ്റമായിരുന്നില്ല അദ്ദേഹത്തിന്റേത്.

ബിഗ് ബോസില്‍ പങ്കെടുത്തത് വലിയ അബദ്ധം

ഞാനാണ് ആദ്യം അവിടുന്ന് ഇറങ്ങിയ ആള്‍, എനിക്ക് പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. ഇതൊരു ഗെയിമാണ് ആ ഗെയിം കളിക്കണം എന്നൊക്കെ ആര്യയും പ്രദീപുമൊക്കെ എന്നോട് പറഞ്ഞിരുന്നു, പക്ഷെ എല്ലാവരോടും ഇത്രയും ഫ്രണ്ട്‌ലിയായി ഇരുന്നിട്ട് കണ്‍ഫക്ഷന്‍ റൂമില്‍ കയറി എനിക്ക് എങ്ങനെ അവരെ കുറ്റം പറയാന്‍ സാധിക്കും.

ബിഗ് ബോസ് എന്താണെന്നോ എങ്ങനെയുള്ള റിയാലിറ്റി ഷോ ആണെന്നോ എങ്ങനെയാണ് പെരുമാറേണ്ടതെന്നോ ഒന്നും അറിയാതെയാണ് ഞാന്‍ പോയത്. ജീവിതത്തില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു അത്.

എന്റെ പ്രായത്തിലുള്ളവര്‍ക്ക് എങ്ങനെ പോസിറ്റീവായി ചിന്തിക്കാം, എന്തൊക്കെ ചെയ്യാം എന്നൊക്കെയുള്ള റോള്‍ മോഡലാകാം എന്ന ഉദ്ദേശത്തില്‍ മാത്രമായിരുന്നു ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. അല്ലാതെ അവിടെ വഴക്കുണ്ടാക്കാനൊന്നും പോയതല്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീകളോട് ബഹുമാനമില്ല

ഒരു സ്ത്രീയോട് പോലും ബഹുമാനമില്ലാത്ത വ്യക്തിയാണ് രജിത് കുമാര്‍. ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിനെതിരെ ഒരു മോശം വാക്ക് എന്റെ വായില്‍ നിന്ന് വന്നുപോയി, അത് അപ്പോഴത്തെ ആ ആവേശത്തില്‍ സംഭവിച്ചതാണ്, അല്ലാതെ മനപൂര്‍വ്വം പറഞ്ഞതായിരുന്നില്ല. അതിന്റെ പേരില്‍ എനിക്കും കുടുംബത്തിനുമെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.

രജിത് കുമാറിന് പെയ്ഡ് ആര്‍മിയുണ്ട്. അല്ലാതെ ഇത്രയും കാര്യങ്ങളൊക്കെയുണ്ടായിട്ടും ഇത്രയും കൂടുതല്‍ ആളുകള്‍ അങ്ങനെ ഒരാളെ പിന്തുണക്കുന്നത് എന്തുകൊണ്ടാണ്?

ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍, ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് ഈ പരിപാടിയുടെ പിന്നിലെ ഒരാളെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ടിആര്‍പി റേറ്റിങ് കൂട്ടുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

'നൂറു ശതമാനവും ന്യായം രേഷ്മയുടെ ഭാഗത്ത്, പ്രൊഫസറുടെ മര്യാദകളൊന്നും രജിത് കുമാറിനില്ല', രാജിനി ചാണ്ടി
രേഷ്മക്കൊപ്പമുണ്ടാകും, രജിത് ആര്‍മി പെയ്ഡ് മാര്‍ക്കറ്റിങ്: ആര്യ

Related Stories

No stories found.
logo
The Cue
www.thecue.in