ആര്‍എസ്എസ് ബന്ധം വിട്ടവര്‍ മറ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് കുഴപ്പം: ഒ.കെ വാസു സംസാരിക്കുന്നു

ആര്‍എസ്എസ് ബന്ധം വിട്ടവര്‍ മറ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് കുഴപ്പം: ഒ.കെ വാസു സംസാരിക്കുന്നു

ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നവര്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് പ്രശ്നമെന്ന് സിപിഐഎം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസു. ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് ഉത്തമബോധ്യം ഉണ്ടാകുമ്പോള്‍ അത് ഉപേക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്. അത്തരത്തില്‍ ആളുകള്‍ ആര്‍എസ്എസില്‍ പോയി എന്നത് അപരാധമല്ലല്ലോ. ബന്ധം വിച്ഛേദിച്ച് അതല്ല ഇതാണ് ശരിയെന്ന് മനസിലാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് തെറ്റ്. താന്‍ ഇക്കാര്യത്തില്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഒ.കെ വാസു. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഒ.കെ വാസു 2014ലാണ് കുടുംബത്തോടൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നത്. ആര്‍എസ്എസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന വാക്പോരിന്റെ പശ്ചാത്തലത്തിലാണ് ഒ.കെ വാസു ദ ക്യു'വിനോട് സംസാരിച്ചത്.

ആര്‍എസ്എസ് ബന്ധം വിട്ടവര്‍ മറ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് കുഴപ്പം: ഒ.കെ വാസു സംസാരിക്കുന്നു
മുല്ലപ്പള്ളിക്കും ചെന്നിത്തലക്കുമൊപ്പം കോണ്‍ഗ്രസ് വെബിനാറില്‍ ശ്രീജിത്ത് പണിക്കര്‍; പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറ്റം

ആര്‍എസ്എസ് ശാഖകള്‍ യുവാക്കളെ അക്രമത്തിന് സജ്ജരാക്കുന്ന കേന്ദ്രം

ചെറുപ്പക്കാരെ അക്രമത്തിന് തയ്യാറാക്കുക എന്നതാണ് ആര്‍എസ്എസ് ശാഖകളില്‍ പ്രധാനമായും നടക്കുന്നത്. എന്തും ചെയ്യാം എന്ന മനോഭാവത്തിലേക്ക് ചെറുപ്പക്കാരെ മാറ്റുന്നു. അതിനായി ശിവജി മുഗള്‍ സാമ്രാജ്യത്തിലെ മുസ്ലിം ഭരണാധികാരികള്‍ക്കെതിരെ നടത്തിയ പോരാട്ടവും റാണാ പ്രതാപ് സിംഗിന്റെ കഥകളുമാണ് പഠിപ്പിക്കുന്നത്. ഈ പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടി അന്യമത വിദ്വോഷം വളര്‍ത്തുന്നു. എന്നാല്‍ നേരേ മറിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരെ പോലെയുള്ള എത്രയോ ധീരദേശാഭിമാനികളെ കുറിച്ച് ഒന്നും പഠിപ്പിക്കാറില്ലെന്നും ഒകെ വാസു ദ ക്യു'വിനോട്.

ആര്‍എസ്എസ് ബന്ധം വിട്ടവര്‍ മറ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് കുഴപ്പം: ഒ.കെ വാസു സംസാരിക്കുന്നു
അവര്‍ക്ക് വേണ്ടത് അംബാനിയെയും ബിര്‍ളയെയുമാണ്

ആര്‍എസ്എസില്‍ പോയി എന്നത് അപരാധമല്ലല്ലോ

സിപിഎം രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടിയല്ല. മെമ്പര്‍ഷിപ്പോ ലിഖിതമായ ഭരണഘടനയോ ഇല്ലാത്ത സംഘടനയാണ് ആര്‍എസ്എസ്.അമീബയുടെ ശരീരത്തില്‍ മുഴകളുണ്ടാകുന്നത് പോലെ കുറെ സംഘടനകള്‍ ഇതില്‍ നിന്നും ഉണ്ടാകും. വിശ്വ ഹിന്ദു പരിഷത്ത്, ബിഎംഎസ്, എബിവിപി, ബിജെപി എന്നൊക്കെ പറഞ്ഞ് കുറെ സംഘടനകള്‍ മുളച്ച് വന്നിട്ടുണ്ട്. എന്നാല്‍ സാധനം ഒന്നാണ്. ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് ഉത്തമബോധ്യം ഉണ്ടാകുമ്പോള്‍ അത് ഉപേക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്. അത്തരത്തില്‍ ആളുകള്‍ ആര്‍എസ്എസില്‍ പോയി എന്നത് അപരാധമല്ലല്ലോ.

ബന്ധം വിച്ഛേദിച്ച് അതല്ല ഇതാണ് ശരിയെന്ന് മനസിലാക്കി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതില്‍ എന്താണ് തെറ്റ്. തെറ്റില്ലെന്നും ഒകെ വാസു.

ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സ്വീകരിക്കരുതെന്നുണ്ടോ?

ഒരു പ്രദേശത്തെ ശാഖയില്‍ അവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായം എത്തിച്ച് കൊടുക്കാനോ ചെറുപ്പക്കാരെ നല്ലവഴിക്ക് നടത്താനോ ഉള്ള ഒരു പരിപാടിയും നടക്കുന്നില്ല. ചെറുപ്പക്കാരെ വഴിതെറ്റിക്കാനുള്ള മൃദുലമായ കാര്യങ്ങളും വര്‍ഗ്ഗീയ ചിന്തകളുണ്ടാക്കുകയുമാണ് ശാഖകളില്‍ ചെയ്യുന്നത്. മറ്റ് മതങ്ങളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും മറ്റുള്ളവര്‍ പുറത്തുള്ളവരാണെന്നും പറഞ്ഞ് കൊണ്ട് വര്‍ഗ്ഗീയത കുത്തിനിറയ്ക്കുന്ന ഒരു ഇടമാണ് ആര്‍എസ്എസിന്റെ ശാഖ. പലരും ആര്‍എസ്എസ് വിട്ട് സിപിഎമ്മിലേക്ക് എത്തുന്നുണ്ട്. വളരെ ചെറിയ പ്രായത്തില്‍ ശാഖയില്‍ കൊണ്ടുപോകുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര വിവരവും പരിജ്ഞാനവും ഉണ്ടാകുകയില്ല. കുട്ടികളെ ഇടുങ്ങിയ മനസ്സുള്ളവരാക്കി മാറ്റുന്നു. ഇത് തിരിച്ചറിഞ്ഞ് സമൂഹത്തിന് വേണ്ടി ചിന്തിക്കുന്നവരായി മാറുമ്പോള്‍ അവര്‍ ശാഖകള്‍ ഉപേക്ഷിക്കും. എത്രയോ പേര്‍ ഉപേക്ഷിച്ചിട്ടുണ്ട്. ബിജെപിയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ബല്‍രാജ് മാധോക് ആര്‍എസ്എസ്-ബിജെപി ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയാണ് ചെയ്തത്. ഇടക്കാലത്ത് ഉമാഭാരതിയും കര്‍ണാടകയിലെ യദ്യൂരപ്പയും ബിജെപി വിട്ടതാണ്. യുപിയിലെ കല്യാണ്‍സിംഗ് ബിജെപി ബന്ധം വേര്‍പെടുത്തിയതാണ്. പലരും പിന്നീട് തിരിച്ചു പോയി എന്നത് വേറെ കാര്യം. കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ നേതാവ് ശങ്കര്‍സിംഗ് വഗേല ആര്‍എസ്എസ്- ബിജെപി നേതാവായിരുന്നു. പിന്നെ കോണ്‍ഗ്രസിലെത്തിയതാണ്. ഓരോ സംസ്ഥാനത്തും അങ്ങനെ നേതാക്കളുണ്ട്. ഒരിക്കല്‍ ശാഖയില്‍ പോയത് കൊണ്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കരുതെന്നുണ്ടോ? ആര്‍എസ്എസുകാര്‍ ആ ബന്ധം ഉപേക്ഷിച്ച് വരുമ്പോള്‍ മറ്റ് പാര്‍ട്ടിക്കാര്‍ അവരെ സ്വീകരിക്കരുതെന്നുണ്ടോ?

Related Stories

The Cue
www.thecue.in