'ആനയെ കൊല്ലാന്‍ മനപ്പൂര്‍വം ചെയ്‌തെന്നാണ് കരുതേണ്ടത്'; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജു ദ ക്യുവിനോട്

'ആനയെ കൊല്ലാന്‍ മനപ്പൂര്‍വം ചെയ്‌തെന്നാണ് കരുതേണ്ടത്'; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജു ദ ക്യുവിനോട്

സ്‌ഫോടകവസ്തു നിറച്ച തീറ്റ അറിയാതെ കഴിക്കുന്നതിനിടെ പൊട്ടി, വായതകര്‍ന്ന് ഗര്‍ഭിണിയായ ആന ചരിയാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനം മന്ത്രി കെ രാജു ദ ക്യുവിനോട്. മനപ്പൂര്‍വം ആനയെ കൊല്ലുന്നതിന് വേണ്ടി ശ്രമം നടന്നെന്നാണ് കരുതേണ്ടത്. അത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാനാകില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കൊടും ക്രൂരതയാണ് നടന്നത്. കടുത്ത വേദനയുടെ വലിയ പീഡനം അനുഭവിച്ചാണ് ആന ചരിഞ്ഞത്. സംഭവത്തെ അത്രമേല്‍ ഗൗരവത്തോടെ കണ്ട് കര്‍ശന നടപടി സ്വീകരിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കം കടിച്ച് വായതകര്‍ന്നതിനെ തുടര്‍ന്നുള്ള മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നുള്ള പ്രാഥമിക വിവരം. അന്തിമ റിപ്പോര്‍ട്ട് ലഭ്യമായാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും മന്ത്രി ദ ക്യുവിനോട് പറഞ്ഞു. പന്നിയെ കൊല്ലാനും പിടിക്കാനുമൊക്കെ ഇത്തരത്തില്‍ ഭക്ഷണത്തില്‍ പടക്കമൊളിപ്പിച്ച് കെണിയൊരുക്കാറുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതും നിയമവിരുദ്ധമാണ് - മന്ത്രി പറഞ്ഞു.

'ആനയെ കൊല്ലാന്‍ മനപ്പൂര്‍വം ചെയ്‌തെന്നാണ് കരുതേണ്ടത്'; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജു ദ ക്യുവിനോട്
മനസ്സാക്ഷിയില്ലാത്ത കൊടുംക്രൂരത, സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കെണിയില്‍ ഗര്‍ഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മന്ത്രി കെ രാജു ദ ക്യുവിനോട്

പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. 20 വയസ്സുള്ള പിടിയാനയാണ് കൊല്ലപ്പെട്ടത്. സൈലന്റ് വാലി പാര്‍ക്കിന്റെ പരിധിയിലുള്ള പ്രദേശത്താണിത്. മണ്ണാര്‍ക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന് ഭാഗത്ത് ആനയെത്തുമ്പോള്‍ പടക്കം കടിച്ച് വായ തകര്‍ന്ന നിലയിലായിരുന്നു. അപകടമുണ്ടായി ഒരാഴ്ച ആന കാടിനുള്ളില്‍ കഴിച്ചുകൂട്ടിയിരിക്കാമെന്നാണ് കരുതുന്നത്. കടുത്ത വേദനകാരണം ഭക്ഷണവും വെള്ളവുമൊന്നും കഴിക്കാനാകാതെ വന്നപ്പോള്‍ അത് കാടിന് പുറത്തുവന്നതാകണം. വേദന സഹിക്കാനാകാതെ വന്നപ്പോള്‍ പുഴയില്‍ ഇറങ്ങി നിന്നുവെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് ആളുകളുടെയും വനം വകുപ്പിന്റെയും ശ്രദ്ധയില്‍വന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ എത്തിച്ച് നിരീക്ഷിച്ചു. രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്ന് കണ്ടെങ്കിലും കുങ്കിയാനയെ ഉപയോഗിച്ച് പിടിക്കാന്‍ ശ്രമം നടത്തി. ഈച്ചയും മറ്റ് കീടങ്ങളും പൊതിഞ്ഞ് വേദന കൂട്ടിയതിനാലാകണം അത് പുഴയില്‍ ഇറങ്ങിത്തന്നെ നിന്നു. രണ്ടാമത്തെ ദിവസം ചരിഞ്ഞു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടത്തി. പടക്കം പൊട്ടി വായതകര്‍ന്ന് മരിച്ചെന്നാണ് അതില്‍ നിന്നുള്ള പ്രാഥമിക വിവരം. അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ലഭിച്ചയുടന്‍ അതിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കും. സംഭവത്തില്‍ OR10/2020 ആയി കേസെടുത്തിട്ടുണ്ട്.

മനപ്പൂര്‍വം ആനയെ കൊല്ലുന്നതിന് വേണ്ടി ശ്രമം നടന്നെന്നാണ് കരുതേണ്ടത്. അത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ശക്തമായി ഇതിനെ അപലപിക്കുന്നു. കൊടും ക്രൂരതയാണ് നടന്നത്. കടുത്ത വേദനയുടെ വലിയ പീഡനം അനുഭവിച്ചാണ് ആന ചരിഞ്ഞത്. സംഭവത്തെ അത്രമേല്‍ ഗൗരവത്തോടെ കണ്ട് കര്‍ശന നടപടി സ്വീകരിക്കും. ആന പടക്കം കടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.

ചതിച്ച് പടക്കം തീറ്റയ്ക്ക് അകത്ത് കൊടുത്തതാണോ അതല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ സംഭവിച്ചതാണോ എന്നെല്ലാം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരും. അതിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആ മേഖലകളില്‍ ചിലര്‍ പന്നിയെ പിടിക്കാന്‍ ഭക്ഷണത്തില്‍ പടക്കം ഒളിപ്പിച്ച് കെണിവെയ്ക്കാറുണ്ടെന്ന് വിവരമുണ്ട്. പന്നിയെ ലക്ഷ്യമിട്ടായാലും അത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതേ രീതിയില്‍ പത്തനാപുരത്ത് രണ്ടുമാസം മുന്‍പ് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടുമുണ്ടായ സാഹചര്യത്തില്‍ അതീവ ഗൗരവമായാണ് വനംവകുപ്പ് ഇതിനെ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in