സാനിറ്റൈസര്‍ ഇനി 'കയ്യില്‍ കെട്ടി' നടക്കാം; സാനിറ്റൈസര്‍ വാച്ച് ഈ മാസം അവസാനത്തോടെ വിപണിയില്‍

സാനിറ്റൈസര്‍ ഇനി 'കയ്യില്‍ കെട്ടി' നടക്കാം; സാനിറ്റൈസര്‍ വാച്ച് ഈ മാസം അവസാനത്തോടെ വിപണിയില്‍

കൊവിഡ് വ്യാപനം സമൂഹത്തെ വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ്മാസ്‌ക് ധരിക്കുക എന്നതും കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നതും ഒഴിച്ചുകൂടാനാകാത്ത ശീലമായി മാറിയിരിക്കുന്നു. പുറത്തുപോകുമ്പോള്‍ കൊണ്ടുനടക്കാനുള്ള എളുപ്പത്തിന് 'സാനിറ്റൈസര്‍ വാച്ച്' നിര്‍മ്മിച്ച് ജനങ്ങളിലെത്തിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ശ്രീചിത്രയിലെ മെഡിക്കല്‍ ഡിവൈസസ് ഗവേഷകരാണ് സാനിറ്റൈസര്‍ വാച്ച് എന്ന ആശയം മുന്നോട്ട് വെച്ചത്. വാച്ച് പോലെ സാനിറ്റൈസര്‍ കയ്യില്‍കെട്ടി നടക്കാം എന്നതാണ് ഗുണം. ഒരു കൈ നിവര്‍ത്തിപ്പിടിച്ച് മറ്റേ കൈ കൊണ്ട് പ്രസ് ചെയ്താല്‍ കയ്യിലേക്ക് സാനിറ്റൈസര്‍ ചീറ്റും. ജോലിക്കിടയിലും, യാത്രകള്‍ക്കിടയിലും മറ്റും കൈകള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാനിറ്റൈസര്‍ വാച്ച് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേരള സ്റ്റേറ്റ് ഡ്രഗ്‌സ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) എന്‍ജിനീയറിങ് ഡിവഷന്‍, ശ്രീചിത്രയിലെ ഡയറക്ടറും മുതിര്‍ന്ന ഗവേഷകരുമായും ചര്‍ച്ച നടത്തിയിരുന്നുവെന്ന് കെഎസ്ഡിപി ചെയര്‍മാന്‍ സിബി ചന്ദ്രബാബു ദ ക്യുവിനോട് പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

'വാണിജ്യാടിസ്ഥാനത്തില്‍ സാനിറ്റൈസര്‍ വാച്ച് നിര്‍മ്മിക്കാനാണ് കെഎസ്ഡിപിയുടെ ശ്രമം. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂഡ് അധികൃതരുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. അവരുമായി എംഒയു ഒപ്പുവെക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ അന്തിമതീരുമാനമുണ്ടാകും. സാനിറ്റൈസറിന്റെ നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നുണ്ട്', കെഎസ്ഡിപി ചെയര്‍മാര്‍ ദ ക്യുവിനോട് പറഞ്ഞു.

ശ്രീചിത്രയിലെ ബ്ലഡ് ബാഗ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം പിവിസി കൊണ്ടാണ് സാനിറ്റൈസര്‍ വാച്ച് നിര്‍മ്മിക്കുന്നത്. ഉപയോഗത്തിന് ശേഷം, അടപ്പ് തുറന്ന് സാനിറ്റൈസര്‍ നിറച്ച് ഇത് വീണ്ടും ഉപയോഗിക്കാം. ഏകദേശം ഇരുന്നൂറ് രൂപയാണ് ഇതിന് വില വരുകയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ കെഎസ്ഡിപിയുടെ പുതിയ മെഡിക്കല്‍ ഡിവൈസസ് ഡിവിഷന്‍ ഉല്‍പ്പനം വിപണിയിലിറക്കും.

Related Stories

No stories found.
logo
The Cue
www.thecue.in