വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം 86 ശതമാനം കേസുകളിലും പ്രതികള്‍ ശിക്ഷിപ്പെടുന്നില്ല. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കണക്കാണിത്. പോലീസിന്റെ കണക്ക് പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ പാലക്കാട് ജില്ലയില്‍ 7273 കേസുകളാണ് പോലീസ് രജിസ്ട്രര്‍ ചെയ്തത്. 2017ല്‍ 1045ഉം 2018ല്‍ 1204 കേസുകളുമുണ്ട്. എന്നാല്‍ പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ 2018ലുള്ളത് 469 കേസുകള്‍. അതില്‍ 124 കേസുകള്‍ ഒഴിവാക്കി. 105 പേരെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടത് 17 പേര്‍ മാത്രം. 2019 ജൂണ്‍ വരെ 634 കേസുകളുണ്ടെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കാണാം.

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍
‘പീഡനത്തിന്റെ തെളിവുകളൊന്നും ഹാജരാക്കിയില്ല’; പൊലീസ്-പ്രോസിക്യൂഷന്‍ അട്ടിമറി തുറന്നുകാട്ടി വാളയാര്‍ വിധിപ്പകര്‍പ്പ്

പരാതികളും കേസുകളും ഉണ്ടായിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? അതിലേക്കുള്ള ഉത്തരം പാലക്കാട് നിന്നുള്ള ഈ ഉദാഹരണത്തില്‍ നിന്നും കാണാം. രണ്ടാനച്ഛന്‍ പതിമൂന്നുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന്റെ മെഡിക്കല്‍ തെളിവുകളുണ്ടായിട്ടും ശിക്ഷിക്കപ്പെട്ടില്ല. മൂന്ന് വര്‍ഷം കേസ് നടത്തിയപ്പോഴും പെണ്‍കുട്ടി പ്രതിക്കെതിരെ ഉറച്ചു നിന്നു. എന്നാല്‍ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുയായിരുന്നുവെന്ന് നിര്‍ഭയ കേസുകള്‍ കൈകാര്യം ചെയ്യുന്ന സഹീറ പറയുന്നു.

മറ്റൊരു കേസില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ഉമ്മയും ഉമ്മൂമ്മയും ചേര്‍ന്ന് സെക്‌സ് വര്‍ക്കിനായി കൊണ്ടു പോകുന്നതായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് ഉമ്മയും ഉമ്മൂമ്മയും. കേസ് നടക്കുന്നതിനിടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സര്‍ക്കാര്‍ ഹോമില്‍ നിന്നും അനാഥമന്ദിരത്തിലേക്ക് മാറ്റി. കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍
ആ കുട്ടികള്‍ മാത്രമല്ല വേറെയും ആറ് പെണ്‍കുട്ടികള്‍, വാളയാറിലെ ഞെട്ടിക്കുന്ന ബലാല്‍സംഗ പരമ്പര

ജില്ലയിലെ മുപ്പത്തിയഞ്ച് ശതമാനം കേസുകളിലും പ്രതികള്‍ ശിക്ഷിപ്പെടുന്നില്ല. തെളിവുകള്‍ കോടതി പരിഗണിക്കാതെ കേസ് വെറുതെ വിടുകയായിരുന്നു. പോക്‌സോ കേസ് ഇങ്ങനെയാവാന്‍ പാടില്ല. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് എളുപ്പത്തില്‍ വഴങ്ങും. മെഡിക്കല്‍ തെളിവുകളാണ് കോടതി പ്രധാനമായും പരിഗണിക്കേണ്ടത്.

അഡ്വക്കേറ്റ് സഹീറ

2013 മുതല്‍ 2016 വരെയുള്ള കാലയളവിലുണ്ടായ പോക്‌സോ കേസുകള്‍ പരിശോധിച്ച് ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതികളില്‍ 67 ശതമാനവും കുട്ടികള്‍ക്ക് അടുത്തറിയാവുന്നവരാണെന്നാണ്. 26 ശതമാനലും അയല്‍ക്കാരാണ്. കേസ് അട്ടിമറിക്കപ്പെടുന്നതിനുള്ള പ്രധാന കാരണവും ഇത് തന്നെ. ഇരകളായ പെണ്‍കുട്ടികള്‍ വീടുകളിലേക്ക് മടങ്ങി പോകുമ്പോള്‍ പലതരത്തിലുള്ള സ്വാധീനത്തിന് വഴങ്ങി മൊഴി മാറ്റുന്നതായി ഈ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. വിചാരണ നീണ്ടു പോകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കുന്നുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഹം നസീര്‍ ചാലിയം ആരോപിക്കുന്നു.

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍
‘വെടിവെച്ചുകൊന്നത് കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ’; വെളിപ്പെടുത്തലുമായി ആദിവാസി നേതാവ്; കൊലയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ബന്ധുക്കള്‍ പ്രതികളാവുന്ന കേസുകള്‍ വിചാരണഘട്ടമാകുമ്പോഴേക്കും കുടുംബം ഇടപെട്ട് ഇല്ലാതാക്കും. ഇതാണ് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നത്. വിവാഹം കഴിച്ച് കേസുകള്‍ പിന്‍വലിപ്പിക്കുന്നുണ്ട്.

നസീര്‍ ചാലിയം

മറ്റ് ജില്ലകളിലും സമാനമായ സ്ഥിതിയാണ്. കോടതിയിലെത്തുന്ന കേസുകള്‍ ഓരോ ജില്ലയിലെയും ഇതാണ്

തിരുവനന്തപുരം 1166

കൊല്ലം 710

പത്തനംതിട്ട 293

ആലപ്പുഴ 305

കോട്ടയം 538

ഇടുക്കി 513

എറണാകുളം 517

തൃശൂര്‍ 713

മലപ്പുറം 688

കോഴിക്കോട് 495

വയനാട് 299

കണ്ണൂര്‍ 552

കാസര്‍കോട് 354

കേസുകള്‍ കോടതിയിലെത്തിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തുന്നുവെന്നാണ് ഉയരുന്ന ആരോപണം. കുറ്റപത്രം ദുര്‍ബലമാക്കുകയാണ്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായും സാമൂഹ്യപ്രവര്‍ത്തക പി ഇ ഉഷ ചൂണ്ടിക്കാട്ടുന്നു.

മൊബൈല്‍ ഫോണ്‍ തെളിവായിട്ട് കാണിക്കുമ്പോഴും കുട്ടിയെ ഭീഷണിപ്പെടുത്താനായിട്ട് ഇത് ഉപയോഗിച്ചിരുന്നുവെന്നതിനുള്ള തെളിവ് ശേഖരിക്കില്ല. സ്‌കൂളുകളില്‍ നിന്നും നടന്ന അതിക്രമങ്ങളിലാണ് കൂടുതലായി പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത്. അപമാനം തോന്നുന്നതിനാല്‍ കുട്ടികളുടെ മൊഴി മാറ്റും. മുഖ്യസാക്ഷിയുടെ രഹസ്യമൊഴിയും വിചാരണവേളയിലെ മൊഴിയും വ്യത്യസ്തമാകുന്നു. ആദ്യത്തെ മൊഴി കുട്ടികളുടെ സ്വന്തമായിരിക്കും. രണ്ടാമത്തേത് സമ്മര്‍ദ്ദം കൊണ്ടുള്ളതും. എന്നാല്‍ ഇത് മാറുന്നതിന്റെ കാരണം കോടതി അന്വേഷിക്കുന്നുമില്ല.

പി ഇ ഉഷ

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍
‘എന്നെയും മാവോയിസ്റ്റ് ആയി കാണുക, വെടിവെച്ച് ആശ തീര്‍ക്കാം ’; സംഘടന വിട്ട് അഗളിയിലെ ഡിവൈഎഫ്‌ഐ നേതാവ് 

പോക്‌സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതില്‍ പോലീസിനുള്ളത് പോലെ തന്നെ കേസ് കൈകാര്യം ചെയുന്ന പ്രോസിക്യൂട്ടര്‍മാരുടെ ഭാഗത്തും വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിയമനത്തില്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാകുന്നുവെന്നാണ് ആരോപണം.

രാഷ്ട്രീയ നിയമങ്ങള്‍ക്ക് നിയന്ത്രണം വേണം. പരിചയസമ്പന്നതയ്ക്കായിരിക്കണം മുന്‍ഗണന. പോക്‌സോ ആക്ട് പ്രകാരം പ്രോസിക്യൂട്ടര്‍ക്ക് ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് മതി. മറ്റ് കേസുകള്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം വേണം. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തണം.

നസീര്‍ ചാലിയം

വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍
‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രോസിക്യൂട്ടര്‍മാര്‍ വീഴ്ച വരുത്തുന്നതായി പരാതി ശക്തമായപ്പോള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ മൂന്ന് മേഖലകളിലായി പ്രത്യേക യോഗം വിളിച്ച് കേസുകള്‍ ഗൗരവത്തില്‍ കൈകാര്യം ചെയ്ത് പരാതി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടറുടെ വീഴ്ച ഈ ഇടപെടലും ഫലം കാണുന്നില്ലെന്നതിന്റെ തെളിവാകുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in