‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്

‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ജീവനക്കാര്‍ നടത്തുന്ന സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 'ട്രേഡ് യൂണിയന്‍ ശല്യം കാരണം ഒരു സ്ഥാപനം കൂടി അടച്ചു പൂട്ടുന്നു' എന്ന വ്യാഖ്യാനങ്ങള്‍ പിന്നാലെയെത്തി. എന്തുകൊണ്ടാണ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റില്‍ സമരം നടത്തുന്നത്? വനിതാജീവനക്കാരടക്കമുള്ളവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്? സമരം ഇത്ര വര്‍ഷമായിട്ടും പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? എന്നീ ഭാഗങ്ങള്‍ അര്‍ഹിക്കുന്ന ശബ്ദത്തില്‍ കേള്‍ക്കപ്പെടുന്നില്ല.

എട്ട് വര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സില്‍ ഒരേ തസ്തികയില്‍ ഒരേ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ജീവനക്കാരിയാണ് അനിത. എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്യുന്നതെന്ന് അനിത പറയുന്നു. ഏത് അവസ്ഥയിലാണ് സമരത്തിനിറങ്ങിയത്, തങ്ങളുടെ ആവശ്യങ്ങള്‍ എന്തുകൊണ്ട് മാനേജ്‌മെന്റ് അംഗീകരിക്കണം, ജനം എന്തുകൊണ്ട് തങ്ങളെ പിന്തുണയ്ക്കണം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് എറണാകുളം ഹെഡ് ഓഫീസില്‍ ഉപരോധം നടത്തുന്നതിനിടെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനൊപ്പം ഇരച്ചെത്തിയ സ്റ്റാഫുകള്‍ തങ്ങളോട് ചെയ്യുന്ന നീതികേടിന്റെ അമര്‍ഷം പങ്കുവെയ്ക്കുന്നു.

അനിതയ്ക്ക് പറയാനുള്ളത്

എന്റെ പേര് അനിത എന്നാണ്. മുത്തൂറ്റ് ഫിനാന്‍സില്‍ എട്ടുവര്‍ഷമായി ജൂനിയര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ഒരു സംഘടനയില്‍ ചേര്‍ന്നത് പ്രശ്‌നമുണ്ടാക്കനല്ല. ഇപ്പോള്‍ മാനേജ്‌മെന്റിന് ഒപ്പം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെയാണ് നമുക്ക് ഒരു സംഘടന വേണമെന്ന് പറഞ്ഞത്, കൃത്യമായ ഒരു സാലറി സ്ട്രക്ച്ചര്‍ പോലും നമുക്കില്ല എന്ന് പറഞ്ഞുകൊണ്ട്. അവരുടെ കൂടി വാക്കുകേട്ടാണ് ഞാന്‍ സിഐടിയുവിന്റെ യൂണിയനിലെത്തിയത്.

പണ്ട് ഇന്‍സെന്റീവ് ഉണ്ടായിരുന്നെങ്കിലും ശമ്പളം ഇപ്പോഴത്തേത് തന്നെയായിരുന്നു. അന്ന് ആ തുക വെച്ച് ജീവിച്ചുപോകാമായിരുന്നു. പിന്നെ കാലഘട്ടം മാറി. ഈ ശമ്പളം കൊണ്ട് ഒരു കാര്യവും നടക്കാത്ത അവസ്ഥയെത്തി. അപ്പോള്‍ ഞങ്ങള്‍ സ്വയം ചിന്തിച്ചു. നമുക്ക് ഒരു സംഘടന വേണം. സംഘടിച്ച് കഴിയുമ്പോള്‍ ഒരു കൂട്ട് ആകുമല്ലോ. അപ്പോള്‍ നമുക്ക് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മാനേജ്‌മെന്റിനോട് ചോദിക്കാം. ഞങ്ങള്‍ക്ക് മുകളിലുള്ള മാനേജര്‍മാരും കൂടി പറഞ്ഞത് അനുസരിച്ചാണ് ഞങ്ങള്‍ സംഘടന തുടങ്ങുന്നതും അണി നിരക്കുന്നതും. സംഘടനയില്‍ ചേര്‍ന്നതോടെ പലരേയും മാനേജ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തുടങ്ങി. സാലറി കൂട്ടണമെന്നോ, ആനുകൂല്യങ്ങള്‍ വേണമെന്നോ ഒന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. പക്ഷെ സംഘടന തുടങ്ങിയതോടെ ട്രാന്‍സ്ഫറുകളുടെ പ്രവാഹമായി. യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്നവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു. അങ്ങനെ പല തരത്തില്‍ ദ്രോഹിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘടനയില്‍ ഉറച്ചുനില്‍ക്കാതെ ഞങ്ങള്‍ക്ക് വേറെ നിവൃത്തിയില്ലെന്ന ഘട്ടം വന്നു.

യൂണിയനില്‍ ചേര്‍ന്നതുകൊണ്ട് മാത്രം എന്നെ ജോലി ചെയ്തിരുന്ന ബ്രാഞ്ചില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തു. വീടിനടുത്ത് നിന്നും ബസ് റൂട്ട് ഇല്ലാത്ത നെട്ടൂര്‍ ബ്രാഞ്ചിലേക്കാണ് എന്നെ മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം എനിക്ക് അപ്പോള്‍ ടു വീലര്‍ ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയുമായിരുന്നില്ല. മാനേജ്‌മെന്റിനോട് പറഞ്ഞിട്ടും ട്രാന്‍സ്ഫര്‍ പിന്‍വലിച്ചില്ല. സംഘടയില്‍ നിന്നു എന്ന ഒറ്റക്കാരണത്താല്‍ ഇപ്പോഴും എന്റെ ആവശ്യം നിഷേധിക്കുകയാണ്. രണ്ട് വര്‍ഷമായി ഞാന്‍ ആ ബ്രാഞ്ചില്‍ തന്നെ തുടരുന്നു. മൂന്ന് വര്‍ഷമാകുമ്പോള്‍ പീരിയോഡിക് ട്രാന്‍സ്ഫര്‍ എന്ന് പറഞ്ഞ് ദൂരെ എവിടേക്കെങ്കിലും തട്ടും. അതാണ് അവര്‍ ഇപ്പോള്‍ ഞങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്.

എല്ലാ വര്‍ഷവും 500 രൂപ ഇന്‍ക്രിമെന്റുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി 'പെര്‍ഫോമന്‍സ്' അടിസ്ഥാനത്തില്‍ ഇന്‍ക്രിമെന്റ് കട്ട് ചെയ്തു. ഇപ്പോള്‍ ആ 500 രൂപയുമില്ല. ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന ബ്രാഞ്ചില്‍ തിരക്കുണ്ടായിരുന്നില്ലെങ്കിലും ഈ ആനുകൂല്യമുണ്ടായിരുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്ന ബ്രാഞ്ചില്‍ നല്ല പണിയുണ്ട്. പക്ഷെ, ആ ക്രൈറ്റീരിയ അച്ചീവ് ആയിട്ടില്ല, ഈ ടാര്‍ഗറ്റ് അച്ചീവ് ആയിട്ടില്ല എന്നെല്ലാം പറഞ്ഞ് ഞങ്ങളുടെ ഇന്‍ക്രിമെന്റ് പിടിച്ചുവെച്ചിരിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷം 350 രൂപ കിട്ടിയാല്‍ ഒരു കാര്യവും നടക്കില്ല. ഇത്ര വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് ശമ്പളം കൂട്ടിയിട്ടില്ല. തുച്ഛമായ ഈ തുകയാണ് നല്‍കുന്നത്. ഇവിടെ നിന്ന് വിരമിക്കുമ്പോള്‍ നമ്മുടെ കൈയില്‍ ഒരു തുക വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. അടിസ്ഥാന ശമ്പളം കൂടിയാലല്ലേ പ്രൊവിഡന്റ് ഫണ്ടിലൊക്കെ നിക്ഷേപിച്ച് ഒരു തുകയുണ്ടാകൂ. ഇത്രയും വര്‍ഷം ഒരിടത്ത് ജോലി ചെയ്തിട്ട് ഇറങ്ങുമ്പോള്‍ കൈയില്‍ ഒന്നും ഇല്ലാതിരുന്നാല്‍ കുടുംബത്തിന് എന്തെങ്കിലും കൊടുക്കാന്‍ കഴിയുമോ? ഭാര്യയും ഭര്‍ത്താവും പണിയെടുത്താലേ ഒരു കുടുംബം മുന്നോട്ട് പോകൂ.

‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്
മുത്തൂറ്റില്‍ പ്രക്ഷോഭം ശക്തമാക്കി സിഐടിയു യൂണിയന്‍; ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥ 

ശമ്പളത്തിന് ഒരു ഘടന വേണം, ഇത്ര വര്‍ഷം കഴിഞ്ഞവര്‍ക്ക് ഇത്ര വേതനം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇതൊന്നും ഈ മാനേജ്‌മെന്റ് കേള്‍ക്കാന്‍ പോലും തയ്യാറല്ല. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്ന് എന്താണ് നിങ്ങളുടെ പ്രശ്‌നം? എന്ന് ചോദിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു മനസ് മാനേജ്‌മെന്റ് കാണിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.

നമ്മള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് അവര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുമ്പോള്‍ നമുക്ക് സാലറി വേണ്ടേ? കസ്റ്റമേഴ്‌സിനെ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഞങ്ങളാണ്. ഇവരിപ്പോള്‍ സമരത്തിന്റെ പേരില്‍ കസ്റ്റമേഴ്‌സിനെ ഞങ്ങള്‍ക്കെതിരെ തിരിക്കുകയാണ്. എന്തുകൊണ്ട് ഞങ്ങള്‍ സമരത്തിലേക്ക് ഇറങ്ങി എന്നത് നാട്ടുകാരോ കസ്റ്റമേഴ്‌സോ അറിഞ്ഞിട്ടില്ല. മാനേജ്‌മെന്റിന്റെ ഭാഗം മാത്രമാണ് എല്ലായിടത്തും കേള്‍ക്കുന്നത്. എല്ലാവരും മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയാണ്. ഞങ്ങള്‍ മുത്തൂറ്റ് പൂട്ടിക്കാന്‍ നടക്കുകയാണ് എന്നൊക്കെ പറയുന്നു.

‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്
‘ഒരു കുടുംബം നെടുകെ പിളര്‍ന്നു, പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി’
സമരക്കാര്‍ക്കെതിരെ പ്രകടനവുമായെത്തിയ മാനേജ്‌മെന്റ് സ്റ്റാഫ്  
സമരക്കാര്‍ക്കെതിരെ പ്രകടനവുമായെത്തിയ മാനേജ്‌മെന്റ് സ്റ്റാഫ്  

എന്തുകൊണ്ട് ഞങ്ങള്‍ ഇറങ്ങി? ഞങ്ങള്‍ക്കും ജീവിക്കണം. ഞങ്ങള്‍ക്കും വേണം ശമ്പളം. ഞങ്ങള്‍ക്കുമുണ്ട് കുടുംബം. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുണ്ട്. ചെലവില്ലേ? വീട്ടില്‍ മാതാപിതാക്കളുണ്ട്, അവരുടെ ആശുപത്രിച്ചെലവുകള്‍ നോക്കണം. ഞങ്ങള്‍ക്ക് ഈ സമയം വിജയിച്ചേ പറ്റൂ. എന്നിട്ടേ തിരിച്ചുപോകാന്‍ പറ്റൂ. ഞങ്ങള്‍ ജയിച്ചില്ലെങ്കില്‍ ഞങ്ങളുടെ പിറകിലുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് തകരാറിലാകുന്നത്. ഈ സമരത്തില്‍ നിന്ന് പിന്മാറി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് പിന്നെ ജീവിക്കാന്‍ പറ്റില്ല. ഇവിടെ നിന്ന് ഇറങ്ങിയാല്‍ എങ്ങോട് പോകേണ്ടി വരുമെന്നും അറിയില്ല.

ഇനിയും ഇതുപോലുള്ള ദ്രോഹങ്ങള്‍ വരാതിരിക്കാന്‍ ഇങ്ങനെയൊരു സംഘടന അത്യാവശ്യമാണ്. ഇന്ന് ഒരു കാര്യം ചെയ്തു തരാമെന്ന് മാനേജ്‌മെന്റ് പറയും. നാളെ അവര്‍ ആ വാക്ക് മാറ്റും. ഇതു വരെ ഞങ്ങള്‍ക്ക് തന്ന വാക്കുകളെല്ലാം മാനേജ്‌മെന്റ് മാറ്റിയിട്ടേയുള്ളൂ. പിടിച്ചുനില്‍ക്കാന്‍ യൂണിയന്‍ കൂടിയേ തീരൂ.

ഉപരോധത്തിനിടെ ഹെഡ് ഓഫീസില്‍ പ്രവേശിക്കാനെത്തിയ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറും (നിലത്ത്) ഈപ്പന്‍ അലക്‌സാണ്ടര്‍ മുത്തൂറ്റൂം  
ഉപരോധത്തിനിടെ ഹെഡ് ഓഫീസില്‍ പ്രവേശിക്കാനെത്തിയ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറും (നിലത്ത്) ഈപ്പന്‍ അലക്‌സാണ്ടര്‍ മുത്തൂറ്റൂം  
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്
‘ഹിജാബ് ധരിച്ച് പോണ്‍ ചെയ്തത് ഭീഷണികാരണം’, മിയാ ഖലീഫയുടെ ബിബിസി അഭിമുഖം പൂര്‍ണരൂപത്തില്‍

സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് എല്ലാവരും. യൂണിയനില്‍ പല പാര്‍ട്ടിക്കാരും ഉണ്ട്. പാര്‍ട്ടി നോക്കിയല്ല ഞങ്ങള്‍ യൂണിയനില്‍ ചേര്‍ന്നത്. ഇതൊരു കുടുംബമാണ്. മുത്തൂറ്റില്‍ നിന്ന് പുറത്തുപോകാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഇവര്‍ പറയുന്ന ടാര്‍ജറ്റുകള്‍ എല്ലാം തന്നോട്ടെ. ഞങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. ഈ കമ്പനിക്ക് വേണ്ടി എത്ര വര്‍ഷം വേണമെങ്കിലും ഇനിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എട്ടു വര്‍ഷം മുത്തൂറ്റില്‍ ജോലി ചെയ്തിട്ടും എന്റെ ജൂനിയര്‍ പോസ്റ്റ് മാറിയിട്ടില്ല. ഈ ജോലി വേറെ എവിടെയെങ്കിലും ചെയ്താല്‍ ഈ പേരെങ്കിലും ഒന്ന് മാറിക്കിട്ടും. ഏത് കമ്പനിയിലാണെങ്കിലും അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ ഒരു പടിയെങ്കിലും മുമ്പോട്ട് കയറ്റി നല്‍കും. എട്ട് വര്‍ഷമായി ജൂനിയറാണ് ഞാന്‍. വര്‍ഷത്തിന്റെ കണക്കെടുത്താല്‍ ഈ കൂട്ടത്തിലും ഞാന്‍ ജൂനിയറാണ്. 12ഉം 15ഉം 20ഉം വര്‍ഷം ജോലി ചെയ്തിട്ടും സ്ഥാനക്കയറ്റം കിട്ടാത്തവരുണ്ട്. എട്ട് വര്‍ഷം മുത്തൂറ്റിന് വേണ്ടി ജോലി ചെയ്ത എനിക്ക് കിട്ടുന്ന ശമ്പളം 13,000 രൂപയാണ്. അടുത്ത പോസ്റ്റിലേക്ക് പോകാന്‍ ഒരു ടെസ്റ്റ് എങ്കിലും കമ്പനിക്ക് നടത്താമല്ലോ. അതും ചെയ്യില്ല. 13,000 രൂപ കൊണ്ട് ഇപ്പോള്‍ കുടുംബം കഴിയുമോ? ഇത്രയും വര്‍ഷം ജോലി ചെയ്തിട്ട് പോകാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും. ഞങ്ങള്‍ക്ക് ഇനിയും മുത്തൂറ്റില്‍ തന്നെ വര്‍ക്ക് ചെയ്യണം. മുത്തൂറ്റിന്റെ എംഡി നല്ല യശസില്‍ തുടരാന്‍ വേണ്ടി പരമാവധി ശ്രമിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവര്‍ക്ക് കിട്ടുന്ന ലാഭം മുഴുവന്‍ ഞങ്ങള്‍ക്ക് തരണമെന്ന് പറയുന്നില്ലല്ലോ. അതില്‍ നിന്ന് ഞങ്ങള്‍ക്ക് തരേണ്ട വിഹിതം, ചെറുത് മതി. ഈ പ്രഹസനം കാണിക്കാന്‍ ചെലവാക്കേണ്ടതിന്റെ കുറച്ച് മതി സ്റ്റാഫിന് തരാന്‍. അത് തന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇത്.

മുത്തൂറ്റ് ഓഫീസ് ഉപരോധിക്കുന്ന ജീവനക്കാര്‍  
മുത്തൂറ്റ് ഓഫീസ് ഉപരോധിക്കുന്ന ജീവനക്കാര്‍  
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്
നാല് ചാനലുകള്‍ ഇന്റേണ്‍ഷിപ്പിന് പോലും അവസരം തന്നില്ല: ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയ 

മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വരണം, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ന്യായമാണോ എന്നെങ്കിലും അറിയണ്ടേ. മിക്ക സ്ഥാപനങ്ങളിലും 18,000 രൂപ മിനിമം സാലറി കൊടുക്കുന്നുണ്ട്. ഞങ്ങളും ആ ശമ്പളം ചോദിച്ചത് തെറ്റാണോ? ഞങ്ങള്‍ എന്തുകൊണ്ട് സമരത്തിന് ഇറങ്ങി എന്ന് ജനങ്ങള്‍ മനസിലാക്കണം. സിഐടിയു ആണ് സമരം നടത്തുന്നത് എന്ന് പറഞ്ഞ് എല്ലാവരും ഇത് രാഷ്ട്രീയവല്‍ക്കരിച്ചു. ഒരിക്കലും സിഐടിയു ഞങ്ങളുടെ അടുത്തേക്ക് വന്നതല്ല. ഞങ്ങളാണ് സിഐടിയു പ്രസ്ഥാനത്തിന്റെ അടുക്കലേക്ക് പോയത്. കാരണം ഞങ്ങളെ പിന്തുണയ്ക്കാന്‍ വേറെയൊരു പ്രസ്ഥാനവും ഇറങ്ങിവന്നില്ല. ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയില്ലാത്തതുകൊണ്ടാണ് സംഘടനയില്‍ അംഗത്വമെടുത്തത്. ഞങ്ങള്‍ സിഐടിയുവിനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ദൈവത്തെയോര്‍ത്ത് നിങ്ങളാരും ഇത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഞങ്ങളുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിക്കാരും ഉണ്ട്. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഒരു കുടുംബമാണ്. ഇന്ന് ഞങ്ങള്‍ക്കെതിരെ നിന്നത് മുഴുവന്‍ മാനേജ്‌മെന്റ് സ്റ്റാഫാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരു കസ്റ്റമറെ പോലും കൈകാര്യം ചെയ്യേണ്ട. ഒരു ബ്രാഞ്ചിലെ ബുദ്ധിമുട്ട് അറിയേണ്ട. ചില ബ്രാഞ്ചുകളില്‍ ടോയ്‌ലറ്റും വെള്ളവും ഇല്ലാതെ ഞങ്ങളില്‍ പലരും എത്രയോ കാലം ഇരുന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ സഹിച്ച് കസ്റ്റമറെ എല്ലാവരേയും കൈകാര്യം ചെയ്ത്, റിസ്‌കുള്ള ജോലി എല്ലാം ചെയ്യുന്നത് ഞങ്ങളാണ്. ഞങ്ങള്‍ ചെയ്തതിന്റെ ലാഭം മുഴുവന്‍ അനുഭവിച്ചത് ഈ മാനേജ്‌മെന്റ് സ്റ്റാഫുകളാണ്. അവരുടെ ഇരിപ്പും മട്ടും കണ്ടാല്‍ മനസിലാകും. എ സിയില്‍ മാത്രമിരുന്നവര്‍ ഇന്ന് കുറച്ച് വെയില്‍ കൊണ്ടപ്പോഴേക്കും വിഷമിച്ചു. വെയിലുകൊണ്ട്, വെള്ളം കുടിക്കാതെ, ഭക്ഷണം കഴിക്കാതെ ഞങ്ങള്‍ എത്ര ദിവസമായി നടക്കുന്നു. അവര്‍ ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കണം. ഇവര്‍ സേവ് മുത്തൂറ്റ് എന്ന് പറഞ്ഞു. ഞങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടത് സേവ് മുത്തൂറ്റ്. ഞങ്ങള്‍ക്കും ജോലി വേണം. പക്ഷെ മാന്യമായ ശമ്പളം തരണം. കസ്റ്റമേഴ്‌സും ജനങ്ങളും ഞങ്ങളെയൊന്ന് മനസിലാക്കണം. ഞങ്ങള്‍ എന്തുകൊണ്ട് സമരത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചു എന്ന്. മുത്തൂറ്റ് പൂട്ടിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. മുത്തൂറ്റ് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകണം. ഞങ്ങള്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ശമ്പളം ഞങ്ങള്‍ക്ക് കിട്ടണം. ഇത്രയേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്
പ്രളയയത്തില്‍ നശിച്ച 13 ലോഡ് അരി എവിടെ?, വീണ്ടും വിപണയിലെത്തുമെന്ന് ആശങ്ക 

Related Stories

No stories found.
logo
The Cue
www.thecue.in