ആരാണ് ജോജി? ദിലീഷ് പോത്തന്‍ പറയുന്നു; പനച്ചേല്‍ കുട്ടപ്പന്റെയും മക്കളുടെയും കഥ

Summary

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ മുന്‍സിനിമകളില്‍ വ്യത്യസ്ഥമായ പുതിയ ശ്രമമാണ് ജോജിയെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. മുന്‍സിനിമകളുടെ ഫ്‌ളോയിലും പാറ്റേണിലുമല്ല ജോജി. മാക്ബത്ത് എന്ന കൃതിയുടെ ആശയം പ്രചോദനമാക്കിയാണ് ജോജി ചെയ്തതെന്നും ദ ക്യു അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍.

ജോജിയെക്കുറിച്ച് ദ ക്യുവിനോട് ദിലീഷ് പോത്തന്‍

എരുമേലിയിലെ പനച്ചേല്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ്. പി.കെ കുട്ടപ്പന്‍ പനച്ചേലിന്റെയും മക്കളുടെയും കഥയാണ്. കുട്ടപ്പന്റെ മക്കളും അവര്‍ക്ക് ചുറ്റുമുള്ള സൊസൈറ്റിയും ഈ കഥയില്‍ പ്രധാനമാണ്. ഓരോരുത്തര്‍ക്കും ജോജിയെ ഓരോ രീതിയിലാണ് കണക്ട് ചെയ്യാന്‍ സാധിക്കുക. ചിലപ്പോള്‍ ജോജിയെ ഒരു ഘട്ടത്തില്‍ നമ്മള്‍ കൈവിട്ടേക്കാം.

ജോജി എന്റെ പുതിയ ശ്രമമാണ്, പുതിയ പുതിയ സാധ്യതകളാണ് ഞാന്‍ ട്രൈ ചെയ്തത്. എനിക്കും ടീമിനും തൃപ്തികരമായ രീതിയിലാണ് സിനിമകള്‍ വന്നിരിക്കുന്നത്. മഹേഷും തൊണ്ടിമുതലും പോലൊരു സിനിമയല്ല. ജോജി ഒരു ട്രാജഡിയാണ്.

No stories found.
The Cue
www.thecue.in