റാം ക്ലൈമാക്‌സ് പൂര്‍ത്തിയാക്കിയിരുന്നു, ജീത്തു ജോസഫ് അഭിമുഖം

റാം ഇന്ത്യന്‍ ഷെഡ്യൂളും ക്ലൈമാക്‌സും പൂര്‍ത്തിയാക്കിയിരുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. മാര്‍ച്ചില്‍ ലണ്ടനിലേക്ക് പോകാനിരുന്നതാണ്. ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നു. മൂന്ന് നാല് ദിവസത്തെ വൈകല്‍ ഉണ്ടാകുമെന്ന് അവിടെയുള്ള ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ലോക്ക് ഡൗണ്‍. ദ ക്യു ലോക്ക് ഡൗണ്‍ ടേക്ക് അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യക്ക് പുറമേ വിദേശത്ത് രണ്ട് ലൊക്കേഷനുകളുണ്ടായിരുന്നു. ബ്രിട്ടനിലെ ചിത്രീകരണം മാറ്റാനാകില്ല. ഫെബ്രുവരി അവസാനത്തോടെ ഉസ്‌ബെക്കിസ്ഥാനിലും യുകെയിലും ചിത്രീകരിക്കാമെന്ന് തീരുമാനം ആയിരുന്നു. റാം ഇതുവരെ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്തത് കണ്ടോ എന്ന് ലോക്ക് ഡൗണ്‍ സമയത്ത് ചോദിച്ചിരുന്നു..

ലോക്ക് ഡൗണ്‍ കാലത്ത് തിരക്കഥാ രചനയിലായിരുന്നു. ഡിറ്റക്ടീവിന് ശേഷം പൂര്‍ണമായും ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവമുള്ള സിനിമ ചെയ്യാനുള്ള ആലോചനയിലാണ്.

മോഹന്‍ലാല്‍ ലോക്ക് ഡൗണിന് മുമ്പ് അഭിനയിച്ചുകൊണ്ടിരുന്ന ചിത്രമാണ് റാം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും കൈകോര്‍ക്കുന്ന പ്രൊജക്ടുമാണ്. തൃഷയാണ് നായിക. കൊച്ചിയിലും ധനുഷ്‌കോടിയിലുമാണ് സിനിമ ഇതുവരെ ചിത്രീകരിച്ചത്

Related Stories

The Cue
www.thecue.in