ഗിരീഷ് ഇല്ലെങ്കില്‍ ജല്ലിക്കട്ട് മാറ്റിവച്ചേനേ, പോത്തുകളെ ആര്‍ക്കും കൊടുത്തില്ല | ലിജോ പെല്ലിശേരി

ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ സൗകര്യത്തിന് അനുസരിച്ച് ജല്ലിക്കട്ട് മാറ്റിവയ്ക്കുമായിരുന്നുവെന്ന് ലിജോ ജോസ് പെല്ലിശേരി. സ്വപ്‌നമാണ് ഷൂട്ട് ചെയ്യുന്നതെന്നും, സ്വപ്‌നത്തില്‍ എല്ലാവരും മൃഗങ്ങളായി മാറുകയാണെന്നും മൃഗങ്ങളായി ഓടണമെന്നും പറഞ്ഞുകൊടുത്താണ് ആര്‍ട്ടിസ്റ്റുകളെ ഓടിച്ചതെന്ന് ലിജോ പെല്ലിശേരി. ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇ മ യൗ ആണ്. അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ. അച്ഛന്‍ മരിച്ച ദിവസം കടന്നുപോയ വൈകാരികാവസ്ഥ ഇ മ യൗ എന്ന സിനിമയിലെ രംഗങ്ങള്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സഹായിച്ചിട്ടുണ്ട്.

അച്ഛനുമായുള്ള ബന്ധവുമായി ബന്ധിപ്പിച്ച് ആലോചിക്കുന്ന, അങ്ങനെ ഒരു ഇമോഷണല്‍ കണക്ഷന്‍ കൂടിയുള്ള സിനിമയാണ് ഈ മ യൗ

സിനിമയില്‍ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ട് പോത്തുകളെയും അങ്കമാലിയില്‍ വളര്‍ത്തുന്നുണ്ടെന്നും ലിജോ പെല്ലിശേരി. ആമേന്‍ രണ്ടാം ഭാഗം, ഡബിള്‍ ബാരലിന് സംഭവിച്ചത്, ജല്ലിക്കട്ട് ചിത്രീകരണരീതി തുടങ്ങിയ കാര്യങ്ങള്‍ ദ ക്യു നടത്തിയ ലിജോ പെല്ലിശേരി അഭിമുഖം രണ്ടാം ഭാഗത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in