‘ഇതാണ് റിയല്‍ പൊറിഞ്ചു’; തമസ്‌കരിക്കപ്പെട്ട രക്തസാക്ഷിയെ ജോജുവിലൂടെ അടയാളപ്പെടുത്തിയ തിരക്കഥാകൃത്ത് അഭിലാഷ് പറയുന്നു  

‘ഇതാണ് റിയല്‍ പൊറിഞ്ചു’; തമസ്‌കരിക്കപ്പെട്ട രക്തസാക്ഷിയെ ജോജുവിലൂടെ അടയാളപ്പെടുത്തിയ തിരക്കഥാകൃത്ത് അഭിലാഷ് പറയുന്നു  

തമസ്‌കരിക്കപ്പെട്ട കാട്ടാളന്‍ പൊറിഞ്ചുവെന്ന രക്തസാക്ഷിയെ പുതിയ കാലത്ത് അടയാളപ്പെടുത്താന്‍ നിമിത്തമായതില്‍ അഭിമാനമുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രന്‍ ദ ക്യുവിനോട്. തൃശൂകാരനായിരുന്ന കാട്ടാളന്‍ പൊറിഞ്ചുവെന്ന കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവിന്റെ ജീവിതത്തെ അധികരിച്ചാണ്, ജോഷി സംവിധാനം നിര്‍വഹിച്ച പൊറിഞ്ചു മറിയം ജോസില്‍ അതേ പേരിലുള്ള കഥാപാത്രത്തെ അഭിലാഷ് സൃഷ്ടിച്ചത്. അതേക്കുറിച്ച് രചയിതാവ് പറയുന്നതിങ്ങനെ.

തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ ജീവിച്ചിരുന്ന വ്യക്തിയാണ് കാട്ടാളന്‍ പൊറിഞ്ചു. അദ്ദേഹം ഇറച്ചിവെട്ടുകാരനായിരുന്നു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നു. പരസഹായിയായ നന്‍മയുള്ള മനുഷ്യനുമായിരുന്നു. വിവാഹത്തര്‍ക്കമുണ്ടായി പള്ളിയുടെ ചില്ലുവാതില്‍ പൊളിച്ച് അച്ചനെ മോചിപ്പിക്കുന്ന രംഗം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണ്. വില്ലത്തരങ്ങള്‍ക്കപ്പുറം അദ്ദഹത്തിന്റെ നന്‍മയെ സിനിമയിലേക്ക് എടുക്കുകയായിരുന്നു. സ്ത്രീകളോട് ഏറെ ബഹുമാനം വെച്ചുപുലര്‍ത്തിയ ആളാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ടുപോവുകയോ കയ്യില്‍ പണമില്ലാതെ പ്രയാസപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഓട്ടോ വിളിച്ച് അവരെ സുരക്ഷിതമായി വീടുകളില്‍ എത്തിച്ച സംഭവങ്ങളൊക്കെയുണ്ടെന്നും അഭിലാഷ് വ്യക്തമാക്കുന്നു.

‘ഇതാണ് റിയല്‍ പൊറിഞ്ചു’; തമസ്‌കരിക്കപ്പെട്ട രക്തസാക്ഷിയെ ജോജുവിലൂടെ അടയാളപ്പെടുത്തിയ തിരക്കഥാകൃത്ത് അഭിലാഷ് പറയുന്നു  
പൊറിഞ്ചു മറിയം ജോസ് REVIEW:  മാസ് ജോഷി ഐറ്റം 

അദ്ദേഹം രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയാണ്. ജാഥയിലേക്ക് കാറിടിച്ചുകയറ്റിയാണ് കൊലപ്പെടുത്തിയത്. പൊറിഞ്ചുവിന്റെ വ്യക്തിത്വത്തിന്റെ ഗാംഭീര്യം ചിത്രത്തിലേക്ക് അതേ പോലെ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ആ ജീവിതത്തെ പൂര്‍ണമായി എടുത്ത് എഴുതിയതല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇതൊരു രാഷ്ട്രീയ സിനിമയായി മാറുമായിരുന്നു. എന്റെ പെരുനാള്‍ കാഴ്ചകളില്‍ നിന്നുമാണ് സിനിമ രൂപപ്പെട്ടത്. ദനഹാ പെരുനാളിന്റെ എറ്റവും വലിയ ആഘോഷങ്ങള്‍ നടക്കുന്ന പള്ളിയാണ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍. ആ കാഴ്ചകള്‍ ഏറെ പ്രചോദനമായി. അതില്‍ നിന്നൊക്കെയുള്ള കാല്‍പനിക രചനയാണ് ചിത്രമെന്നും അഭിലാഷ് പറയുന്നു.

ചരിത്രം തമസ്‌കരിച്ച രക്തസാക്ഷിയാണ് കാട്ടാളന്‍ പൊറിഞ്ചു. പുതിയ കാലത്ത് പൊറിഞ്ചുവിനെ അടയാളപ്പെടുത്താനാണ് ശ്രമിച്ചത്. അത്തരത്തില്‍ തൃശൂരിനെ അഡ്രസ് ചെയ്യുകയുമാണ്. അവഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ ചരിത്രത്തിലേക്ക് ആളുകള്‍ ഇനി പര്യവേഷണം നടത്തും.അതിന് ഞാനുള്‍പ്പെടെ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നിമിത്തമാകാനായി. അരായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലെ പൊറിഞ്ചുവെന്ന് പുതിയ തലമുറ ഇനി തേടും.

അഭിലാഷ് എന്‍ ചന്ദ്രന്‍ 

‘ഇതാണ് റിയല്‍ പൊറിഞ്ചു’; തമസ്‌കരിക്കപ്പെട്ട രക്തസാക്ഷിയെ ജോജുവിലൂടെ അടയാളപ്പെടുത്തിയ തിരക്കഥാകൃത്ത് അഭിലാഷ് പറയുന്നു  
പൃഥ്വിയെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ, ലിജോയുടെ ഡൈ ഹാര്‍ഡ് ഫാന്‍: ജോജു ജോര്‍ജ് അഭിമുഖം
അദ്ദേഹത്തിന്റെ ഗാംഭീര്യം തിരിച്ചറിഞ്ഞ് ജോജു ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. ജോജുവിനെയോ മറ്റാരെയെങ്കിലും മുന്‍നിര്‍ത്തി എഴുതിയതല്ല. പൗരുഷമാണ് ആ കഥാപാത്രത്തിന്റെ അടിസ്ഥാനം. ശബ്ദത്തിലൂടെയും ഭാവങ്ങളിലൂടെയും പൊറിഞ്ചുവിനെ ജോജു മികവുറ്റതാക്കി. ആ കഥാപാത്രത്തോട് അദ്ദേഹം പൂര്‍ണമായി നീതി പുലര്‍ത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ചിത്രം ഏറെ ഇഷ്ടമായി. അവര്‍ സന്തോഷം അറിയിക്കുകയും ചെയ്തു. കാട്ടാളന്‍ പൊറിഞ്ചുവിന്റെ സുഹൃത്തായ ശശികുമാര്‍ എന്ന വ്യക്തിയെ സിനിമ പുറത്തിറങ്ങിയ ശേഷം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അഭിലാഷ് ദ ക്യുവിനോട് വ്യക്തമാക്കി.

ജോജു അഭിനയിച്ച കാട്ടാളന്‍ പൊറിഞ്ചു തന്റെ മുത്തച്ഛനാണെന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ചെറുമകന്‍ സോജന്‍ ജോസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

രക്തസാക്ഷിത്വത്തിന് അമ്പതാണ്ട് തികയുന്ന വേളയില്‍ തൃശൂര്‍ സ്വപ്‌ന തിയേറ്ററില്‍ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ കുടുംബത്തെ ആദരിക്കുന്നുണ്ട്. മകള്‍ കുഞ്ഞല അടക്കമുള്ളവര്‍ പങ്കെടുക്കും. ചിത്രത്തില്‍ മറിയമായെത്തിയ നടി നൈല ഉഷയാണ് മുഖ്യാതിഥി.

Related Stories

No stories found.
logo
The Cue
www.thecue.in