‘മതമേതായാലും മരിച്ച് മണ്ണടിഞ്ഞാല്‍ ഇതുപോലിരിക്കും’; തലയോട്ടികളുടെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍ 

‘മതമേതായാലും മരിച്ച് മണ്ണടിഞ്ഞാല്‍ ഇതുപോലിരിക്കും’; തലയോട്ടികളുടെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍ 

Published on: 

ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍, വേര്‍തിരിവുകളില്ലാതെ മനുഷ്യത്വത്തോടെ ജീവിക്കേണ്ടതിന്റെ സന്ദേശം പങ്കുവെച്ച് നടി രമ്യ നമ്പീശന്‍. മരിച്ച് മണ്ണടിഞ്ഞാല്‍ ഏവരും ഒരുപോലെയാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ തലയോട്ടികളുടെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു നടി. ഏത് മതക്കാരായാലും സമ്പന്നനായാലും പാവപ്പെട്ടവനായാലും മരണശേഷം ഒടുക്കം ശേഷിക്കുന്നത് സമാനതരത്തിലുള്ള അസ്ഥികൂടം മാത്രമാണെന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിലൂടെ.

‘മതമേതായാലും മരിച്ച് മണ്ണടിഞ്ഞാല്‍ ഇതുപോലിരിക്കും’; തലയോട്ടികളുടെ ചിത്രം പങ്കുവെച്ച് രമ്യ നമ്പീശന്‍ 
‘മുസ്ലീം ആയതിനാല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടേനെ, പെണ്ണായതിനാല്‍ പീഡിപ്പിക്കപ്പെട്ടേനെ’ 

ഏത് മത ജാതി വര്‍ണ വര്‍ഗ ലിംഗത്തില്‍ പെടുന്നവരായാലും സാമൂഹ്യ സാമ്പത്തിക സ്ഥിതി എന്തായാലും ഒടുക്കം ബാക്കിയാവുന്നത് അതാണെന്ന് നടി പറഞ്ഞുവെയ്ക്കുന്നു. രമ്യയുടെ സന്ദേശത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് കൈവന്നിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റ് പങ്കുവെയ്ക്കുന്നത്.

logo
The Cue
www.thecue.in