കുവൈറ്റ് തീപ്പിടിത്തത്തില്‍ എട്ടു പേര്‍ പിടിയില്‍; മൂന്നു പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് തീപ്പിടിത്തത്തില്‍ എട്ടു പേര്‍ പിടിയില്‍; മൂന്നു പേര്‍ ഇന്ത്യക്കാര്‍
Published on

കുവൈറ്റിലെ മംഗെഫില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ എട്ടു പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്റ്റ് സ്വദേശികളെയും ഒരു കുവൈറ്റ് സ്വദേശിയെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വെക്കാന്‍ കോടതി നിര്‍ദേശിച്ചു. ഗുരുതരമായ അശ്രദ്ധ, നരഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്. അന്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ കെട്ടിട ഉടമയടക്കം മൂന്നു പേരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.

മംഗെഫിലെ ബ്ലോക്ക് നാലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ ദുരന്തത്തില്‍ 46 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 25 പേര്‍ മലയാളികളായിരുന്നു. പ്രവാസി മലയാളി വ്യവസായി കെ.ജി.ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയുടെ ജീവനക്കാരായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5000 കുവൈറ്റി ദിനാര്‍ വീതം സാമ്പത്തിക സഹായം അനുവദിക്കുമെന്ന് കുവൈറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ടര ലക്ഷം ഇന്ത്യന്‍ രൂപ വരും ഈ തുക. ദുരന്തം നടന്ന ദിവസം തന്നെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും തുക സംബന്ധിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in