അ‍‍ർഹതപ്പെട്ട വിജയം, സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരി

അ‍‍ർഹതപ്പെട്ട വിജയം, സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് ദുബായ് ഭരണാധികാരി

ലോകകപ്പ് ഫുട്ബോളില്‍ അ‍ർജന്‍റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയ സൗദി അറേബ്യയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

അർഹമായ വിജയം , പോരാട്ട പ്രകടനം, അറബ് സന്തോഷം, ഞങ്ങള്‍ക്ക് സന്തോഷം നല്‍കിയ സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങള്‍, ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിലാണ് 2-1 സൗദി അറേബ്യ അർജന്‍റീനയെ തോല്‍പിച്ചത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ സൗദി അറേബ്യയ്ക്ക് അഭിനന്ദനം അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in