‘നമ്മള്‍ ഭാഗ്യവാന്‍മാരാണ്, സുരക്ഷിതരാണ്, രക്ഷാകവചമൊരുക്കുന്ന പ്രധാനമന്ത്രിക്കും, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കും കീഴില്‍’, മോഹന്‍ലാല്‍ 

‘നമ്മള്‍ ഭാഗ്യവാന്‍മാരാണ്, സുരക്ഷിതരാണ്, രക്ഷാകവചമൊരുക്കുന്ന പ്രധാനമന്ത്രിക്കും, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കും കീഴില്‍’, മോഹന്‍ലാല്‍ 

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെക്കുറിച്ചും, തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍ വിശന്നുവലയുന്ന തെരുവുനായ്ക്കളെപ്പറ്റിയും ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെയും. അവരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നതെന്ന് മോഹന്‍ലാല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.

പക്ഷേ,
നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു....

അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്...
അവർക്കും ഒരു കുടുംബമുണ്ട്.
അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ...

ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....

വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു

പോലീസ് സേനയെയും ആരോഗ്യപ്രവര്‍ത്തകരെയും ചില ഘട്ടത്തില്‍ മറന്നുപോകുന്നുവെന്ന് ഓര്‍മ്മിപ്പിച്ചാണ് മോഹന്‍ലാലിന്റെ കുറിപ്പ്. അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികാരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ. എന്നും ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റൂ എന്നും മോഹന്‍ലാല്‍.

Related Stories

No stories found.
logo
The Cue
www.thecue.in