‘മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങളിനി ഉത്സവപറമ്പുകളില്‍ പരിപാടി അവതരിപ്പിക്കില്ല’; ഊര്‍മിള ഉണ്ണിക്കെതിരെ ഫേസ്ബുക് പോസ്റ്റ്

‘മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങളിനി ഉത്സവപറമ്പുകളില്‍ പരിപാടി അവതരിപ്പിക്കില്ല’; ഊര്‍മിള ഉണ്ണിക്കെതിരെ ഫേസ്ബുക് പോസ്റ്റ്

‘മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങളിനി കേരളത്തിലെ ഉത്സവപറമ്പുകളില്‍ പരിപാടി അവതരിപ്പിക്കില്ല’; ഊര്‍മിള ഉണ്ണിക്കെതിരെ ഫേസ്ബുക് പോസ്റ്റ്

നൃത്തപരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഊര്‍മിള ഉണ്ണി മാപ്പ് പറയണമെന്ന ആവശ്യവുമായി സംഘാടകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പരിപാടിക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനിടെ കാണികള്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞെന്നും സംഭവത്തെ ചോദ്യം ചെയ്ത സംഘാടകരോട് മോശമായി പെരുമാറി എന്നുമാണ് നടിക്കെതിരെയുള്ള ആരോപണം. സംഭവത്തില്‍ നടി മാപ്പു പറയണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍. അനൗണ്‍സ്‌മെന്റിനിടെ മൂന്ന് തവണ മൈക്ക് ഓഫായതുകൊണ്ട് മാറ്റി വെച്ചതാണെന്നാണ് ഊര്‍മിളയുടെ പക്ഷം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ സംഘാടകരാണ് ഊര്‍മിളയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

 ‘മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങളിനി ഉത്സവപറമ്പുകളില്‍ പരിപാടി അവതരിപ്പിക്കില്ല’; ഊര്‍മിള ഉണ്ണിക്കെതിരെ ഫേസ്ബുക് പോസ്റ്റ്
'നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെ'; ലൈവില്‍ പൊട്ടിക്കരഞ്ഞ് താരാ കല്യാണ്‍

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഊര്‍മിള ഉണ്ണി നിങ്ങള്‍ക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ ഊര്‍മിള ഉണ്ണിയുടെ ദേഷ്യം? തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മിള ഉണ്ണി നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി. തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു. ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്.... ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന് നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്''.

Related Stories

No stories found.
logo
The Cue
www.thecue.in