മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ നാടകീയ വഴിത്തിരിവുകള്‍ തുടരുന്നു. അജിത് പവാറിനൊപ്പം എന്‍ഡിഎ ക്യാംപില്‍ പോയെന്ന് കരുതിയിരുന്ന മുതിര്‍ന്ന എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് 'തലയെണ്ണല്‍' യോഗത്തിലേക്ക് ധനഞ്ജയ് കടന്നുവരികയായിരുന്നു. തങ്ങളുടെ 54 എംഎല്‍മാരില്‍ അജിത് പവാര്‍ ഉള്‍പ്പെടെ ആറ് എംഎല്‍എമാര്‍ മാത്രമാണ് ഇപ്പോള്‍ കൂട്ടത്തില്‍ ഇല്ലാത്തതെന്നും അവര്‍ തിരിച്ചെത്തുമെന്നും എന്‍സിപി പ്രതികരിച്ചു. അജിത് ക്യാംപിലുള്ള 9 എന്‍സിപി എംഎല്‍എമാരെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശരദ് പവാര്‍ പക്ഷത്തുള്ള കുറച്ച് എംഎല്‍എമാര്‍ ഇവരെ തിരികെയെത്തിക്കാന്‍ മുംബൈ വിമാനത്താവളം വരെ പോയെങ്കിലും വെറുംകൈയോടെ തിരിച്ചുവന്നു. താന്‍ വിശ്വസിക്കുന്നത് ശരദ് പവാറിലാണെന്ന് അജിത്തിനൊപ്പം രാജ്ഭവനില്‍ പോയ എന്‍സിപി എംഎല്‍എ ദിലീപ് റാവു ട്വീറ്റ് ചെയ്തു.

ഡല്‍ഹിയിലേക്ക് പോകുന്ന എംഎല്‍എമാരുടെ ലിസ്റ്റ്  
ഡല്‍ഹിയിലേക്ക് പോകുന്ന എംഎല്‍എമാരുടെ ലിസ്റ്റ്  

മഹാരാഷ്ട്ര വികാസ് അഖാഡി (ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം) സുപ്രീം കോടതിയിലേക്ക്. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന് ഹര്‍ജി. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമെന്നും ആരോപിക്കുന്ന റിട്ട് ഹര്‍ജിയിന്മേല്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും സഖ്യത്തിന്റെ ആവശ്യം.

35 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അവകാശവാദം

ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നവംബര്‍ 30 വരെ സമയം നല്‍കി. ഒരാഴ്ച്ചയ്ക്കകം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്ന് ചട്ടത്തിന്റെ പേരിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്‌നാവിസിന് സാവകാശം നല്‍കിയിരിക്കുന്നത്.

ഗവര്‍ണറുടെ നടപടി നിയമപരമായും രാഷ്ട്രീയപരമായും ചോദ്യം ചെയ്യുമെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് എംഎല്‍എമാരെ മധ്യപ്രദേശിലേക്ക് മാറ്റും. വിശ്വാസവോട്ടെടുപ്പ് വരെ എംഎല്‍എമാരെ ഒരുമിച്ച് താമസിപ്പിക്കും.

സവിശേഷ അധികാരമാണ് മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രയോഗിച്ചത്. കേന്ദ്രമന്ത്രി സഭ ചേരാതെ രാഷ്ട്രപതിഭരണം പിന്‍വലിച്ചു.

അഞ്ച് വര്‍ഷവും ഭരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ്

എന്‍സിപി ശിവസേനയ്‌ക്കൊപ്പമാണെന്ന് ശരദ് പവാര്‍ ആവര്‍ത്തിച്ചു.

അജിത് പവാറിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണ്. അച്ചടക്ക ലംഘനമാണ്. നടപടിയെടുക്കും.

ശരദ് പവാര്‍

അജിത് പവാര്‍ വഞ്ചകനാണെന്നും ബിജെപി ജനാധിപത്യത്തെ അവഹേളിച്ചെന്നും ശിവസേന

ആരുടെയാണോ ഗവര്‍ണര്‍ അവരുടെ സര്‍ക്കാര്‍ എന്ന അവസ്ഥയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
‘അധികാരക്കസേരയില്‍ ഫെവികോള്‍ ഒഴിച്ച് ഇരിക്കൂ’ ; ബിജെപിയുടെ അര്‍ധരാത്രി നാടകത്തില്‍ പൊട്ടിത്തെറിച്ച് ഉദ്ധവ് താക്കറെ 

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം അട്ടിമറിച്ച് എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത്ത് പവാര്‍ ബിജെപിയുമായി ചേര്‍ന്ന് ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. കഴിഞ്ഞ രാത്രിവരെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സജീവമായിരുന്ന അജിത് പവാര്‍ ഒറ്റ രാത്രികൊണ്ടാണ് മലക്കം മറിഞ്ഞ് ബിജെപിയെ പിന്‍തുണച്ചത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണെന്നും പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. ഈ നീക്കത്തെ പിന്‍തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ നീക്കങ്ങളിലൂടെ രാവിലെ 8 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം രാംനാഥ് കോവിന്ദില്‍ നിന്ന് പുലര്‍ച്ചെ 6 മണിയോടെയാണുണ്ടായത്.

മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
‘നിതയെ കണ്ടപ്പോള്‍ മലാലയെ ഓര്‍ത്തുപോയി’; സ്വര്‍ണകൂട്ടില്‍ അടയ്ക്കാതെ കുട്ടികളെ സ്വാഭാവികമായി വളരാന്‍ അനുവദിക്കണമെന്ന് സിതാര

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കുമെന്നായിരുന്നു ധാരണ. അതിനിടെയാണ് ഇരുട്ടിവെളുക്കുംമുമ്പ് അജിത്ത് പവാര്‍ മറുകണ്ടം ചാടിയത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം .ബിജെപിക്ക് 105 അംഗങ്ങളും എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്.ശിവസേന 56 ഇടത്തും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.അതേസമയം അജിത് പവാര്‍ എന്‍ഫോഴ്സ്മെന്റിന്റെ നിയമനടപടികള്‍ നേരിടുന്നുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചുവടുമാറ്റമെന്ന് സൂചനയുണ്ട്.

മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
‘പുരോഗമന കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ 203 സ്ത്രീധനകൊലകള്‍’; സ്ത്രീധനവിരുദ്ധ ക്യാംപെയ്‌ന് ഐക്യാദാര്‍ഢ്യവുമായി ടൊവീനോ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in