Stills: നയന്‍താരയുടെ കൊലൈയുതിര്‍ കാലം

Stills: നയന്‍താരയുടെ കൊലൈയുതിര്‍ കാലം

Published on

അറം, മായ,കോലമാവു കോകില എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് നയന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് കൊലൈയുതിര്‍ കാലം. പേരു പോലെ തന്നെ ക്രൈം ത്രില്ലറാണ് ചിത്രം.

കമലഹാസന്‍ -മോഹന്‍ലാല്‍ ചിത്രമായ 'ഉന്നൈ പോല്‍ ഒരുവന്‍', അജിത്തിന്റെ ബില്ലാ 2 'എന്നീ സിനിമകളുടെ സംവിധായകന്‍ ചക്രി ടോലെട്ടിയാണ് കൊലൈയുതിര്‍ കാലം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

ഹൊറര്‍ ട്രാക്കിലുള്ള ത്രില്ലറുമാണ് കൊലൈയുതിര്‍ കാലം.ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അസീം മിശ്രയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകന്‍. മൂന്നു മാസമായി കോടതി വ്യവഹാരം, സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാല്‍ റിലീസ് മുടങ്ങിയിരിക്കുകയായിരുന്നു.

മരണങ്ങളുടെ സീസണ്‍ എന്നാണ് സിനിമയുടെ തലക്കെട്ടിന്റെ മലയാളം. ഹഷ് എന്ന അമേരിക്കന്‍ ത്രില്ലറിന്റെ റീമേക്കാണ് സിനിമയെന്നറിയുന്നു. ഈ സിനിമയുടെ ലോഞ്ച് ചടങ്ങിലാണ് നടന്‍ രാധാരവി നയന്‍താരക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. സുജാതാ രംഗരാജന്റെ നോവലിന്റെ തലക്കെട്ട് ഉപയോഗിച്ചതിനാണ് സിനിമ കോടതി കയറിയത്.

logo
The Cue
www.thecue.in