ജല്ലിക്കെട്ട് ഒക്ടോബറോടെ

ജല്ലിക്കെട്ട് ഒക്ടോബറോടെ

Published on

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് 2019ല്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. വിഖ്യാതമായ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം.

രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. സമകാലിക ലോക സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കുന്നത്. സെപ്തംബര്‍ 5 മുതല്‍ 15 വരെയാണ് ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍.

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവായ അറ്റ്‌ലാന്റിക്‌സ് കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ജെല്ലിക്കെട്ടിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്നാണ്.

logo
The Cue
www.thecue.in