ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് അടുക്കുന്ന ബിജെപി; ഒട്ടും വളരാത്ത തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് അടുക്കുന്ന ബിജെപി; ഒട്ടും വളരാത്ത തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്
Summary

എത്ര തവണ പരാജയപ്പെട്ടിട്ടും, നേതാക്കളും അണികളും മറുവശത്തേക്ക് ഒഴുകിയിട്ടും പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ രണ്ടാമത്തെ പൊസിഷനില്‍ കെ.സി വേണുഗോപാലിനെപ്പോലെ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഒരാളെ നിലനിര്‍ത്തുന്ന അസ്വഭാവികത തന്നെയാണ് കോണ്‍ഗ്രസ് ആദ്യം പരിഹരിക്കേണ്ടുന്ന സംഘടനാ ദൗര്‍ബല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഹരി മോഹന്‍ എഴുതിയത്.

അത്ഭുതം, ഞെട്ടല്‍ തുടങ്ങിയ വൈകാരികമായ യാതൊന്നും തെരഞ്ഞെടുപ്പ് ഫലത്തില്‍ തോന്നുന്നില്ല.

2014 മുതല്‍ ബി.ജെ.പിക്ക് ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ, കൃത്യമായ മാന്‍ഡേറ്റ് ആണ് ഇക്കുറി കിട്ടിയിരിക്കുന്നതെന്നു കരുതുന്നു. 2024-ല്‍ മറ്റൊരു ദേശീയ തെരഞ്ഞെടുപ്പിനെക്കൂടി അനായാസമായി അവര്‍ക്ക് ജയിക്കാന്‍ കഴിയുന്ന മാന്‍ഡേറ്റ് ആണിത്.

അടിമുടി ഹിന്ദുത്വ വോട്ട് ബാങ്കിനെ പ്രകോപിപ്പിച്ച് അനുകൂലമാക്കിയെടുക്കാന്‍ ഇപ്പോഴും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പിന് പോലും പ്രതിപക്ഷത്തിനു നേരിയ പ്രതീക്ഷ കാത്തുസൂക്ഷിക്കേണ്ടതില്ല.

ചെറുതും വലുതുമായ നൂറുകണക്കിനു കലാപങ്ങള്‍, ഐതിഹാസികമായ കര്‍ഷകസമരം, ഹത്രാസ്, ലഖിംപുര്‍ ഖേരി അടക്കമുള്ള വിഷയങ്ങള്‍. ഇങ്ങനെ എത്രയോ വിഷയങ്ങളെ അതിജീവിച്ചാണ് ഈ സംസ്ഥാനങ്ങളില്‍ ആധികാരികമായി ബി.ജെ.പി അധികാരത്തില്‍ക്കയറുന്നത്. അയോധ്യ മാത്രമൊന്നുമല്ല, എട്ടുവര്‍ഷം മുന്‍പ്, അഖിലേഷ് യാദവിന്റെ കാലത്തു നടന്ന മുസഫര്‍നഗര്‍ കലാപം വരെ പ്രധാനമന്ത്രി നേരിട്ടു പ്രചാരണത്തിനിറക്കി. അടിമുടി ഹിന്ദുത്വ വോട്ട് ബാങ്കിനെ പ്രകോപിപ്പിച്ച് അനുകൂലമാക്കിയെടുക്കാന്‍ ഇപ്പോഴും ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പിന് പോലും പ്രതിപക്ഷത്തിനു നേരിയ പ്രതീക്ഷ കാത്തുസൂക്ഷിക്കേണ്ടതില്ല. അതു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിട്ടുണ്ട്. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നതിനെക്കുറിച്ചു തങ്ങള്‍ കാര്യമായി ആലോചിക്കുന്നുണ്ട് എന്നാണ് ഇന്നു രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. അതിനു വേണമെങ്കില്‍ ഭരണഘടനാ ഭേദഗതി നടത്താന്‍ പോലും തയ്യാറാണെന്നു പറയുന്ന സാഹചര്യത്തിലേക്ക് അവരെത്തിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ഇനിയും കാവിലെ പാട്ടുമത്സരങ്ങളിലേക്കു കണ്ണുനട്ടിരിക്കാന്‍ സമയമില്ല.

അമരീന്ദറും കോണ്‍ഗ്രസും ചേരുമ്പോള്‍ രൂപപ്പെടുന്ന ഒരു ബ്രാന്‍ഡ് ഉണ്ടായിരുന്നു. ആ ബ്രാന്‍ഡിനെയാണു സിഖുകാര്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത ഒരു മനുഷ്യനു വേണ്ടി ബലി കഴിച്ചത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് അടുക്കുന്ന ബിജെപി; ഒട്ടും വളരാത്ത തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്
ഭാവന സംസാരിക്കുന്നു, എല്ലാ ആൺമാരുടെയും ലോകങ്ങളെ മൂർത്തമായി മാറ്റിപ്പണിയാൻ നിർബന്ധിച്ചു കൊണ്ട്

മറ്റൊന്ന് കോണ്‍ഗ്രസിന്റെ ചോദിച്ചുവാങ്ങിയ തോല്‍വികളാണ്. ഒരു വര്‍ഷം മുന്‍പ് രാജ്യത്തെ ഏറ്റവും ശക്തരായ അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്താല്‍ അതിലൊന്ന് അമരീന്ദര്‍ സിങ് ആയിരുന്നു. അമരീന്ദറിനു സ്വന്തം മണ്ഡലത്തില്‍ ജയിക്കാനായില്ല എന്നതു സത്യമാണ്. പക്ഷേ, അമരീന്ദറും കോണ്‍ഗ്രസും ചേരുമ്പോള്‍ രൂപപ്പെടുന്ന ഒരു ബ്രാന്‍ഡ് ഉണ്ടായിരുന്നു. ആ ബ്രാന്‍ഡിനെയാണു സിഖുകാര്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത ഒരു മനുഷ്യനു വേണ്ടി ബലി കഴിച്ചത്. ടിപ്പിക്കല്‍ ദേശസ്‌നേഹി സിഖുകാരുടെ ഐക്കണ്‍ കൂടിയായ ഒരു പോപ്പുലര്‍ നേതാവിനെ, പാകിസ്താന്‍ പ്രധാനമന്ത്രിയുമായുള്ള സൗഹൃദത്തിന്റെയും സന്ദര്‍ശനത്തിന്റെയുമൊക്കെ പേരില്‍ ഇപ്പോഴും വിമര്‍ശിക്കപ്പെടുന്ന, കപില്‍ ശര്‍മയുടെ ഷോയില്‍ വന്നിരുന്നു ചിരിക്കാനല്ലാതെ രാഷ്ട്രീയം സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ അറിയാത്ത നവ്‌ജോത് സിങ് സിദ്ദുവിനെപ്പോലൊരാള്‍ക്കു വേണ്ടി നിര്‍ദാക്ഷിണ്യം ഒഴിവാക്കുക, പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയുടെ സ്വന്തം മണ്ഡലത്തില്‍ ഏറെക്കാലമായി പിണങ്ങിനിന്ന അദിതി സിങ്ങിനെപോലുള്ളവരെ വിശ്വാസ്യത്തിലെടുക്കാന്‍ കഴിയാതിരിക്കുക, ബി.ജെ.പി ഇതര കക്ഷികളുമായി പരസ്യമായ ധാരണയിലെത്താന്‍ ഇപ്പോഴും കഴിയാതിരിക്കുക, ഇങ്ങനെയൊരു കോണ്‍ഗ്രസിനു ഗോവയില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പോലും ബോണസ് ആയിരുന്നു.

സച്ചിന്‍ പൈലറ്റിനെയൊക്കെ കോണ്‍ഗ്രസുകാരുടെ പ്രാര്‍ത്ഥനയുടെ ഫലമായാവണം കപ്പിന്റെയും ചുണ്ടിന്റെയും ഇടയില്‍ വെച്ചു ക്യാമ്പിലേക്കു വലിച്ചിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞത്.

പണ്ട് ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലെത്താനുള്ള ചര്‍ച്ചകളില്‍ എടുത്താല്‍ പൊങ്ങാത്തത്ര സീറ്റുകള്‍ ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും വേണമെന്നു വാശി പിടിച്ച് ആ സഖ്യസാധ്യതകള്‍ തകര്‍ത്തു കളഞ്ഞ ഒരു കോണ്‍ഗ്രസ് ഉണ്ടായിരുന്നു. അതില്‍നിന്നും ഒട്ടും വളരാത്ത തലച്ചോറുകളിലാണ് ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നു വേണം മനസിലാക്കാന്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയൊരിക്കല്‍ക്കൂടി വിശാല പ്രതിപക്ഷ ഐക്യമുന്നണി ചര്‍ച്ചയില്‍ വരുമ്പോള്‍ അതിനു നേതൃസ്ഥാനം ചോദിച്ചു വാങ്ങാന്‍ കഴിയാതെ നിശബ്ദമായി മാറിയിരിക്കേണ്ടുന്ന അവസ്ഥയിലേക്ക് 136 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനം എത്തും.

ഇങ്ങനെ എത്ര തവണ പരാജയപ്പെട്ടിട്ടും, നേതാക്കളും അണികളും മറുവശത്തേക്ക് ഒഴുകിയിട്ടും പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ രണ്ടാമത്തെ പൊസിഷനില്‍ കെ.സി വേണുഗോപാലിനെപ്പോലെ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ഒരാളെ നിലനിര്‍ത്തുന്ന അസ്വഭാവികത തന്നെയാണ് കോണ്‍ഗ്രസ് ആദ്യം പരിഹരിക്കേണ്ടുന്ന സംഘടനാ ദൗര്‍ബല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരുകാലത്ത് അഹമ്മദ് പട്ടേലിനെപ്പോലുള്ള മുതിര്‍ന്ന, കഴിവുറ്റ നേതാക്കള്‍ക്കൊപ്പം മാത്രം വിളിച്ചു പരിചയിച്ചിരുന്ന പേരായിരുന്നു 'ട്രബിള്‍ഷൂട്ടര്‍' എന്നത്. കെ.സി വേണുഗോപാലിനെപ്പോലെ ആലപ്പുഴയെന്ന ലോക്‌സഭാ മണ്ഡലത്തിന്റെ പരിചയം മാത്രമുള്ള വ്യക്തിയെ പലയിടങ്ങളില്‍ പലപ്പോഴായി പ്രശ്‌നപരിഹാരത്തിനു വേണ്ടി കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത് എന്തൊക്കെത്തരം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നറിയില്ല. തുടക്കം മുതല്‍ താനൊരു പരാജയമാണെന്ന് അയാള്‍ എഴുതി ഒപ്പിട്ടു തരുന്നുണ്ടായിരുന്നു. കര്‍ണാടക മുതല്‍ അതു കൃത്യമായി കാണാം. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തകര്‍ന്നു തരിപ്പണമായപ്പോള്‍ നോക്കിനില്‍ക്കാനേ പ്രശ്‌നം പരിഹരിക്കാന്‍ പോയ സംഘടനാ ജനറല്‍ സെക്രട്ടറിക്കു കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിന് കൂടെ നിര്‍ത്താന്‍ കഴിയാതെ പോയ ജ്യോതിരാദിത്യ സിന്ധ്യയെന്ന ചെറുപ്പക്കാരനെ എത്ര വൃത്തിയായാണു ബി.ജെ.പി യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചത്. മധ്യപ്രദേശിലും പ്രശ്‌നം പരിഹരിക്കാന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പോയി എന്നാണ് അറിവ്. സച്ചിന്‍ പൈലറ്റിനെയൊക്കെ കോണ്‍ഗ്രസുകാരുടെ പ്രാര്‍ത്ഥനയുടെ ഫലമായാവണം കപ്പിന്റെയും ചുണ്ടിന്റെയും ഇടയില്‍ വെച്ചു ക്യാമ്പിലേക്കു വലിച്ചിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞത്. സംഘടനാ ജനറല്‍ സെക്രട്ടറിക്കു കഴിയാതെ വന്നപ്പോള്‍ പ്രിയങ്ക നേരിട്ടിറങ്ങി അതങ്ങ് സാധിച്ചെടുത്തു എന്നതാണു യാഥാര്‍ഥ്യം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് അടുക്കുന്ന ബിജെപി; ഒട്ടും വളരാത്ത തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്
അനീതിക്കെതിരായ പോരാട്ടം യുവതയുടെ കടമയെന്ന് ആവര്‍ത്തിച്ച തങ്ങള്‍
തന്റെ ചുറ്റുമുള്ള ഉപജാപകവൃന്ദത്തെ വേര്‍തിരിച്ചറിയുന്നതില്‍ രാഹുല്‍ ഗാന്ധിയെന്ന ക്രൗഡ് പുള്ളറുടെ കഴിവാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ പോയതില്‍ അന്ന് ആ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ദിഗ്‌വിജയ് സിങ്ങിനെ ചുമതലയില്‍ നിന്നു മാറ്റാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആര്‍ജവം ഇപ്പോഴും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഒന്നല്ല, ഒരായിരം വട്ടം കെ.സി വേണുഗോപാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു. അശോക് ഗെഹ്ലോട്ട് എന്ന, സോണിയാ ഗാന്ധി പോലും കേള്‍ക്കാന്‍ കാത്തുനിന്ന ഒരാള്‍ ഇരുന്ന കസേരയിലാണ് സ്വന്തം സംസ്ഥാനത്ത് പോലും അണികളെക്കാള്‍ 'ഹേറ്റേഴ്സ്' ഉള്ളൊരാള്‍ വര്‍ഷങ്ങളായി അണ്‍സക്‌സസ്ഫുള്‍ ആയി തുടരുന്നത്.

തന്റെ ചുറ്റുമുള്ള ഉപജാപകവൃന്ദത്തെ വേര്‍തിരിച്ചറിയുന്നതില്‍ രാഹുല്‍ ഗാന്ധിയെന്ന ക്രൗഡ് പുള്ളറുടെ കഴിവാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

മറ്റൊന്ന്, വേദിയിലുണ്ടായിട്ടും ഒരു പ്രസംഗം പോലും നടത്താന്‍ ആരോഗ്യം അനുവദിക്കാത്ത സോണിയാ ഗാന്ധിയെ ഇനിയും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിലനിര്‍ത്തുന്നതാണ്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ വരട്ടെ എന്നു പറഞ്ഞു രാഹുല്‍ ഗാന്ധി മാറിനിന്നിട്ട് എത്ര കാലമായിട്ടുണ്ടാകും? ഗാന്ധി കുടുംബമെങ്കില്‍ ഗാന്ധി കുടുംബം.

ഇനിയും ഇതേ കലാപരിപാടികള്‍ തന്നെ തുടരാനാണു രാഹുലും കോണ്‍ഗ്രസും ഉദ്ദേശിക്കുന്നതെങ്കില്‍ വയനാട്ടിലെ ഫലൂദയ്ക്ക് ഇനിയും ആവശ്യം കൂടും.

ഏറ്റവും കുറഞ്ഞത് അവിടെ നിന്നെങ്കിലും മുഴുവന്‍ സമയം പ്രവര്‍ത്തന രംഗത്തുണ്ടാകുന്ന ഒരു പ്രസിഡന്റ് വേണമെന്ന് കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചാല്‍ അതൊരു തെറ്റാവില്ല.

ഇനിയും ഇതേ കലാപരിപാടികള്‍ തന്നെ തുടരാനാണു രാഹുലും കോണ്‍ഗ്രസും ഉദ്ദേശിക്കുന്നതെങ്കില്‍ വയനാട്ടിലെ ഫലൂദയ്ക്ക് ഇനിയും ആവശ്യം കൂടും. അതല്ലാതെ ആത്മാര്‍ഥമായൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെങ്കില്‍ സംഘടനാ സംവിധാനം അടിമുടി പൊളിച്ചുപണിയുക എന്നതിനപ്പുറം മറ്റൊരു പരിഹാരം കോണ്‍ഗ്രസിനു മുന്നിലില്ല.

Related Stories

No stories found.
logo
The Cue
www.thecue.in