പ്രത്യേക മറവി രോഗമുള്ള ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി ജില്ലാ കളക്ടര്‍ ആകുമ്പോള്‍

പ്രത്യേക മറവി രോഗമുള്ള 
ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി 
ജില്ലാ കളക്ടര്‍ ആകുമ്പോള്‍
Summary

ഒരു പ്രതിയെ എങ്ങനെയാണ് ഒരു ജില്ലയുടെ മജിസ്‌ട്രേറ്റിന്റെ പദവിയുള്ള ജില്ലാ കലക്ടര്‍ ആയി നിയമിക്കാന്‍ സാധിക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ വലിയ ചോദ്യം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കേരള പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന്‍ എന്നത് ആരും മറന്നു കൂടാത്തതാണ്. കെ.യു.ഡബ്ല്യു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് വിനീത എം.വി എഴുതുന്നു.

ഒരു പ്രതിയെ എങ്ങനെയാണ് ഒരു ജില്ലയുടെ മജിസ്‌ട്രേറ്റിന്റെ പദവിയുള്ള ജില്ലാ കലക്ടര്‍ ആയി നിയമിക്കാന്‍ സാധിക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ വലിയ ചോദ്യം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കേരള പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന്‍ എന്നത് ആരും മറന്നു കൂടാത്തതാണ്. തനിക്കെതിരെ ചുമത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കുറ്റകരമായ നരഹത്യാകുറ്റം നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം. കോടതി എന്ത് ശിക്ഷ നല്‍കും എന്നതുമാത്രമാണ് ബാക്കിയുള്ളത്.

ബഷീറിന്റെ മരണത്തിലേയ്‌ക്കെത്തിച്ച വാഹനം ഓടിച്ചിരുന്നത് സിവില്‍ സര്‍വീസിന്റെ തലപ്പത്ത് നില്‍ക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു എന്നത് മറന്നുകൊണ്ടാകരുത് പിന്നീടുള്ള വിലയിരുത്തലുകള്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന നിയമം നിലനില്‍ക്കെ സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ആ നിയമം തെറ്റിക്കുന്നു.
പ്രത്യേക മറവി രോഗമുള്ള 
ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി 
ജില്ലാ കളക്ടര്‍ ആകുമ്പോള്‍
'മങ്കിപോക്സ് പടര്‍ത്തുന്ന സ്വവര്‍ഗാനുരാഗികളും കൊവിഡ് ജിഹാദും'; മഹാമാരികളുടെ കാലത്തെ അപരഭീതി

2019 ഓഗസ്റ്റ് മൂന്നിന് ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച ശേഷം നിയമത്തെ മറികടന്നുള്ള എന്തെല്ലാം കാര്യങ്ങള്‍ ആണ് ശ്രീറാം ചെയ്തത്. ബഷീറിന്റെ മരണത്തിലേയ്‌ക്കെത്തിച്ച വാഹനം ഓടിച്ചിരുന്നത് സിവില്‍ സര്‍വീസിന്റെ തലപ്പത്ത് നില്‍ക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു എന്നത് മറന്നുകൊണ്ടാകരുത് പിന്നീടുള്ള വിലയിരുത്തലുകള്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന നിയമം നിലനില്‍ക്കെ സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ ആ നിയമം തെറ്റിക്കുന്നു. നിയമം നടപ്പിലാകുന്നു എന്ന് ഉറപ്പ് വരുത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് ശ്രീറാം എന്ന് മറക്കരുത്. ശ്രീറാമും മനുഷ്യനല്ലേ എന്ന് ന്യായീകരിക്കുന്നവരോട് തന്റെ തെറ്റ് മറച്ചുവെക്കുന്നതിനായി അയാള്‍ സ്വീകരിച്ച ഇടപെടലുകള്‍ ഏതു ധാര്‍മ്മികതയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു.

ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ നിരന്തരം ശ്രമിച്ചത് തനിക്ക് അതില്‍ ഒരു പങ്കുമില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു. അതിനായി എല്ലാ സാമാന്യ മര്യാദകളും അയാള്‍ ലംഘിച്ചു. സിവില്‍ സര്‍വീസ് ഓഫീസര്‍ എന്ന ആനുകൂല്യം എല്ലാതരത്തിലും ഉപയോഗപ്പെടുത്തുകയായിരുന്നു.
പ്രത്യേക മറവി രോഗവും കൂടെ ചേരുന്നത്തോടെ ഭാവിയിലേക്ക് ക്ലീന്‍ ചിറ്റ് ആദ്യമേ എടുത്തു. റെട്രോഗ്രേഡ് അംനേഷ്യ... ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥ. അതില്‍ പോലും പ്രത്യേകം കരുതല്‍.
പ്രത്യേക മറവി രോഗമുള്ള 
ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി 
ജില്ലാ കളക്ടര്‍ ആകുമ്പോള്‍
ലൈംഗിക ബന്ധങ്ങളില്‍ എങ്ങനെ കണ്‍സെന്റ് ചോദിക്കാം? ചില ആവര്‍ത്തിത ചോദ്യങ്ങള്‍ക്കുള്ള മറുപടി

തന്റെ ഭാഗത്തു നിന്നും സംഭവിച്ച പിഴവ് സമ്മതിക്കുന്നതിന് പകരം ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ നിരന്തരം ശ്രമിച്ചത് തനിക്ക് അതില്‍ ഒരു പങ്കുമില്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരുന്നു. അതിനായി എല്ലാ സാമാന്യ മര്യാദകളും അയാള്‍ ലംഘിച്ചു. സിവില്‍ സര്‍വീസ് ഓഫീസര്‍ എന്ന ആനുകൂല്യം എല്ലാതരത്തിലും ഉപയോഗപ്പെടുത്തുകയായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നു. മണിക്കൂറുകള്‍ വൈകി മാത്രം രക്ത പരിശോധനയ്ക്ക് തയ്യാറാകുന്നു. പോലീസ് ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ സര്‍വ്വ സുരക്ഷയോടും കൂടി വിശ്രമം. അത് കഴിഞ്ഞ് വലിയ സീനുകള്‍ ഉണ്ടാക്കി മൃതദേഹം കണക്കെ സ്‌ട്രെക്ച്ചറില്‍ യാത്ര.

പ്രത്യേക മറവി രോഗവും കൂടെ ചേരുന്നത്തോടെ ഭാവിയിലേക്ക് ക്ലീന്‍ ചിറ്റ് ആദ്യമേ എടുത്തു. റെട്രോഗ്രേഡ് അംനേഷ്യ... ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥ. അതില്‍ പോലും പ്രത്യേകം കരുതല്‍. ഇനി നാളെ ശ്രീറാമിന് ഓര്‍മ്മക്കുറവല്ലേ എങ്ങനെ ആ ഡ്യൂട്ടി ചെയ്യും ഈ ഡ്യൂട്ടി ചെയ്യും എന്നൊക്കെ ചോദിച്ചു ഈ വഴിയൊന്നും വന്നേക്കരുതെന്ന് സാരം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ ജയില്‍വാസ യോഗം 'ഒതുക്കി'.

പ്രത്യേക മറവി രോഗമുള്ള 
ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി 
ജില്ലാ കളക്ടര്‍ ആകുമ്പോള്‍
രണ്ട് മനുഷ്യര്‍ ചേര്‍ന്നിരിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?

വിചാരണയ്ക്കായി ഹാജരാകാതെ കോടതിയോടും നിസ്സഹകരണമല്ലേ ആലപ്പുഴയുടെ പുതു മജിസ്‌ട്രേറ്റ് പുലര്‍ത്തിയത്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതിക്ക് അന്ത്യശാസനം നല്‍കേണ്ടി വന്നു. മദ്യലഹരിയില്‍ ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ഏതൊരു നിമിഷത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐ.എ.എസ്. ഓഫീസര്‍ നീതി പുലര്‍ത്തിയത്. സ്വയരക്ഷയ്ക്ക് രോഗം കണ്ടെത്തിയ ശ്രീറാം പേരിനു മുന്നിലെ ഡോക്ടര്‍ ബിരുദത്തോട് എന്ത് ധാര്‍മ്മികതയാണ് പുലര്‍ത്തിയത്.

തെറ്റേറ്റ് പറയാനുള്ള സാമാന്യ മര്യാദ പോലും പുലര്‍ത്താതെ എല്ലാം തനിക്ക് അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുന്ന കുറ്റവാളിയുടെ മനസുള്ള ശ്രീറാം വെങ്കിട്ടരാമനെയാണ് ഒരു ജില്ലയുടെ മുഴുവന്‍ ചുമതലയുള്ള കലക്ടറായി നിയമിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരാളില്‍ നിന്നും എന്ത് നീതിയാണ് പൊതുജനം പ്രതീക്ഷിക്കേണ്ടത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കളങ്കിതനായ ഒരാളെ കോടതി വിധി വരും വരെ സുപ്രധാന പദവിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അത് ചെയ്യാതിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in