സലിം കുമാര്‍ എല്ലാം തുറന്നു പറയുന്നയാള്‍, അതൊരു നല്ല ഗുണമാണ്

സലിം കുമാര്‍ എല്ലാം തുറന്നു പറയുന്നയാള്‍,  അതൊരു നല്ല ഗുണമാണ്
Published on

സലിം കുമാര്‍ അനേകലക്ഷം മലയാളികളെ പോലെ എനിക്കും വളരെ പ്രിയപ്പെട്ട ഒരു നടനാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിച്ചത് ഒരിക്കല്‍ ഖത്തറില്‍ വെച്ചിട്ടാണ്. തൃശൂര്‍ ജില്ലാ സൗഹൃദവേദി ഞങ്ങള്‍ രണ്ടാള്‍ക്കും ഒരു അവാര്‍ഡ് തരുന്ന ചടങ്ങില്‍ വെച്ചാണ് ഞങ്ങള്‍ നേരില്‍ സംസാരിച്ചത്. അല്ലാതെ എനിക്ക് വ്യക്തിബന്ധമെന്ന് പറയാനൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ മരണം സ്വാഭാവികമായിട്ടും എന്നെ വളരെ വേദനിപ്പിക്കുന്നു. എന്താണെന്ന് വിചാരിച്ചാല്‍ അകാലത്തിലാണ് അദ്ദേഹം മരിക്കുന്നത്. അത്രയൊന്നും പ്രായമായിട്ടില്ലല്ലോ. പിന്നെ അദ്ദേഹത്തോടുള്ള എന്റെ ഒരു ഇഷ്ടം അദ്ദേഹം എല്ലാം തുറന്നു പറയുന്ന ഒരാളാണ് എന്നുള്ളതാണ്.

അതൊരു നല്ല ഗുണമാണ്. ഒരുദാഹരണം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം. അദ്ദേഹം കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരന്റെ മകനായി ജനിച്ച് വളര്‍ന്ന ആളാണ്. കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കണമെന്ന് അച്ഛന്‍ അദ്ദേഹത്തോട് പറഞ്ഞതെന്ന് പറയുന്നു. അങ്ങനെ ആയിക്കോട്ടെ. കോണ്‍ഗ്രസ് ആണോ ബിജെപി ആണോ ലീഗ് ആണോ അല്ലെങ്കില്‍ സിപിഎം ആണോ എന്നുള്ളതല്ല വിഷയം. അദ്ദേഹം അതില്‍ തുറന്ന മനസുള്ള ഒരാളാണ് എന്നതാണ്. അതുകൊണ്ട് തനിക്ക് അവസരങ്ങള്‍ കിട്ടുമോ, കിട്ടിയ അവസരങ്ങള്‍ ഇല്ലാതാകുമോ ഇനി ആരാധകരുടെ എണ്ണം കുറഞ്ഞു പോകുമോ എന്ന ഭയമില്ല. അത് ഒളിച്ചു വെക്കുകയല്ലേ വേണ്ടതെന്നില്ല. അങ്ങനെ ഒന്നും ഒളിച്ചു വെക്കുന്ന ശീലം അദ്ദേഹത്തിനില്ല. ആ ഓപ്പണ്‍നെസ് ആണ് വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ഭംഗി എന്ന് പറയുന്നത്.

അതുകൊണ്ട് അദ്ദേഹത്തിന്റെ വിയോഗം തീര്‍ച്ചയായിട്ടും വലിയ നഷ്ടം തന്നെയാണ്. എല്ലാ പുരസ്‌കാരങ്ങളും കിട്ടിയ നടനാണ് അദ്ദേഹം. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ അഭിനയമൊക്കെ എല്ലാ മലയാളികളെയും പോലും ഞാനും എപ്പോഴും ഓര്‍ത്തിരിക്കുന്നതാണ്. പിന്നെ ആ സ്രാങ്ക് ഒക്കെ ആയിട്ട് അഭിനയിച്ചൊക്കെ നമ്മള് നിരന്തരം റീല്‍ ആയിട്ട് കാണുന്ന സംഗതികളാണ്. അതുകൊണ്ട് തീര്‍ച്ചയായിട്ടും അദ്ദേഹത്തിന്റെ വിയോഗത്തില്‍ വളരെ നഷ്ടബോധം അനുഭവിക്കുന്ന ഒരാളാണ് ഞാന്‍. ഒരു കലാകാരന്‍ എന്നുള്ള നിലയ്ക്കും ഒരു തുറന്ന മനസ്സുള്ള മനുഷ്യന് എന്നുള്ള നിലയ്ക്കും.

ഇടതുപക്ഷത്തെ നിരന്തരം വിമര്‍ശിച്ചിരുന്നു എന്ന നിലക്ക് അദ്ദേഹത്തിനെതിരെ ഒരു എതിര്‍പ്പുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വളരെ ബന്ധമുള്ള മേഖല അല്ല സിനിമ എന്ന് പറയുന്നത്. ഇടതുപക്ഷം എന്ന് പറയുന്നത് ഇപ്പോള്‍ കുറച്ചു കാലമായിട്ട് കോണ്‍ഗ്രസ് ഇടതുപക്ഷം ആയിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ എതിര്‍ക്കാന്‍ ഇന്ത്യയിലുള്ള ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ബിജെപി ആണ് വലതുപക്ഷം എങ്കില്‍ കോണ്‍ഗ്രസ് ഇടതുപക്ഷം ആയിക്കൊണ്ടിരിക്കുകയാണ്. പിന്നെ നമ്മള്‍ ഇടതുപക്ഷം എന്നു പറയുന്നത് ഇവിടെ സിപിഎമ്മിനെ പറ്റിയോ കൂടെയുള്ള സിപിഐയെ പറ്റിയോ ഒക്കെയാണ്. അവര്‍ പലപ്പോഴും ഇടതുപക്ഷ ഗുണങ്ങള്‍ നഷ്ടപ്പെടുത്തുകയും വിമര്‍ശനം നേരിടുകയും ചെയ്യുന്ന ഒരവസ്ഥ കാണുന്നുണ്ട്.

സലിം കുമാര്‍ എല്ലാം തുറന്നു പറയുന്നയാള്‍,  അതൊരു നല്ല ഗുണമാണ്
അപ്പോ എന്റെ ചോദ്യം ഇതാണ്... ആരാണ് ഞാൻ? കൾട്ട് സലിം കുമാർ കഥാപാത്രങ്ങൾ, ഒരു റീവൈൻഡ്

അതുകൊണ്ട് അതൊന്നും വലിയ വിഷയമാകുന്നില്ല. ജഗദീഷ് കോണ്‍ഗ്രസുകാരനാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസ് ആണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി അങ്ങനെ കോണ്‍ഗ്രസുകാരുണ്ട്. ഇന്നസെന്റോ അല്ലെങ്കില്‍ മുകേഷോ ഒക്കെ കമ്യൂണിസ്റ്റുകാരാണ്. തോപ്പില്‍ ഭാസി വളരെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ആയിരുന്നു. മത്സരിച്ച് എംഎല്‍എ ഒക്കെ ആയ ആളാണ്. അങ്ങനെ രാഷ്ട്രീയം ഉണ്ട് എന്നുള്ളത് കൊണ്ട് കമ്മ്യൂണിസ്റ്റ് ആവും എന്നില്ല. കമ്മ്യൂണിസ്റ്റ് ആവുന്നത് പുരോഗമനമാണെന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ കോണ്‍ഗ്രസ് ആയിരുന്നു. ഗാന്ധി വധിക്കപ്പെട്ടതോടെ ബഷീര്‍ രാഷ്ട്രീയം നിര്‍ത്തി. പി ഭാസ്‌കരന്‍, അദ്ദേഹം ആദ്യം കോണ്‍ഗ്രസ് ആണ് പിന്നെ കമ്മ്യൂണിസ്റ്റ് ആകുന്നു. പിന്നെ കമ്മ്യൂണിസം അദ്ദേഹം വിട്ടു. കേശവദേവ് വലിയ കമ്മ്യൂണിസ്റ്റ് ആയിരുന്നു. പിന്നെ കമ്യൂണിസ്റ്റ് വിരുദ്ധനായി. തകഴി കമ്മ്യൂണിസ്റ്റ് ആയിരുന്നു, പിന്നീട് അതില്‍ നിര്‍ജീവമായി അങ്ങനെ പലരും ഉണ്ട്. സിനിമയില്‍ പ്രേം നസീര്‍ കോണ്‍ഗ്രസ് ആയിരുന്നില്ലേ അവസാനകാലത്ത്. അങ്ങനെ എന്താ അതൊന്നും വലിയ വിഷയമായി തോന്നുന്നില്ല.

സലിം കുമാര്‍ എല്ലാം തുറന്നു പറയുന്നയാള്‍,  അതൊരു നല്ല ഗുണമാണ്
ഓര്‍മകളില്‍, കള്ളന്‍ എന്ന കവിത മോണോ ആക്ട് ആയി അവതരിപ്പിക്കുന്ന സലിം കുമാര്‍

ഒരു കലാകാരനെ നമ്മള്‍ കാണേണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിലല്ല, കലയുടെ പേരിലാണ്. രണ്ടാമതാണ് രാഷ്ട്രീയം വരുന്നത്. സലിം കുമാര്‍ തന്റെ രാഷ്ട്രീയം വിളിച്ചു പറഞ്ഞു എന്നതിനെ നമ്മള്‍ ബഹുമാനിക്കണം. അതായത് അദ്ദേഹം തന്നെ സംബന്ധിക്കുന്ന സത്യം വിളിച്ചുപറഞ്ഞു എന്നുള്ള നിലയ്ക്ക്. അതിനു കിട്ടാവുന്ന നേട്ടങ്ങള്‍ മാത്രമല്ല കോട്ടങ്ങളും ഉണ്ടല്ലോ. കേരളത്തിലാണെങ്കില്‍ കോണ്ഗ്രസ് ആണെന്ന് പറയുമ്പോള്‍ കോട്ടമാണ് കൂടുതല്‍ വരിക. ഒരു കലാകാരന്‍ ഒരു സാഹിത്യകാരന്‍ അങ്ങനെ തുറന്നു പറയുന്നത് ഒരു ക്വാളിറ്റിയാണ്.

logo
The Cue
www.thecue.in