മമ്മൂക്കയുടെ കഥാപാത്രം ഞെട്ടിക്കും, എന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമ: പാര്‍വതി തിരുവോത്ത് അഭിമുഖം

Summary

പുഴു'വിനെക്കുറിച്ച് പാര്‍വതി 'ദ ക്യു' അഭിമുഖത്തില്‍

മറ്റൊരു പ്രൊജക്ടില്‍ അസിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹര്‍ഷദിക്കയെയും ഷറഫു-സുഹാസിനെയും കണ്ടിരുന്നു. ആ സമയത്താണ് പുഴുവിന്റെ തീം കേള്‍ക്കുന്നത്. ആ തീം കേട്ടപ്പോള്‍ ഭാഗമാകണമെന്ന് ചിന്തിച്ചിരുന്നു. മമ്മൂക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു. വളരെ ആകര്‍ഷകമായ കാസ്റ്റിംഗ് കൂടിയാണ്.

The Cue
www.thecue.in