സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതി സിനിമയെ കൊല്ലുന്നത്

B unnikrishnan
B unnikrishnan
Summary

സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയിലെ ആശങ്കകളെക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍

ഞങ്ങൾ സെൻസർഷിപ്പെന്ന സങ്കൽപ്പത്തെ തന്നെ എതിർക്കുന്നവരാണ്. പ്രായപരിധി നിശ്ചയിച്ച് കൊണ്ടുള്ള സെർറ്റിഫിക്കേഷൻ, അതിൽ തന്നെ ചലച്ചിത്രകാൻ/ ചലചിത്രകാരി സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കുന്ന ഒരു രീതി, പൊതുവെ അംഗീകരിക്കാൻ കഴിയും എന്നാണ്‌ ചലച്ചിത്രപ്രവർത്തകർ കരുതുന്നത്. സിബിഎഫ്‌സി എന്ന സെർട്ടിഫിക്കേഷൻ പ്രക്രിയയിൽ നിന്നുക്കൊണ്ടാണ് മുഴുവൻ ചലച്ചിത്രപ്രവർത്തകരും പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരാണ് സിബിഎഫ്‌സി സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. സിബിഎഫ്‌സിയുടെ അനുവാദത്തോടെ പ്രേക്ഷകരുടെ അരികിലേക്ക് സിനിമ എത്തുമ്പോൾ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ പരാതിന്മേൽ കേന്ദ്രസർക്കാരിന് സിനിമയുടെ ഉള്ളടക്കം പുനഃപരിശോധിക്കാം എന്നാണ് ഇപ്പോഴത്തെ സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതി പറഞ്ഞിരിക്കുന്നത്. അതായത് അപകീർത്തികരമോ ധാർമികതയ്‌ക്ക് നിരക്കാത്തതോ കോടതിയലക്ഷ്യമായി ബന്ധപ്പെട്ടതോ രാജ്യ താത്പര്യം രാജ്യസുരക്ഷ സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം പൊതു സമാധാനം എന്നിവയ്ക്ക് എതിരായി ആർക്കെങ്കിലും തോന്നുകയാണെങ്കിൽ (വ്യക്തിക്കോ സംഘടനയ്‌ക്കോ ഒരു വിഭാഗം ആളുകൾക്കോ) സിബിഎഫ്‌സി അനുമതിയെ മറികടന്നു കൊണ്ട്, കേന്ദ്രസർക്കാരിന്‌ സിനിമയെ പുന:പരിശോധനയ്ക്ക്‌ വിധേയമാക്കാൻ കഴിയും. കർണ്ണാടക ഹൈക്കോടതി ഈ വ്യവസ്ഥ റദ്ദാക്കിയിരുന്നു. സുപ്രീംകോടതിആ വിധി ശരിവെയ്ക്കുകയും ചെയ്തിരുന്നു. അതിനെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ മറികടക്കുവാൻ ശ്രമിക്കുന്നത്.

സിനിമയുടെ ഉള്ളടക്കത്തിലേയ്ക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് നടക്കുവാൻ പോകുന്നത്. ഭരണകൂടത്തിന്റെ സ്ഥാപനമായ സിബിഎഫ്‌സി മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. സിബിഎഫ്‌സിയുടെ അനുമതി കിട്ടിയ ഒരു സിനിമ ക്രമരഹിതമായ പരാതിന്മേൽ പ്രദർശനം നിർത്തിവെയ്ക്കുന്നത് അപകടകരമായ സാഹചര്യം ഉണ്ടാക്കും.

സിനിമയുടെ ഉള്ളടക്കത്തിലേയ്ക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ് നടക്കുവാൻ പോകുന്നത്. ഭരണകൂടത്തിന്റെ സ്ഥാപനമായ സിബിഎഫ്‌സി മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്. സിബിഎഫ്‌സിയുടെ അനുമതി കിട്ടിയ ഒരു സിനിമ ക്രമരഹിതമായ പരാതിന്മേൽ പ്രദർശനം നിർത്തിവെയ്ക്കുന്നത് അപകടകരമായ സാഹചര്യം ഉണ്ടാക്കും . കലാകാരന്റെ എല്ലാ രീതിയിലുമുള്ള ആത്മപ്രകാശനത്തിന് അത് തടസ്സം നിൽക്കും. സമൂഹ മാധ്യമങ്ങളുടെയും മറ്റ് മാധ്യമങ്ങളുടെയും ഉള്ളടക്കത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന നിലപാടിനോട് കൂട്ടിച്ചേർത്ത് വേണം ഇത് വായിച്ചെടുക്കാൻ. ഒരു സിനിമയുടെ പ്രദർശനം പകുതി വെച്ച് നിർത്തുകയും റീസെർട്ടിഫിക്കേഷൻ വേണമെന്ന് പറയുകയും ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്യമാണ്. പിന്നീട് ആ സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതാവുകയല്ലേ. സിനിമ വ്യവസായത്തിന്റെ നിലനിൽപ്പിന് തന്നെ ഇതൊരു ഭീഷണിയാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി ഇവിടത്തെ മാധ്യമങ്ങൾക്കു മേൽ ഭരണകൂടത്തിന്റെ നിയന്ത്രണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുകയാണ്. അഹിതമായിട്ട് എന്തെങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കിൽ നിങ്ങളുടെ സൃഷ്ടി വെളിച്ചം കാണില്ല
ബി.ഉണ്ണിക്കൃഷ്ണന്‍

കഴിഞ്ഞ കുറെ കാലങ്ങളായി ഇവിടത്തെ മാധ്യമങ്ങൾക്കു മേൽ ഭരണകൂടത്തിന്റെ നിയന്ത്രണം നടന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുകയാണ്. അഹിതമായിട്ട് എന്തെങ്കിലും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കിൽ നിങ്ങളുടെ സൃഷ്ടി വെളിച്ചം കാണില്ല. ഇത് തന്നെയാണല്ലോ സെൻസർഷിപ്പിന്റെ അടിസ്ഥാന തത്വം. ആ രാഷ്ട്രീയമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്. ആ രാഷ്ട്രീയം പ്രയോഗിക്കപ്പെടുന്നു എന്നതുപോലെ തന്നെ പ്രശ്നമാണ് ഞാൻ സൂചിപ്പിച്ച പ്രായോഗികതയുടെ പ്രശ്നവും.

വ്യാജ പതിപ്പ് തടയൽ ഈ നിയമത്തിലെ ഒരു വകുപ്പ് മാത്രമാണ്. പക്ഷെ ഇതിന്റെ പ്രധാന പ്രശ്‌നം ഈ നിയമഭേദഗതിയുടെ ഊന്നൽ ഞാൻ പറഞ്ഞ കാര്യങ്ങളിലേക്ക് മാറിപ്പോവുന്നു എന്നതാണ്‌. അമേരിക്കയിലും പല വിദേശ രാജ്യങ്ങളിലും പ്രായപരിധി ഏർപ്പെടുത്തി സിനിമ കാണിക്കുന്നത്. സംവിധായകർ തന്നെ അവരുടെ സിനിമയെ പ്രായപരിധി വെച്ചാണ് അടയാളപ്പെടുത്തുന്നത്. അത് കാലോചിതമായ പരിഷ്‌കാരം തന്നെയാണ്. അതിനോട് കലഹിക്കേണ്ട കാര്യമില്ല. ഭേദഗതിയെക്കുറിച്ച് കേന്ദ്ര സർക്കാർ ഇപ്പോൾ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫെഫ്ക വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. മറ്റ് ആറ് ഭാഷകളിലെയും ചലച്ചിത്രപ്രവർത്തകർ ഭേദഗതിയ്‌ക്കെതിരെ മുന്നോട്ടു വന്നിട്ടുണ്ട്. അവരുമായി സംസാരിച്ച് കൂട്ടായ തീരുമാനമെടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in