അയ്യപ്പ സംഗമം; കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രാഹ്‌മണ്യ അധികാരത്തെ തിരിച്ചു കൊണ്ടുവരുന്ന പ്രക്രിയയില്‍

അയ്യപ്പ സംഗമം; കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രാഹ്‌മണ്യ അധികാരത്തെ തിരിച്ചു കൊണ്ടുവരുന്ന പ്രക്രിയയില്‍
Published on

കേരളത്തിലെ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം ഒരു വിവാദ വിഷയമായി മാറിയിരിക്കുകയാണ്. വിവാദമെന്ന് പറഞ്ഞാല്‍, ഇത്തരമൊരു ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതില്‍ മുഖ്യമായും ചോദ്യം ചെയ്യാന്‍ മുന്നോട്ടു വന്നിരിക്കുന്ന ശക്തികള്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് എതിരെ നാമജപ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തവരാണ്. അവര്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും രാജപദവികളെയും തന്ത്രിമാരുടെ സവിശേഷമായ അവകാശത്തെയും മുന്‍നിര്‍ത്തിയാണ് അന്ന് നാമജപ ഘോഷയാത്ര നടത്തിയിരുന്നത്. എന്നാല്‍ ഈ വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിവിപുലമായ പ്രക്ഷോഭവും കേരളത്തില്‍ നടക്കുകയുണ്ടായി. ആയിരക്കണക്കിന് യോഗങ്ങളും പതിനായിരക്കണക്കിന് മനുഷ്യര്‍ തെരുവിലേക്ക് വരുന്ന വിധമുള്ള നിരവധി പരിപാടികളും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുകയുണ്ടായി.

നാമജപ ഘോഷയാത്രയിലൂടെ കേരളത്തിലെ ഗവണ്‍മെന്റിനെ ഏറെക്കുറെ പരാജയപ്പെടുത്തി എന്ന പ്രതീതിയുണ്ടാക്കുവാന്‍ കേരളത്തിലെ യാഥാസ്ഥിതിക ശക്തികളെന്ന് വിളിക്കേണ്ടതില്ല, അവര്‍ക്ക് കഴിഞ്ഞു. നാമജപ ഘോഷയാത്ര, അത് സൂക്ഷ്മമായി എടുത്തൊന്ന് പരിശോധിച്ചാല്‍ ഒരു ശൂദ്രലഹളയായിരുന്നുവെന്ന് കാണാന്‍ കഴിയും.

കേരളത്തില്‍ സംഭവിച്ച ഒരു കാര്യം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ വിവിധ പോഷക സംഘടനകളും ആ പ്രഖ്യാപനം ഏറ്റെടുക്കാന്‍ തയ്യാറായില്ല എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയും. മാത്രവുമല്ല, കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പന്തളത്ത് ഉണ്ട് എന്ന് പറയുന്ന രാജകൊട്ടാരവുമായി ബന്ധപ്പെട്ടും തന്ത്രികളുടെ സവിശേഷ അവകാശവുമായി ബന്ധപ്പെട്ടും നടന്ന നാമജപ ഘോഷയാത്രക്ക് വളരെ വലിയ പിന്തുണ കൊടുക്കുകയും വളരെ വലിയ ദൃശ്യത കൊടുക്കുകയും ചെയ്തപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്ന് ആവശ്യപ്പെട്ട് നടന്ന ബഹുജന പ്രക്ഷോഭത്തെ നാമമാത്രമായി മാത്രമാണ് അവര്‍ മുന്നോട്ടു കൊണ്ടുവന്നത്. അതില്‍ തീര്‍ച്ചയായും ഒരു ഗൂഢാലോചനയുണ്ട് എന്ന് തന്നെ ഇപ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. ഈ നിലക്ക് നാമജപ ഘോഷയാത്രയിലൂടെ കേരളത്തിലെ ഗവണ്‍മെന്റിനെ ഏറെക്കുറെ പരാജയപ്പെടുത്തി എന്ന പ്രതീതിയുണ്ടാക്കുവാന്‍ കേരളത്തിലെ യാഥാസ്ഥിതിക ശക്തികളെന്ന് വിളിക്കേണ്ടതില്ല, അവര്‍ക്ക് കഴിഞ്ഞു. നാമജപ ഘോഷയാത്ര, അത് സൂക്ഷ്മമായി എടുത്തൊന്ന് പരിശോധിച്ചാല്‍ ഒരു ശൂദ്രലഹളയായിരുന്നുവെന്ന് കാണാന്‍ കഴിയും.

അയ്യപ്പ സംഗമം; കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രാഹ്‌മണ്യ അധികാരത്തെ തിരിച്ചു കൊണ്ടുവരുന്ന പ്രക്രിയയില്‍
രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

ബ്രാഹ്‌മണന്റെ അവകാശം ഭൂമിയുള്ള കാലത്തോളം നിലനില്‍ക്കണമെന്ന് അടിസ്ഥാനപരമായി ആഗ്രഹിക്കുന്ന ശൂദ്രപദവിയുള്ള മനുഷ്യരാണ് ആയിരക്കണക്കിന് പേര്‍ തെരുവിലേക്ക് ഇറങ്ങിവന്നത് എന്ന് നമ്മള്‍ കാണണം. ബ്രാഹ്‌മണ്യ അധികാരത്തിന്റെ വലിയൊരു തിരിച്ചുവരവിനുള്ള അവസരമായി അത് മാറുകയായിരുന്നു. ശബരിമലയില്‍ ബ്രാഹ്‌മണ്യ അധികാരം അനുഷ്ഠാനപരമായി ഉറപ്പിച്ചിട്ട് 100 വര്‍ഷത്തെ പഴക്കം പോലുമില്ല എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ഒരു നൂറ് വര്‍ഷം മുന്‍പ് ഒരു കാനന ക്ഷേത്രവും ഒരു പക്ഷേ കേരളത്തിലെ കീഴാള സമൂഹങ്ങള്‍ മാത്രം പോയിക്കൊണ്ടിരുന്നതുമായ ഒരു സ്ഥലമാണ് ശബരിമല. അതില്‍ നിന്ന് മാറി തന്ത്രികളുടെ സവിശേഷ അവകാശത്തിലൂടെ ബ്രാഹ്‌മണ്യ അധികാരം ശബരിമലയില്‍ പിടിച്ചെടുത്തതിന് ശേഷം അവിടെ നിരവധിയായ ആചാര പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആചാരങ്ങള്‍ മാറ്റാനേ പാടില്ല എന്ന് തെരുവില്‍ മുദ്രാവാക്യം വിളിച്ചവര്‍ ശബരിമലയില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ആചാരപരമായ മാറ്റങ്ങളും ആചാര ലംഘനങ്ങളെന്ന് വിളിക്കാവുന്ന കാര്യങ്ങളും കണ്ടതായി നടിക്കാറില്ല. മാത്രവുമല്ല, ശബരിമല സ്ത്രീപ്രവേശന വിധി സജീവമായിരിക്കുന്ന കാലത്ത് കേരളത്തിലെ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ ശബരിമലയില്‍ ക്യാംപ് ചെയ്തുകൊണ്ടാണ് ഗവണ്‍മെന്റിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത്.

അന്ന് കോടതിവിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ പരാജയം അവരെ എല്ലാത്തരത്തിലുള്ള നിലപാടുകളെയും കയ്യൊഴിയാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഈ പുതിയ സംഭവവികാസം തെളിയിക്കുന്ന ഒരു കാര്യം.

അന്ന് ഭക്തിയുടെ പേരില്‍, ദൈവത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളെയും നിര്‍വീര്യമാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് നമ്മള്‍ കാണണം. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ വഷളാകുമ്പോള്‍ പൊലീസ്, ഉന്നത ഉദ്യോഗസ്ഥര്‍ മൈക്ക് കൈമാറുന്നത് ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്കാണ്. അദ്ദേഹമാണ് അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങളെ ശാന്തരാക്കുന്നത്. അവിടെ ഭക്തരുടെ വേഷം കെട്ടി വന്നവര്‍ ആര്‍എസ്എസുകാരോ അനുബന്ധ സംഘടകളിലുള്ളവരോ ആണെന്ന യാഥാര്‍ത്ഥ്യമാണ് അന്ന് പുറത്തു വന്നത്. വളരെ സംഘടിതമായി കേരളത്തിലെ ഭക്തജനങ്ങളെ രക്ഷിക്കാനെന്ന വ്യാജേന കേരളം കൈവരിച്ച എല്ലാ മൂല്യങ്ങളെയും ബലികഴിക്കുവാന്‍ നേതൃത്വം കൊടുത്ത ഒരു പ്രസ്ഥാനമായിരുന്നു നാമജപ ഘോഷയാത്ര. അതിന് നേതൃത്വം കൊടുത്തതാകട്ടെ, കേരളത്തിലെ ശൂദ്രജാതികളാണ് എന്നത് അടുത്തു നിന്ന് പരിശോധിച്ചാല്‍ നമുക്ക് മനസിലാകുന്ന കാര്യമാണ്. ശൂദ്രജാതികളും അവരോട് വിധേയത്വമുള്ള പിന്നാക്ക വിഭാഗങ്ങളും നാമമാത്രമായ ദളിതരോ ആദിവാസികളോ ഒക്കെ ആ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ടാകാം. എന്നാല്‍ അവര്‍ ഒരിക്കലും ഒരു നിര്‍ണ്ണായക ശക്തിയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അന്ന് കോടതിവിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ പരാജയം അവരെ എല്ലാത്തരത്തിലുള്ള നിലപാടുകളെയും കയ്യൊഴിയാന്‍ പ്രേരിപ്പിച്ചുവെന്നാണ് ഈ പുതിയ സംഭവവികാസം തെളിയിക്കുന്ന ഒരു കാര്യം. അന്ന് നവോത്ഥാന സമിതിയുണ്ടാക്കി കേരളത്തിലെ ഏതാണ് ഇരുനൂറോളം സംഘടനകളെ, അതായത് ദളിതരും ആദിവാസികളും പിന്നാക്കക്കാരും സവര്‍ണരും ഒക്കെയടങ്ങുന്ന ഏതാണ്ട് ഇരുനൂറോളം സംഘടനകളെ ക്ഷണിച്ചുകൊണ്ടാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഉണ്ടാക്കിയത്. അതിനകത്ത് തന്നെ ഇടപെട്ട നിരവധി സംഘടനാ നേതാക്കള്‍ തുടക്കം മുതല്‍ തന്നെ ഈ സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള നിലപാട് പരസ്യമായി എടുത്തിട്ടും നവോത്ഥാന സമിതി അതിനോട് ഒരു പ്രതികരണവും രേഖപ്പെടുത്തിയില്ല എന്ന് നമുക്ക് കാണാന്‍ കഴിയും. നവോത്ഥാന സമിതിയുടെ ചെയര്‍മാനായിട്ടുള്ള വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായിട്ടുള്ള പ്രചാരണത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. മുഖ്യമായും മുസ്ലീം ജനവിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്.

സമിതി രൂപംകൊള്ളുമ്പോള്‍ ആദ്യം അതിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന പുന്നല ശ്രീകുമാര്‍ ഇടക്കുവെച്ച് സ്ഥാനമൊഴിയുന്നുണ്ട്. സ്ഥാനമൊഴിയുന്ന ഘട്ടത്തില്‍ ഈ സമിതി നേരിടുന്ന അടിസ്ഥാനപരമായ പ്രതിസന്ധികളെക്കുറിച്ച് കാര്യമായ ഒരു വിവരണം അദ്ദേഹം കേരളത്തിന് നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ വിവാദത്തിന്റെ സമയത്ത് ഏറെക്കുറെ മെച്ചപ്പെട്ട ഒരു സമീപനം അദ്ദേഹം എടുക്കുന്നുണ്ട് എന്ന് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഒരുപക്ഷേ അന്ന് തന്നെ ഈ നവോത്ഥാന സമിതി ഒരു ചത്ത കുതിരയാണെന്നും അത് മുന്നോട്ടു പോകാന്‍ സാധ്യതയില്ലെന്നും അതുമാത്രമല്ല, ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപാടിലാണ് നടക്കുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യം പുറത്തു പറയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തില്‍ മറിച്ചൊരു ആലോചനക്കും മറിച്ചൊരു മുന്നേറ്റത്തിനുമുള്ള സാധ്യത നമ്മുടെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഈ പുതിയ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗവണ്‍മെന്റിന്റെ വിശദീകരണങ്ങള്‍ ഒട്ടും തൃപ്തികരമായ കാര്യങ്ങളല്ല.

ശബരിമല ഭക്തജനങ്ങള്‍ ലക്ഷക്കണക്കിന് പേര്‍ വന്നുപോകുന്ന ഒരു സ്ഥലമാണ്. അവരുടെ താമസത്തിനും പോക്കുവരവിനും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമുണ്ട്. അതിനാണ് ഞങ്ങള്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്ന് പറയുന്നത് തൃപ്തികരമായ ഒരു വിശദീകരണമല്ല.

എന്തിനാണ് ഒരു ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്ന ചോദ്യത്തിന് ശബരിമല വികസനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് എന്നാണ് ഗവണ്‍മെന്റ് ആദ്യം പറഞ്ഞ ഒരു മറുപടി. നമ്മളൊന്ന് ആലോചിക്കേണ്ട കാര്യം, കേരളത്തിലെ ഗവണ്‍മെന്റ് ഏതെങ്കിലും വികസന പ്രവര്‍ത്തനം നടത്തുമ്പോള്‍ അത് ആ വികസന പ്രവര്‍ത്തനം നടത്തുന്ന പ്രദേശത്തെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണോ നടത്താറുള്ളത്? അങ്ങനെയല്ലെന്നാണ് കെ-റെയില്‍ പോലെയുള്ള, വിഴിഞ്ഞം പോലെയുള്ള അനുഭവങ്ങള്‍ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ വികസനം നടത്തുമ്പോള്‍ ആഗോള അയ്യപ്പ സംഗമം നടത്തി അഭിപ്രായ രൂപീകരണം നടത്തിയാണ് ചെയ്യുന്നതെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്. അതൊരു നുണയാണ്. അത്തരമൊരു ആഗോള സംഗമത്തില്‍ ശബരിമലയുടെ വികസനം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട യാതൊരു ആവശ്യവും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നിലവിലില്ല. ശബരിമല ഭക്തജനങ്ങള്‍ ലക്ഷക്കണക്കിന് പേര്‍ വന്നുപോകുന്ന ഒരു സ്ഥലമാണ്. അവരുടെ താമസത്തിനും പോക്കുവരവിനും ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമുണ്ട്. അതിനാണ് ഞങ്ങള്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്ന് പറയുന്നത് തൃപ്തികരമായ ഒരു വിശദീകരണമല്ല. പിന്നെ എന്തായിരിക്കും അതിന്റെ കാരണം.

കാര്യങ്ങള്‍ എന്താണെന്ന് അറിയിക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്താണ് ഇത്തരമൊരു ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ച കാര്യം? ഗവണ്‍മെന്റിനെ എന്നതിന് അപ്പുറം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രത്യേകിച്ച് സിപിഎമ്മിനെ പ്രേരിപ്പിച്ചത് എന്ത് എന്ന് അന്വേഷിക്കുന്നതായിരിക്കും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഇടയാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അന്ന് എടുത്ത നിലപാട്, സ്ത്രീകളെ പ്രവേശിപ്പിക്കുംഎന്നായിരുന്നു. സുപ്രീം കോടതി വിധി അനുസരിച്ച് പ്രവേശിപ്പിക്കേണ്ടതാണ്. കാരണം ആ വിധിയില്‍ വളരെ വ്യക്തമായി പറയുന്ന ഒരു കാര്യം സ്ത്രീകളുടെ പ്രവേശനത്തെ നിരോധിക്കുവാന്‍ ഈ പറയുന്ന ശബരിമലയിലെ ക്ഷേത്രത്തിന്റെ സിംബോളിക് ഉടമസ്ഥരെന്ന് പറയുന്നവര്‍ക്ക് അധികാരമില്ല എന്നാണ് പറഞ്ഞത്. ഭൂരിപക്ഷ വിധിയാണ്. സവിശേഷ അവകാശങ്ങളുള്ള ഒരു വിഭാഗമല്ല അയ്യപ്പന്‍മാര്‍ എന്ന് വളരെ വ്യക്തമായും പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ശബരിമല ഒരു പബ്ലിക് സ്‌പേസാണ് എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇത്യാദി കാരണങ്ങളാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് അവിടുത്തെ തന്ത്രിക്കോ അല്ലെങ്കില്‍ അവിടുത്തെ പൂജാരിക്കോ അവിടെ അനുഷ്ഠാനപരമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കോ പറയാന്‍ അവകാശമില്ല എന്ന് ഭരണഘടനയെ മുന്‍നിര്‍ത്തിയാണ് ആ വിധി പുറത്തു വന്നത്.

യഥാര്‍ത്ഥത്തില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം എന്നത് നാമജപ ഘോഷയാത്രയുടെ ഒരു പരിസമാപ്തിയായി വേണം നമ്മള്‍ അതിനെ കാണുവാന്‍. കാരണം നാമജപഘോഷയാത്രക്കാര്‍ എന്താണോ ആഗ്രഹിച്ചത്, അതിന് ഞങ്ങള്‍ എതിരല്ല എന്ന് ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രോഗ്രാമാണ് അവിടെ നടക്കുന്നത്.

അതിനെ മാനിക്കാന്‍ കേരളത്തിലെ ഹിന്ദുത്വ ശക്തികള്‍, ശൂദ്ര കലാപകാരികള്‍ തയ്യാറായിരുന്നില്ല. എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാതെ ബ്രാഹ്‌മണ്യ പുരുഷാധിപത്യം, അങ്ങനെ തന്നെയാണ് അതിനെ വിളിക്കേണ്ടത്. ബ്രാഹ്‌മണ്യ പുരുഷാധിപത്യം ഇവിടെ കോട്ടം തട്ടാതെ നിലനില്‍ക്കണം എന്നാണ് ഇവിടെ നാമജപ ഘോഷക്കാര്‍ ആര്‍ത്തുല്ലസിച്ച് പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെയൊരു ഘട്ടത്തില്‍ ഭരണഘടന കത്തിക്കുമെന്ന് കേരളത്തിലെ ഒരു സിനിമാ നടന്‍ ഒരു പൊതുയോഗത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഭരണഘടന കത്തിക്കണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. തുളസിയെന്നോ മറ്റോ പേരുള്ള ഒരാളാണ്. അപ്പോള്‍ ഈ മൂവ്‌മെന്റിന്റെ യഥാര്‍ത്ഥ ഉന്നമെന്ന് പറയുന്നത് ഇന്ത്യയിലെ മനുഷ്യര്‍ എല്ലാവരും തുല്യരാണെന്നും അവര്‍ക്കിടയില്‍ വിവേചനം പാടില്ലെന്നും അടിസ്ഥാനപരമായി പ്രഖ്യാപിക്കുന്ന ഭരണഘടന കത്തിക്കുകയും അതിന് പകരം മനുഷ്യനെ പലതായി വിഭജിക്കുകയും വിവേചനങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്ത്രീകളെ പുറത്ത് നിര്‍ത്തുകയും ചണ്ഡാളരെ പുറത്തു നിര്‍ത്തുകയും ചെയ്യുന്ന ബ്രാഹ്‌മണ്യ പുരുഷാധിപത്യം ഊനം തട്ടാതെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പ്രജകളുടെ പ്രക്ഷോഭമായിരുന്നു യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ നമ്മള്‍ കണ്ടത്.

അതായത് കേരളത്തിലെ മനുഷ്യരുടെ പൗരത്വം റദ്ദ് ചെയ്യപ്പെടുകയും അവര്‍ പ്രജകളായി മാറുകയും ചെയ്ത ഏറ്റവും ചരിത്ര വിരുദ്ധമായിട്ടുള്ള, കേരളം നാളിതുവരെ നേടിയെടുത്തിട്ടുള്ള എല്ലാ മൂല്യങ്ങളെയും ബലികഴിച്ചുകൊണ്ട് ഞങ്ങള്‍ വെറും പ്രജകള്‍ മാത്രമാണെന്ന് പ്രഖ്യാപിച്ച ഏറ്റവും അസഹനീയമായ ഒരു ചരിത്രഘട്ടമായിരുന്നു ഈ നാമജപ ഘോഷയാത്രയുടെ ഘട്ടം. എന്നാല്‍ അദ്ഭുതകരമെന്ന് പറയട്ടെ, പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന മുന്നണിയും എല്ലാവരും ഇപ്പോള്‍ നാമജപ ഘോഷയാത്രയുടെ പല രൂപങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം എന്നത് നാമജപ ഘോഷയാത്രയുടെ ഒരു പരിസമാപ്തിയായി വേണം നമ്മള്‍ അതിനെ കാണുവാന്‍. കാരണം നാമജപഘോഷയാത്രക്കാര്‍ എന്താണോ ആഗ്രഹിച്ചത്, അതിന് ഞങ്ങള്‍ എതിരല്ല എന്ന് ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രോഗ്രാമാണ് അവിടെ നടക്കുന്നത്. എന്നു പറഞ്ഞാല്‍ നവോത്ഥാനത്തിലൂടെയാവട്ടെ, ആദ്യകാല കര്‍ഷക പ്രക്ഷോഭങ്ങളിലൂടെയാവട്ടെ, തൊഴിലാളി പ്രക്ഷോഭങ്ങൡലൂടെയാവട്ടെ, സാമുദായിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയാവട്ടെ, അതിലൂടെയെല്ലാം കേരളീയ സമൂഹം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും ബലികഴിക്കുകയും തികച്ചും മനുഷ്യവിരുദ്ധമായിട്ടുള്ള, സമൂഹ വിരുദ്ധമായിട്ടുള്ള, ധാര്‍മ്മിക വിരുദ്ധമായിട്ടുള്ള ഈ ബ്രാഹ്‌മണ്യ മൂല്യമണ്ഡലത്തെയും ബ്രാഹ്‌മണ്യ അധികാരത്തെയും തിരിച്ചുകൊണ്ടുവരുന്ന ഒരു പ്രക്രിയയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് തുറന്നു പറയാതെ വയ്യ.

ഇവര്‍ എന്താണ് ലക്ഷ്യം വെക്കുന്നത്. തീര്‍ച്ചയായും ഹിന്ദു വോട്ടുകള്‍, ഹിന്ദു എന്ന വിളിക്കുന്ന കേരളത്തിലെ വിവിധ ജാതികളിലുള്ള മനുഷ്യരുടെ വോട്ടുകളാണ് ലക്ഷ്യം വെക്കുന്നത്. അത് നേടിയെടുക്കാന്‍ വേണ്ടി ഞങ്ങള്‍ ശബരിമല സ്ത്രീപ്രവേശനത്തിന് എതിരാണ് എന്ന് സ്ഥാപിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഈ ആഗോള സംഗമം യഥാര്‍ത്ഥത്തില്‍ നടത്തുന്നത്. ഇതിന് വളരെ ദൂരവ്യാപകമായ ഫലം ഉണ്ടെന്ന് കൂടി നമ്മള്‍ കാണണം.

അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, ലോകത്തെമ്പാടും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള കേട്ടുകേള്‍വി ഏറ്റവും പുരോഗമന നിലപാടുള്ള ഒരു പ്രസ്ഥാനം എന്ന നിലക്കാണ്. അവരുടെ ഇരട്ടത്താപ്പുകള്‍ ഒരു പുതിയ കാര്യമല്ലെന്ന് കേരളത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് വളരെ വലിയ ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒരു കളിയിലാണ് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം കേരളത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒന്ന് കഴിഞ്ഞ ഒരു മൂന്ന് നാല് മാസമെങ്കിലുമായി വളരെ പരസ്യമായിത്തന്നെ മുസ്ലിം ജനസാമാന്യത്തിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാസ്റ്റര്‍ മുതലുള്ള എല്ലാ നേതാക്കളും തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ലീഗ് വര്‍ഗ്ഗീയ കക്ഷിയാണോ എന്ന തര്‍ക്കമൊന്നുമല്ല ഉന്നയിക്കുന്നത്. അതിലൂടെ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ മുസ്ലീങ്ങളുടെ താല്‍പര്യത്തിന് വേണ്ടി നില്‍ക്കുന്നവരല്ല എന്ന് സ്ഥാപിക്കാനുള്ള പരിശ്രമമാണ് യഥാര്‍ത്ഥത്തില്‍ നടത്തുന്നത്. മുസ്ലീങ്ങള്‍ അവരുടെ മതവും വിശ്വാസവും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സമുദായ സംഘടനകളും സ്ഥാപനങ്ങളും ഉപേക്ഷിച്ച് വന്നാല്‍ ഞങ്ങള്‍ സ്വീകരിച്ചു കൊള്ളാമെന്ന് പറയുന്നിടത്തോളം കാപട്യം വേറെയൊന്നുമില്ല.

ഒരു ന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ ഇന്ത്യയില്‍ എമ്പാടും ആക്രമിക്കപ്പെടുകയാണ് അവര്‍. ഈ കഴിഞ്ഞ ദിവസവും വന്നു. പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷ എല്ലാവര്‍ക്കും കൊടുക്കാനുള്ള അവധി നീട്ടിവെച്ചു. ഇനിയും കൊടുക്കാം, മുസ്ലീങ്ങള്‍ ഒഴികെയെന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പറയുന്നത്. കേരളത്തില്‍ എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ മുസ്ലീം ലീഗ് അപകടകാരികളായവരുടെ ഒരു സംഘടനയാണെന്ന് നിരന്തരം പറയുന്നതിലൂടെ ഇവര്‍ എന്താണ് ലക്ഷ്യം വെക്കുന്നത്. തീര്‍ച്ചയായും ഹിന്ദു വോട്ടുകള്‍, ഹിന്ദു എന്ന വിളിക്കുന്ന കേരളത്തിലെ വിവിധ ജാതികളിലുള്ള മനുഷ്യരുടെ വോട്ടുകളാണ് ലക്ഷ്യം വെക്കുന്നത്. അത് നേടിയെടുക്കാന്‍ വേണ്ടി ഞങ്ങള്‍ ശബരിമല സ്ത്രീപ്രവേശനത്തിന് എതിരാണ് എന്ന് സ്ഥാപിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഈ ആഗോള സംഗമം യഥാര്‍ത്ഥത്തില്‍ നടത്തുന്നത്. ഇതിന് വളരെ ദൂരവ്യാപകമായ ഫലം ഉണ്ടെന്ന് കൂടി നമ്മള്‍ കാണണം. കേരളം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും ബലികഴിക്കുകയും അതിനെ ഒരു പ്രജാവത്കരണത്തിലേക്ക്, പ്രജകളാക്കി മാറ്റുക എന്ന ഒരു പ്രക്രിയയിലേക്കാണ് കേരളം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഇവിടെ 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നതാണ്. ഇന്ത്യയൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. അവിടെയൊരു രാജാവുണ്ടെന്ന് പറയാനും രാജാവുണ്ടെന്ന് തോന്നാനും കഴിയുന്ന മലയാളികളെ നിര്‍മിക്കുകയും അവര്‍ക്ക് വേണ്ടി ഗവണ്‍മെന്റ് പ്രതിനിധികള്‍ രാജാവിനെ പോയി കാണുകയും ചെയ്യുന്ന അതിവിചിത്രമായ ഒരു ഡെവലപ്‌മെന്റിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കാണണം.

യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം ഒരു പുരോഗമനപക്ഷമാണെങ്കില്‍ എന്തു വിലകൊടുത്തും ഈ പ്രജാവത്കരണത്തെ എതിര്‍ക്കുന്നതിന് പകരം ആ പ്രജകളെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള ഇരട്ടത്താപ്പാണ് അവര്‍ പ്രയോഗിക്കുന്നതെന്ന് നമുക്ക് കാണുവാന്‍ കഴിയും. ഈ പ്രജകളായി മാറുന്നത് കൊണ്ടാണ് പന്തളത്ത് ഒരു രാജാവുണ്ടെന്ന് മലയാളിക്ക് തോന്നുന്നത്. പന്തളം രാജകുടുംബത്തെ അനുകൂലമാക്കാന്‍ വേണ്ടി ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധികള്‍ പന്തളം രാജകൊട്ടാരത്തിലേക്ക് നീങ്ങുന്നുവെന്നാണ് വാര്‍ത്ത. ഒന്നോര്‍ക്കണം, ഇവിടെ 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നതാണ്. ഇന്ത്യയൊരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. അവിടെയൊരു രാജാവുണ്ടെന്ന് പറയാനും രാജാവുണ്ടെന്ന് തോന്നാനും കഴിയുന്ന മലയാളികളെ നിര്‍മിക്കുകയും അവര്‍ക്ക് വേണ്ടി ഗവണ്‍മെന്റ് പ്രതിനിധികള്‍ രാജാവിനെ പോയി കാണുകയും ചെയ്യുന്ന അതിവിചിത്രമായ ഒരു ഡെവലപ്‌മെന്റിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കാണണം.

നൂറ്റാണ്ടുകളോളം പുറകോട്ട് പോകുന്ന ഒരു മനോനിലയിലേക്ക് മലയാളിയെ കൊണ്ടെത്തിക്കാന്‍ കേരളത്തിലെ ഹിന്ദുത്വ-ബ്രാഹ്‌മണിക് ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് സ്വയം പറഞ്ഞു നടന്ന ഇടതുപക്ഷം അതിന് കീഴ്‌പ്പെടുന്ന ദയനീയമായ കാഴ്ചക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.

ഇപ്പോള്‍ അവിടെ രാജാവ് എന്ന് പറയുന്നത് സെക്രട്ടറിയേറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥനാണെന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ശശികുമാരന്‍ തമ്പിയോ അങ്ങനെയെന്തോ പറയുന്നയാള്‍. ഈ പന്തളം ശശിയെന്ന് പറയുന്നയാള്‍ രാജാവാണെന്ന് ഒരാള്‍ക്ക് തോന്നണമെങ്കില്‍ തീര്‍ച്ചയായും അയാളുടെ മനോനിലക്ക് എന്തെങ്കിലും തകരാറുണ്ട് എന്ന് തന്നെ നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അങ്ങനെയൊരു രാജാവ് ഇല്ലവിടെ. പക്ഷേ നമുക്കങ്ങനെ തോന്നുകയാണ്. തിരുവനന്തപുരത്ത് ഒരു രാജ്ഞിയുണ്ടെന്ന് തോന്നുകയാണ്. രാജ്ഞിയെ എഴുന്നെള്ളിച്ചുകൊണ്ട് നടക്കുന്ന പ്രജകള്‍ തിരുവനന്തപുരത്ത് സുലഭമാണ്. ഈ നിലക്ക് നൂറ്റാണ്ടുകളോളം പുറകോട്ട് പോകുന്ന ഒരു മനോനിലയിലേക്ക് മലയാളിയെ കൊണ്ടെത്തിക്കാന്‍ കേരളത്തിലെ ഹിന്ദുത്വ-ബ്രാഹ്‌മണിക് ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് സ്വയം പറഞ്ഞു നടന്ന ഇടതുപക്ഷം അതിന് കീഴ്‌പ്പെടുന്ന ദയനീയമായ കാഴ്ചക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇവിടെ ഒരു ജനകീയ പ്രതിപക്ഷമാണ് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നു വരേണ്ടത്.

ആധുനിക മനുഷ്യന് ആവശ്യമായിട്ടുള്ള സമതാ ബോധവും മൈത്രീ ബന്ധവും ഒരു സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് മനസിലാക്കുന്ന പൗരസമൂഹമായി കേരളം മാറുക എന്നതാണ് ഇതിനോട് മലയാളികള്‍ സ്വീകരിക്കേണ്ട ഒരു സമീപനം. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ പ്രശ്‌നമേയല്ല. അത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇവര്‍ പറഞ്ഞു പരത്തുന്ന ഒരു കാര്യം മാത്രമാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണോ വേണ്ടയോ എന്നത് ഒരു മതത്തിന്റെ പ്രശ്‌നമല്ല. മറിച്ച് അതൊരു പബ്ലിക് സ്‌പേസാണെങ്കില്‍ സ്ത്രീകള്‍ക്ക് കയറാം, കയറണം, നമ്മള്‍ അത് അംഗീകരിക്കണം. നമ്മള്‍ ഇന്ത്യന്‍ പൗരന്‍മാരാണെങ്കില്‍ നമ്മള്‍ അത് അംഗീകരിക്കണം. നമ്മള്‍ മലയാളികള്‍ ഇന്ത്യന്‍ പൗരന്‍മാരല്ല, മറിച്ച് രാജവാഴ്ചക്ക് കീഴിലെ പ്രജകളാണ് എന്നതുകൊണ്ടാണ് ഈ ഗ്വാ ഗ്വാ വിളികളുമായി ആള്‍ക്കാര്‍ തെരുവില്‍ നിറയുന്നത്. സ്വയം ഞങ്ങള്‍ നശിച്ചവരാണ്, സ്വയം ഞങ്ങള്‍ പുറകോട്ട് പോയവരാണ്, ഞങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് എന്ന് പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടന്നു വരുന്നത്. ഈ പുതിയ കാലഘട്ടത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തി കേരളത്തിന്റെ എന്ത് പ്രശ്‌നം പരിഹരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്നൊരു ചോദ്യം ബാക്കിയുണ്ട്.

ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നയങ്ങള്‍ കൊണ്ട് അതിനെ മറികടന്ന് നമുക്ക് പോകാന്‍ പറ്റില്ല. അവര്‍ ചരിത്രപരമായ ദൗത്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ആഗോള അയ്യപ്പ സംഗമം തരുന്ന സന്ദേശം.

ഇതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പെട്ടെന്നുള്ള രാഷ്ട്രീയ നേട്ടം ലക്ഷ്യം വെക്കുന്നുണ്ടാവാം. ഇനിയത് അവര്‍ക്ക് ലഭ്യമായാല്‍ തന്നെ കേരളം ഇരുട്ടിലേക്കായിരിക്കും വീഴുന്നതെന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനും അവകാശമില്ല. കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ എത്രയൊക്കെ മൂടിവെക്കാന്‍ ശ്രമിച്ചാലും ഈ കോമാളിത്തത്തിനെതിരെ ശക്തമായ ഒരു വികാരം മലയാളി സമൂഹത്തില്‍ ഉണ്ട് എന്ന കാര്യം കൂടുതല്‍ നാളൊന്നും മറച്ചു വെക്കാന്‍ അവര്‍ക്കാവില്ല. കാരണം കാര്യങ്ങള്‍ പിന്നെയും പിന്നെയും എത്തിച്ചേരുന്നത് ഈ പറയുന്ന സവര്‍ണ്ണ ബ്രാഹ്‌മണിക്കല്‍ അധികാര വ്യവസ്ഥക്ക് വിധേയമാകുന്ന വിധമാണെങ്കില്‍ അതിനെ ചോദ്യം ചെയ്യുകയെന്നത് ചരിത്രപരമായ ഒരാവശ്യമാണ്. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് നയങ്ങള്‍ കൊണ്ട് അതിനെ മറികടന്ന് നമുക്ക് പോകാന്‍ പറ്റില്ല. അവര്‍ ചരിത്രപരമായ ദൗത്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിപൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് ആഗോള അയ്യപ്പ സംഗമം തരുന്ന സന്ദേശം. ഇനി അവര്‍ക്ക് ചരിത്രപരമായി എന്തെങ്കിലും ഒരു കാര്യം നിര്‍വഹിക്കാന്‍ കേരളത്തില്‍ ബാക്കിയില്ല എന്നുകൂടി അതിന് അര്‍ത്ഥമുണ്ട്.

ഏതുതരം ഭക്തരെയാണ് ഇവര്‍ എടുക്കുന്നത്? ശൂദ്രരെ മാത്രമേ എടുക്കുകയുള്ളോ? അതല്ലെങ്കില്‍ വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവരെ മാത്രമേ എടുക്കുകയുള്ളോ? പുന്നല ശ്രീകുമാറിനെപ്പോലെ ഉള്ളവരെ മാത്രമേ അവര്‍ എടുക്കുകയുള്ളോ? അത് അവര്‍ തുറന്നു പറയണം.

അതുകൊണ്ട് തന്നെ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചെറുതും വലുതുമായ പുതിയ സ്ട്രീമുകള്‍ക്കാണ്, പുതിയ ധാരകള്‍ക്കാണ് രാഷ്ട്രീയ ധാരകള്‍ക്കും സാമൂഹിക ദര്‍ശനത്തിന്റെ ധാരകള്‍ക്കും മനുഷ്യ സങ്കല്‍പത്തിന്റെ നവധാരകള്‍ക്കുമാണ് ഇനി മലയാളി സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നത്. അതുകൊണ്ട് ഇത് കേവലം അയ്യപ്പന്‍മാരുടെ ഒരു യോഗമായി കാണാന്‍ പറ്റില്ല. അന്ന് വിവാദ സമയത്ത് രഹസ്യമായി ശബരിമല സന്ദര്‍ശിച്ച ബിന്ദു അമ്മിണി എന്നെക്കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവരെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് ഇടതുപക്ഷത്തിന്റെ സമുന്നതരായ നേതാക്കളാണ് പ്രഖ്യാപിച്ചത്. അവര്‍ ഭക്തയല്ലെന്ന് എന്താ തെളിവുള്ളത് ഇവരുടെ കയ്യില്‍? ഏതുതരം ഭക്തരെയാണ് ഇവര്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മാനദണ്ഡമൊന്നും ഇല്ലേ? ബിന്ദു അമ്മിണിക്ക് എന്താണ് കുറവ്, അവര്‍ ഭക്തയല്ലേ? ഇന്ത്യന്‍ സുപ്രീം കോടതി അനുവദിച്ചതിന്റെ ഭാഗമായി അവര്‍ ശബരിമല സന്ദര്‍ശിച്ചത് എങ്ങനെ കുറ്റമാകും? അവരെ പുറത്തു നിര്‍ത്താനുള്ള കാരണമാകുമോ അത്? ബിന്ദു അമ്മിണി അങ്ങനെ ചോദിക്കണോ അവിടെ പോകണോ എന്നതൊക്കെ വേറൊരു കാര്യമാണ്. പക്ഷേ അവര്‍ അങ്ങനെ ആവശ്യപ്പെട്ടാല്‍ പറ്റില്ലെന്ന് പറയാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണ് ഉള്ളത്?

ഏതുതരം ഭക്തരെയാണ് ഇവര്‍ എടുക്കുന്നത്? ശൂദ്രരെ മാത്രമേ എടുക്കുകയുള്ളോ? അതല്ലെങ്കില്‍ വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവരെ മാത്രമേ എടുക്കുകയുള്ളോ? പുന്നല ശ്രീകുമാറിനെപ്പോലെ ഉള്ളവരെ മാത്രമേ അവര്‍ എടുക്കുകയുള്ളോ? അത് അവര്‍ തുറന്നു പറയണം. അത് അറിയണം. ഏത് ഭക്തരാണ് പങ്കെടുക്കുന്നത്, അതിന്റെ മാനദണ്ഡം എന്താണെന്ന് ഇവര്‍ പറയണം. കേരളത്തിലെ ഒരു പൗരയെന്ന നിലക്ക് ബിന്ദു അമ്മിണിക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. ഗവണ്‍മെന്റിന് അത് നിഷേധിക്കാം. പക്ഷേ എന്തുകൊണ്ട് നിഷേധിക്കുന്നു എന്ന് യുക്തിഭദ്രമായി പറയണം. യുക്തി നഷ്ടപ്പെട്ട മനുഷ്യരായി മലയാളികള്‍ മാറുന്നതിന്റെ ഭാഗം തന്നെയാണ് ഗവണ്‍മെന്റിന്റെയും അവ്യക്തതകള്‍ എന്ന് നമ്മള്‍ കാണണം. പൗരത്വത്തെ റദ്ദ് ചെയ്ത് പ്രജകളായി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന അതിദാരുണമായ സ്ഥിതിയിലാണ് കേരളമുള്ളത്. കേരളത്തില്‍ ഒരു പൗരസമൂഹമുണ്ടോ എന്ന ചോദ്യമാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്നു വരുന്നത്. ഉണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നൂറ്റാണ്ടുകളോളം പുറകോട്ട് പോകുക മലയാളിയുടെ വിധി മാത്രമായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in