സുലൈമാനിലൂടെയല്ല കഥ മുന്നോട്ടു പോകുന്നത്; ആ കഥാപാത്രത്തെ പ്രേക്ഷകർ മനസ്സിലാക്കുന്ന സിനിമയാണ് മാലിക്കെന്ന് മഹേഷ് നാരായണൻ

സുലൈമാൻ എന്ന കഥാപാത്രത്തിലൂടെയല്ല മാലിക് സിനിമയുടെ കഥ സഞ്ചരിക്കുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ. സുലൈമാൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ മനസ്സിലാക്കുന്ന സിനിമയാണെന്നും മറ്റൊരു കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നതെന്നും മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക്കിൽ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്കിൽ പല പ്രായത്തിലുള്ള ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. കഥാപാത്രത്തിനായി 20 കിലോ ഭാരം ഫഹദ് കുറച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.ജൂലായ് പതിനഞ്ചിന് ആമസോൺ പ്രൈം വീഡിയോയിൽ സിനിമ റിലീസ് ചെയ്യും.

മഹേഷ് നാരായണൻ അഭിമുഖത്തിൽ പറഞ്ഞത്

ഫഹദ് ഇതുവരെ ഓൾഡ് ഏജ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടില്ല. ആ ലുക് ഉണ്ടാക്കിയെടുക്കാൻ ഒരുപാട് കഷ്ട്ടപ്പെട്ടു. സുലൈമാനെ പ്രേക്ഷകർ മനസ്സിലാക്കുന്ന സിനിമയാണ് മാലിക്. സുലൈമാനിലൂടെയല്ല സിനിമയുടെ കഥ സഞ്ചരിക്കുന്നത്. മറ്റൊരു കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്.

No stories found.
The Cue
www.thecue.in