മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസിയുടെ വാഗ്‌ദാനമെന്ന് സ്വപ്‍ന സുരേഷ്

Summary

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്.

കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് സമ്മര്‍ദ്ദമെന്നും സ്വപ്‌നയുടെ ഗുരുതര ആരോപണം. സ്വപ്‌നയുടെ പുറത്ത് വന്ന ഫോണ്‍ റെക്കോര്‍ഡ് ദ ക്യു'വിന് ലഭിച്ചു. കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ലെന്നും ഒപ്പിടാന്‍ പറയുകയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ്.

സ്വപ്‌നയുടെ ശബ്ദ രേഖയില്‍ ഉള്ളത്

അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല

ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ

ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്

യു.എ.ഇയില്‍ പോയി സി.എമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്,

എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍

ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട്

ഒരു പാട് ഫോഴ്‌സ് ചെയ്തു

പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടേ

36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്. സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.

Summary

Voice clip of Swapna Suresh

Related Stories

No stories found.
logo
The Cue
www.thecue.in