'അത് സ്വാഭാവിക പ്രസ്താവന'; വെബിനാര്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഭാസുരേന്ദ്രബാബു

സംഘപരിവാറും നരേന്ദ്രമോദിയും ഹിന്ദു ഇന്ത്യയുടെ ഭൂപടമാണ് വരയ്ക്കുന്നതെങ്കില്‍, മതേതര ജനാധിപത്യ ഭൂപടം വരയ്ക്കാന്‍ മറ്റ് വിഭാഗങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന സ്വാഭാവിക പ്രസ്താവനയാണ് നടത്തിയതെന്ന് ഭാസുരേന്ദ്ര ബാബു. അതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. മോദി പറഞ്ഞ 130 കോടിയില്‍ ഞാനില്ല എന്ന് പോസ്റ്റിടുന്നവര്‍ പുതിയ ഇന്ത്യ വരയ്ക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും പ്രാദേശിക പാര്‍ട്ടികളും പുതിയ ജനാധിപത്യ ഇന്ത്യ വരയ്ക്കുന്നതില്‍ പങ്കെടുക്കാറുണ്ട്. ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുമ്പോള്‍ പ്രതിഷേധിച്ച് ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുന്നവര്‍ പുതിയ ഇന്ത്യ വരയ്ക്കുകയാണ്. സിപിഎം അനുകൂല പ്രവാസി സംഘടനയായ നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച സത്യാനന്തര രാഷ്ട്രീയം, സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിലെ പരാമര്‍ശം വിവാദമായതിലാണ് വിശദീകരണം.

No stories found.
The Cue
www.thecue.in