ട്രംപ് കണ്ടാല്‍ നാണക്കേട്, ചേരികള്‍ മതില്‍ കെട്ടി മറച്ച് ഗുജറാത്ത് 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവ് പ്രമാണിച്ച് ഗുജറാത്തില്‍ തിരക്കിട്ട മോടി പിടിപ്പിക്കലാണ്. മോടി പിടിപ്പിക്കുകയല്ല, രാജ്യത്തിന്റെ മോടി കാട്ടാന്‍ പാവങ്ങളുടെ കുടിലും ചേരിയും മതില്‍ കെട്ടി മറയ്ക്കുകയാണ്. അഞ്ഞൂറോളം കുടിലുകള്‍ക്ക് മുന്നില്‍ എഴടിപ്പൊക്കത്തില്‍ മതില്‍. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ മതില്‍കെട്ടിത്തിരിക്കുന്നവര്‍ അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ ദരിദ്രമനുഷ്യരെ മതിലുയര്‍ത്തി മറച്ചുവെക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍, അദ്ദേഹം ഏറെ കാലം മുഖ്യമന്ത്രിയായ സംസ്ഥാനത്താണ് ഈ മതില്‍മറ.

AD
No stories found.
The Cue
www.thecue.in