വരാപ്പുഴ കസ്റ്റഡിക്കൊല: എസ് ഐക്കെതിരെ കൊലക്കുറ്റം ചാര്‍ത്തി കുറ്റപത്രം; എ വി ജോര്‍ജ് സാക്ഷി

വരാപ്പുഴ കസ്റ്റഡിക്കൊല: എസ് ഐക്കെതിരെ കൊലക്കുറ്റം ചാര്‍ത്തി കുറ്റപത്രം; എ വി ജോര്‍ജ് സാക്ഷി

വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് നാളെ കുറ്റപത്രം സമര്‍പ്പിക്കും. എസ് ഐ ദീപക് അടക്കം നാലുപ്രതികള്‍ക്കതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റൂറല്‍ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവരാണ് ആദ്യ മൂന്ന് പ്രതികള്‍. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കിനെ നാലാം പ്രതിയാക്കി. വടക്കന്‍ പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്. സംഭവം നടക്കുമ്പോള്‍ ആലുവ റൂറല്‍ എസ്പി ആയിരുന്ന എ വി ജോര്‍ജ് (ഇപ്പോള്‍ ഡിഐജി) സാക്ഷിയാണ്. ആകെ ഒമ്പത് പ്രതികളുള്ള കുറ്റപത്രത്തില്‍ ശേഷിക്കുന്ന നാല് പ്രതികളും വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരാണ്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്‌റ്റേഷനിലെത്തിയപ്പോള്‍ എസ് ഐ ദീപക്കിന്റെ മര്‍ദ്ദനത്തിന് ഇരയായെന്നും കുറ്റപത്രത്തിലുണ്ട്. രണ്ട് തവണയായി ഏറ്റുവാങ്ങേണ്ടിവന്ന ക്രൂരമര്‍ദ്ദനം ആന്തരിക രക്തസ്രാവത്തിനും അത് വഴി മരണത്തിനും കാരണമായി. ഇത് ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ത്തിരിക്കുന്നത് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതിനും നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിനുമാണ്. ആര്‍ടിഎഫുകാരെ വരാപ്പുഴയിലേക്ക് അയച്ചത് എ വി ജോര്‍ജ് ആണെങ്കിലും ക്രിസ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

വരാപ്പുഴ കസ്റ്റഡിക്കൊല: എസ് ഐക്കെതിരെ കൊലക്കുറ്റം ചാര്‍ത്തി കുറ്റപത്രം; എ വി ജോര്‍ജ് സാക്ഷി
വിനായകനും ശ്രീജിത്തും കെവിനും കുമാറും വരെ; ആരോപണ വിധേയരായ പൊലീസുകാര്‍ക്ക് എന്തുസംഭവിച്ചു?

2018 ഏപ്രില്‍ 9

ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനേയും സഹോദരനേയും മഫ്തിയിലെത്തിയ പൊലീസ് വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനില്‍ വെച്ചും തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്ത് അമ്മയോടും ഭാര്യയോടും പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ഏപ്രില്‍ ഒമ്പതിന് രാവിലെ ശ്രീജിത്ത് കൊല്ലപ്പെട്ടു. ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കാവുന്ന തരത്തിലുള്ള പരുക്കേറ്റുവെന്നും ചെറുടുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18 മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്.

കേസില്‍ പ്രതികളായിരുന്ന സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെ ഡിസംബറില്‍ തന്നെ സര്‍വീസില്‍ തിരികെയെടുത്തു. ഐ ജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എ വി ജോര്‍ജ് അതിന് മുന്‍പേ തിരികെ പ്രവേശിച്ചിരുന്നു.

വരാപ്പുഴ കസ്റ്റഡിക്കൊല: എസ് ഐക്കെതിരെ കൊലക്കുറ്റം ചാര്‍ത്തി കുറ്റപത്രം; എ വി ജോര്‍ജ് സാക്ഷി
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in