തോമസ് ചാണ്ടി
തോമസ് ചാണ്ടി

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 72 വയസായിരുന്നു. അര്‍ബുദരോഗത്തേത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പത്ത് വര്‍ഷത്തോളമായി വിദേശത്തുള്‍പ്പെടെ ചികിത്സ തേടി. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണം സംഭവിക്കുകയായിരുന്നു.

എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനായ അദ്ദേഹം പിണറായി മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കെഎസ്‌യുവിലൂടെയാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയപ്രവേശം. 1970ല്‍ കെഎസ്‌യുവിന്റെ കുട്ടനാട് യൂണിറ്റ് അദ്ധ്യക്ഷനായിരുന്നു. പിന്നീട് രാഷ്ട്രീയം വിട്ട് ബിസിനസിലേക്ക് ചുവടുമാറ്റി. പതിറ്റാണ്ടുകള്‍ക്ക് ശേഷം 1996ലാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നത്. 2006ല്‍ ഡിഐസി സീറ്റില്‍ കുട്ടനാട് എംഎല്‍എയായി. 2006ലും 2011ലും കോണ്‍ഗ്രസിന്റെ കെ സി ജോസഫിനെ തോമസ് ചാണ്ടി പരാജയപ്പെടുത്തി.

തോമസ് ചാണ്ടി
സിദ്ധാര്‍ഥും ടിഎം കൃഷ്ണയുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് പ്രതിഷേധം തുടരുന്നു

ഹണി ട്രാപ്പ് വിവാദത്തേത്തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്തേക്ക് നറുക്ക് വീഴുന്നത്. 2017 ഏപ്രിലില്‍ ഗതാഗതമന്ത്രിയായി അധികാരമേറ്റു. പിന്നീട് സ്ഥാനമൊഴിഞ്ഞു. ടൂറിസം വ്യവസായിയായ തോമസ് ചാണ്ടി ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ചീഫ് മാനേജിങ് ഡയറക്ടറാണ്. കുവൈറ്റില്‍ വ്യവസായങ്ങള്‍ ഉള്ളതിനാല്‍ തോമസ് ചാണ്ടിക്ക് കുവൈറ്റ് ചാണ്ടിയെന്നും വിളിപ്പേരുണ്ട്. കുവൈറ്റിലും റിയാദിലും സ്‌കൂളുകള്‍ സ്വന്തമായുണ്ട്.

1947 ഓഗസ്റ്റ് 29-നാണ് വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്. ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്‌നോളജിയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടി. ഭാര്യ മേഴ്‌സ്‌ക്കുട്ടിയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തോമസ് ചാണ്ടി
കുടിവെള്ളം പോലും കിട്ടാതെ ആറ് മണിക്കൂര്‍ തടങ്കല്‍; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപ്രചാരണം തുടര്‍ന്ന് ബിജെപി

Related Stories

No stories found.
logo
The Cue
www.thecue.in