സിദ്ധാര്‍ഥും ടിഎം കൃഷ്ണയുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് പ്രതിഷേധം തുടരുന്നു

സിദ്ധാര്‍ഥും ടിഎം കൃഷ്ണയുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് പ്രതിഷേധം തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധിച്ച അറുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടന്‍ സിദ്ധാര്‍ഥ്, സംഗീതജ്ഞന്‍ ടിഎം കൃഷ്ണ , ലോക്‌സഭാ എംപി തോല്‍ തിരുമാവളന്‍, മുന്‍ എംഎല്‍എ ജവഹറുള്ള, പ്രതിഷേധത്തിനെത്തിയ ഐഐടി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി ഒത്തുചേരുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കേസ്.

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ടാണ് ഇന്നലെ ചെന്നൈയിലെ വള്ളുവര് കോട്ടത്തില്‍ നൂറ് കണക്കിന് പേര്‍ ഒത്തുചേര്‍ന്നത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടായിരുന്നു ഒത്തു ചേരല്‍. ബിജപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുന്‍പും പ്രതികരിച്ചിട്ടുള്ള സിദ്ധാര്‍ഥ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. തനിക്ക് ട്വിറ്ററിലൂടെ ഭീഷണികള്‍ വരുന്നുണ്ടെന്നും സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

സിദ്ധാര്‍ഥും ടിഎം കൃഷ്ണയുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് പ്രതിഷേധം തുടരുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ ശബ്ദമുയര്‍ത്തി നടി പാര്‍വതിയും; മുംബൈ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ 

നിയമത്തിനെതിരെ മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ നടി പാര്‍വതിയും പങ്കാളിയായിരുന്നു. മുംബൈയിലെ പ്രതിഷേധത്തില്‍ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകരായ ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക, നിഖില്‍ അദ്വാനി, രാകേഷ് ഓംപ്രകാശ് മെഹ്റ, അര്‍ജുന്‍ മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി.

സിദ്ധാര്‍ഥും ടിഎം കൃഷ്ണയുമുള്‍പ്പെടെ അറുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; രാജ്യത്ത് പ്രതിഷേധം തുടരുന്നു
മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗ് തടഞ്ഞ് പൊലീസ്, മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു,മൊബൈലുകളടക്കം പിടിച്ചെടുത്തു 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പൊലീസ് തടഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്നില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 കേരള എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ക്യാമറകളും മൈക്കുകളും മൊബൈലുകളുമടക്കം പിടിച്ചുവെച്ചിരിക്കുകയുമാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടക്കേണ്ടത് വെന്‍ലോക്ക് ആശുപത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ടിംഗ് നടത്തുന്നവരെയാണ് പൊലീസ് സംഘം നിര്‍ബന്ധപൂര്‍വം നീക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in