രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു; വീണ്ടും രൂക്ഷ വിമര്‍ശനം| IMPACT

രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു; വീണ്ടും രൂക്ഷ വിമര്‍ശനം| IMPACT

കൊല്ലം തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവ് രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു. ബന്ധു ശിവാനന്ദന്‍ രാജീവിനെതിരെ നല്‍കിയ കേസ് കള്ളക്കേസാണെന്നാണ് എഡിജിപി സത്യവാങ്മൂലം നല്‍കിയത്.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവിനെ പൊലീസ് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ദ ക്യു റിപ്പോര്‍ട്ടിന് പിന്നാലെ സന്നദ്ധ സംഘടനയായ ദിശയാണ് രാജീവിന് നിയമസഹായം നല്‍കിയത്. അഡ്വ.പി.കെ ശാന്തമ്മയാണ് രാജീവിന് വേണ്ടി കേസില്‍ ഹാജരായത്. സി.ഐ വിശ്വംഭരനെതിരെ ക്രമിനില്‍ കേസെടുക്കാത്തതില്‍ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ രൂക്ഷമായ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ്

കുറ്റക്കാരനായ പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാത്തതെന്ന് ഹൈക്കോടതി .ഇത് നഷ്ട്ടപരിഹാരം കൊടുക്കേണ്ടി വരുന്ന കേസെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഹര്‍ജ്ജി 10.12.2021 ന് വീണ്ടും പരിഗണിയ്ക്കും

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവിനെ പൊലീസ് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ദ ക്യു റിപ്പോര്‍ട്ടിന് പിന്നാലെ സന്നദ്ധ സംഘടനയായ ദിശയാണ് രാജീവിന് നിയമസഹായം നല്‍കിയത്.

അഡ്വ.പി.കെ ശാന്തമ്മയാണ് രാജീവിന് വേണ്ടി കേസില്‍ ഹാജരായത്. സി.ഐ വിശ്വംഭരനെതിരെ ക്രമിനില്‍ കേസെടുക്കാത്തതില്‍ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു.

രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു; വീണ്ടും രൂക്ഷ വിമര്‍ശനം| IMPACT
പരാതി നല്‍കാന്‍ പോയപ്പോള്‍ പൊലീസ് തല്ലിച്ചതച്ചു, എട്ടുമാസമായി നീതിക്കായി ഈ ദളിത് യുവാവ് നടക്കുന്നു

പ്രാഥമികമായ അന്വേഷണത്തില്‍ കാര്യങ്ങള്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ദിശ രാജീവിന്റെ കേസ് ഏറ്റെടുത്തത്. തനിക്കെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാജീവ് ദ ക്യുവിനോട് പ്രതികരിച്ചു. ശിവാനന്ദനെ വിളിച്ചുവരുത്തി പൊലീസ് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു.

''ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സി.ഐ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനില്‍ പൂട്ടിയിട്ടു. കേസില്‍ എസ്.ഐക്കെതിരെയും നടപടി ആവശ്യമാണ്. അകാരണമായി എന്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചതുകൊണ്ട് മൂന്നരമാസമാണ് എന്റെ മക്കളുടെ പഠനം മുടങ്ങിയത്. പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയെന്ന് കാണിച്ച് 117 വകുപ്പ് പ്രകാരവും പൊലീസ് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതും വ്യാജമാണ്. മാന്യമായിട്ടാണ് ഞാന്‍ പെരുമാറിയത്. പരാതിക്ക് രസീത് ചോദിച്ചതിനാണ് അവര്‍ എന്നെ മര്‍ദ്ദിച്ചത്. വിശ്വംഭരനും എസ്.ഐക്കുമെതിരെ ക്രിമിനില്‍ കേസെടുക്കണം,'' രാജീവ് ദ ക്യുവിനോട് പറഞ്ഞു.

രാജീവിനെതിരെ പൊലീസ് ചുമത്തിയ ആദ്യ കേസ് തെറ്റെന്ന് ഹൈക്കോടതിയില്‍ എഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചു; വീണ്ടും രൂക്ഷ വിമര്‍ശനം| IMPACT
പരാതി നല്‍കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം, സി.ഐ വിശ്വംഭരന് സസ്‌പെന്‍ഷന്‍

2021 ഫെബ്രുവരി മൂന്നിനാണ് ബന്ധുവിനെതിരായ ഒരു പരാതിയുമായി രാജീവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിനെതിരെ പരാതി നല്‍കാനാണ് രാജീവ് പൊലീസിനെ സമീപിച്ചത്. തെന്മലയില്‍ ലൈഫ് മിഷന്‍ പ്രകാരം വീടുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജീവ് നല്‍കിയ പരാതിയിലാണ് ബന്ധുവുമായുള്ള തര്‍ക്കത്തിന്റെ തുടക്കം.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭവനപദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതാണ് പഞ്ചായത്ത് ഭരണസമിതിക്ക് തന്നോട് വൈരാഗ്യമുണ്ടാക്കിയതെന്ന് രാജീവ്. ഇതേ പ്രശ്‌നത്തിലാണ് ബന്ധു രാജീവിനെ അസഭ്യം പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുള്‍പ്പെടെ ഹാജരാക്കാനായാണ് സി.ഐ വിശ്വംഭരനെ രാജീവ് സമീപിക്കുന്നത്.

പരാതി വായിച്ച സി.ഐ വിശ്വംഭരന്‍ ബന്ധുവിനോട് രാവിലെ ഒമ്പതരയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്യമില്ലാതെ ഒരാള്‍ അസഭ്യം പറയുമോ എന്ന് ചോദിച്ച് അടുത്തുണ്ടായിരുന്ന ചൂരലെടുത്ത് സി.ഐ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നായിരുന്നു രാജീവിന്റെ ആരോപണം.

'ഇയാള്‍ ചീത്ത വിളിക്കാതെ ഒരാള്‍ തിരിച്ച് ചീത്ത വിളിക്കുമോ' എന്ന് ചോദിച്ചാണ് കയ്യിലുണ്ടായിരുന്ന ചൂരല്‍ എടുത്ത് സി.ഐ മര്‍ദിച്ചത്. സാറേ, ഞാന്‍ ചീത്ത വിളിച്ചിട്ടില്ല, എന്റെ കയ്യില്‍ ഫോണ്‍ റെക്കോഡുമുണ്ടെന്ന് ആവര്‍ത്തിച്ചെങ്കിലും സി.ഐ ചെവിക്കൊണ്ടില്ലെന്നും രാജീവ് പറഞ്ഞിരുന്നു.

ഫോണിലുണ്ടായിരുന്ന റെക്കോര്‍ഡ് പൊലീസ് ഡിലീറ്റ് ചെയ്തെന്നും തന്നെ മുഖത്ത് അടിച്ചെന്നും രാജീവ് പരാതിപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in