ബ്ലാക്ക് മെയില്‍ കേസില്‍ ഭീഷണിയുണ്ട്, പേടിച്ചാണ് കഴിയുന്നത്; തട്ടിപ്പിന് ഇരയായ മോഡല്‍ ദ ക്യു'വിനോട്

ബ്ലാക്ക് മെയില്‍ കേസില്‍ ഭീഷണിയുണ്ട്, പേടിച്ചാണ് കഴിയുന്നത്; തട്ടിപ്പിന് ഇരയായ മോഡല്‍ ദ ക്യു'വിനോട്

സ്വര്‍ണ്ണക്കടത്തിന് എസ്‌കോര്‍ട്ട് പോകണമെന്ന ആവശ്യവുമായി തട്ടിക്കൊണ്ട് പോയി തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ ഭീഷണി നേരിടുന്നതായി പൊലീസില്‍ പരാതി നല്‍കിയ മോഡല്‍. പ്രതികളുമായി ബന്ധമുള്ളവര്‍ തന്നോട് അടുപ്പമുള്ള പലരേയും വിളിച്ച് ഭീഷണിപ്പെടുത്തുണ്ടെന്നും തട്ടിപ്പിന് ഇരയായ മോഡല്‍ ദ ക്യു'വിനോട് വെളിപ്പെടുത്തി. കേസുമായി മുന്നോട്ട് പോകും. അന്വേഷണ ഉദ്യോഗസ്ഥയായ ഡിസിപി പൂങ്കുഴലിയില്‍ വിശ്വാസമുണ്ടെന്നും പരാതിക്കാരി. നടി ഷംനാ കാസിമിനെ വിവാഹാലോചനയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേസംഘം തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ബ്ലാക്ക്മെയില്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൂടി കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പേടി തോന്നുന്നു. ഞാന്‍ കാരണം വീട്ടുകാരും ബുദ്ധിമുട്ടുകയാണ്. കേസുമായി മുന്നോട്ട് പോകാതെ വഴിയില്ല. ആരും നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് അവസാനത്തിന് ശേഷം പ്രതികളാരും വിളിച്ചിട്ടില്ല.
പരാതിക്കാരിയായ മോഡല്‍

ബ്ലാക്ക്മെയില്‍ കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും മോഡല്‍ ദ ക്യുവിനോട്. ഹോട്ടലില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ക്കും കാര്യങ്ങള്‍ പുറത്ത് പറയാന്‍ താല്‍പര്യമില്ല. ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടോയെന്ന് പോലും അറിയില്ല. പൊലീസ് സ്റ്റേഷനും ഷൂട്ടിംങ് സെറ്റുമായി കഴിയുകയാണ് ഇപ്പോള്‍. ന്യൂസ് പോലും കാണുന്നില്ല. പുങ്കുഴലി മാഡത്തില്‍ വിശ്വാസമുണ്ടെന്നും പരാതി നല്‍കിയ പെണ്‍കുട്ടി.

ഷംന കാസിമിന്റെ പരാതിക്ക് പിന്നാലെയാണ് ഇതേ സംഘത്തിനെതിരെ പിറ്റേ ദിവസം മോഡലും രംഗത്തെത്തി. പാലക്കാട്ടേക്ക് തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും സ്വര്‍ണ്ണം കടത്താന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് പരാതിയുള്ളത്.

ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ഡിസിപി പൂങ്കുഴലി അറിയിച്ചു. കേസില്‍ പ്രതികളെല്ലാം പിടിയിലായി. ഒളിവിലായിരുന്ന ഷെരീഫിനെ ഇന്ന് പുലര്‍ച്ചെ പാലക്കാട് വെച്ച് കസ്റ്റഡിയിലെടുത്തു. വിവിധ സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സിനിമാ മേഖലയിലുള്ളവര്‍ കേസിന് പിന്നിലുണ്ടോയെന്നും പരിശോധിക്കുമെന്നും ഡിസിപി പൂങ്കുഴലി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in