തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി

തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ പ്രതിഷേധം ശക്തമാകുന്നു. തങ്ങള്‍ കുടുംബം എംഎസ്എഫിന്റെ ഭരണഘടന അട്ടിമറിച്ച് ഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ച് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി
അനധികൃത സ്വത്ത് സമ്പാദനം: വി എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി 

പാര്‍ട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്‍മാര്‍ കവര്‍ന്നെടുക്കുകയാണെന്ന് എംഎസ്എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ പരസ്യമായി പ്രതികരിച്ചു. തന്നിഷ്ടം നടപ്പാക്കുമ്പോള്‍ അണ്ണാക്കില്‍ പിരിവെട്ടിയവനെ പോലെ നോക്കി നില്‍ക്കുകയാണ്. സ്തുതി പാടുന്നവര്‍ക്കും ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനമുള്ളുവെന്ന മോദി സ്‌റ്റൈലാണ് ലീഗിലെന്നും ഇവര്‍ ആരോപിക്കുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച പേര് കൗണ്‍സില്‍ തള്ളിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഈ മാസം ഒമ്പതിന് കോഴിക്കോട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പികെ നവാസിനെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റാക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പികെ നവാസ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗമാണെങ്കില്‍ പ്രവര്‍ത്തന രംഗത്ത് സജീവമല്ലെന്നാണ് മറുപക്ഷം പറയുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ മതിയെന്ന് ഒരുവിഭാഗം വാദിച്ചു.

തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി
പോര് മുറുകിയപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചത് ശോഭാ സുരേന്ദ്രനെ; ഒടുവില്‍ നറുക്ക് വീണത് സുരേന്ദ്രന്

യൂത്ത് ലീഗിലേക്ക് മാറിയവരെ വീണ്ടും എംഎസ്എഫിലേക്ക് കൊണ്ടു വരേണ്ടതില്ലെന്ന് 12 ജില്ലാ കമ്മിറ്റികളും നിലപാടെടുത്തു. ജില്ലാ കമ്മിറ്റികളും സംസ്ഥാന സഹഭാരവാഹികളുംസാദിഖലിയുടെ പാനലിനെ എതിര്‍ത്തു. ഐക്യകണ്‌ഠേന മറ്റൊരു പാനല്‍ മുന്നോട്ട് വെച്ചു. മലപ്പുറത്ത് നിന്നുള്ള നിഷാദ് കെ സലിം പ്രസിഡന്റും കോട്ടയത്ത് നിന്നുള്ള ഷഹീര്‍ ഷാജഹാന്‍ സെക്രട്ടറിയുമായി കമ്മിറ്റി നിലവില്‍ വന്നു.

തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി
‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

നവാസിനെ അംഗീകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ തീരുമാനം കൗണ്‍സിലിന് വിട്ടു. കൗണ്‍സിലില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഇതിനെ സാദിഖലി തങ്ങള്‍ എതിര്‍ത്തതോടെ ബഹളമായി. റിട്ടേണിംഗ് ഓഫീസര്‍ പിഎം സാദിഖലിയെ ലീഗ് ഓഫീസില്‍ തടഞ്ഞു വെച്ചു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഇടപെട്ട് കൗണ്‍സില്‍ പിരിച്ചുവിട്ടു.

തങ്ങള്‍ കുടുംബത്തിനെതിരെ എംഎസ്എഫില്‍ കലാപം; കൂട്ടരാജി
'പ്രണയിക്കില്ല,പ്രണയിച്ച് വിവാഹം ചെയ്യില്ല'; വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് മഹാരാഷ്ട്രയിലെ കോളേജ്

മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്ന് ആരോപിച്ച് എംഎസ്എഫ് പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കി. എഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മാറ്റാന്‍ ലീഗ് ജില്ലാ നേതൃത്വത്തിന് അധികാരമില്ല. എംഎസ്എഫ് സംസ്ഥാന സമിതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് എതിര്‍പക്ഷം വാദിക്കുന്നു. ലീഗ് നേതൃത്വത്തിന്റെ നടപടി ശരിയല്ലെന്ന് ആരോപിച്ച് 9 ജില്ലാ ഭാരവാഹികള്‍ രാജിവെച്ചു. ഭരണഘടനാ വിരുദ്ധമാണെന്ന് എംഎസ്എഫ് സംസ്ഥാന സമിതിയും ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in