ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ ഗുണ്ടാ ലിസ്റ്റില്‍; ഓപ്പറേഷന്‍ കാവലിലൂടെ പൊലീസ് നടപ്പിലാക്കുന്നത് ഗുണ്ടായിസമോ?

ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ ഗുണ്ടാ ലിസ്റ്റില്‍; ഓപ്പറേഷന്‍ കാവലിലൂടെ പൊലീസ് നടപ്പിലാക്കുന്നത് ഗുണ്ടായിസമോ?

സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, മണ്ണ് മയക്കുമരുന്ന് മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നിവരെ കണ്ടെത്താനും പിടികൂടാനും ഡിസംബര്‍ പതിനെട്ടിന് പൊലീസ് മേധാവി അനില്‍ കാന്ത് പ്രഖ്യാപിച്ച പദ്ധതിയാണ് ' ഓപ്പറേഷന്‍ കാവല്‍'. എന്നാല്‍ നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പറേഷന്‍ കാവലിലൂടെ പൊലീസിന് ആരെയും ഗുണ്ടായാക്കാമെന്ന സാഹചര്യമുണ്ടായിരിക്കുകയാണ്.

ഇതുവരെ ഒരു കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത മാധ്യമ പ്രവര്‍ത്തകരെയും, ഗവേഷക വിദ്യാര്‍ത്ഥികളെയുമെല്ലാം പൊലീസ് കാവലിന്റെ പേരില്‍ നിരീക്ഷണത്തിലാക്കുകയും ഗുണ്ടാപട്ടികയില്‍ പെടുത്തുകയുമാണ്.

ഡിസംബര്‍ 29വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പറേഷന്‍ കാവലില്‍ പത്ത് ദിവസത്തിനിടെ സാമൂഹ്യവിരുദ്ധരും ഗുണ്ടകളുമായ 15,431 പേരെ പൊലീസ് കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തില്‍ ഇവരുടെ വിശദമായ ക്രൈം പട്ടിക തയ്യാറാക്കി, പ്രശ്‌നക്കാരായ 6619 പേരെ കരുതല്‍ തടങ്കലിലാക്കി. കുറ്റകൃത്യം തടയാനായി 525 പേര്‍ പിടിയിലായി. വിവിധ കേസുകളില്‍ ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ 6911 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയെന്നും ഇതോടെ കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെ 4717 പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ ഗുണ്ടാ ലിസ്റ്റില്‍; ഓപ്പറേഷന്‍ കാവലിലൂടെ പൊലീസ് നടപ്പിലാക്കുന്നത് ഗുണ്ടായിസമോ?
എട്ട് വയസുകാരിയോട് അപ്പീലിന് പോയി സര്‍ക്കാര്‍ പോരടിക്കരുത്; നഷ്ടപരിഹാര തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ജയചന്ദ്രന്‍ പറയുന്നു
ഓപ്പറേഷന്‍ കാവലില്‍ പൊലീസ് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴാണ് പദ്ധതിയിലൂടെ പൊലീസ് നടപ്പിലാക്കുന്ന പൗരാവകാശ ലംഘനങ്ങളും നീതിനിഷേധവും തുറന്നുകാട്ടികൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് താമരശ്ശേരിയുടെ കുറിപ്പ് പുറത്തുവരുന്നത്.

ഓപ്പറേഷന്‍ കാവലില്‍ പൊലീസ് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴാണ് പദ്ധതിയിലൂടെ പൊലീസ് നടപ്പിലാക്കുന്ന പൗരാവകാശ ലംഘനങ്ങളും നീതിനിഷേധവും തുറന്നുകാട്ടികൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് താമരശ്ശേരിയുടെ കുറിപ്പ് പുറത്തുവരുന്നത്. ഷഫീഖ് പറയുന്നത് പ്രകാരം, 2021 ഡിസംബര്‍ 29ന് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് അദ്ദേഹത്തിന് ഒരു കോള്‍ വന്നു.

തുടര്‍ന്ന് ഷഫീഖ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

'താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു കോള്‍ വന്നു. എസ്.ഐ. അഷ്റഫ് എന്നാണ് ട്രൂ കോളറില്‍ പേര് കാണിച്ചത്.

എന്റെ അഡ്രസും ഡീറ്റെയില്‍സും ആവശ്യപ്പെട്ടപ്പോള്‍ എന്തിനാണെന്ന് തിരികെ ചോദിച്ചു. ഒരു വെരിഫിക്കേഷന് വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞത്.

എന്റെ പേരില്‍ അവിടെ കേസോ മറ്റ് കാര്യങ്ങളോ ഒന്നുമില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മൂപ്പരുടെ മറുപടി ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ലിസ്റ്റിലുള്ള ആളുകളുടെ ഡീറ്റെയില്‍സ് വെരിഫൈ ചെയ്യുകയാണെന്നായിരുന്നു.

ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ ഗുണ്ടാ ലിസ്റ്റില്‍; ഓപ്പറേഷന്‍ കാവലിലൂടെ പൊലീസ് നടപ്പിലാക്കുന്നത് ഗുണ്ടായിസമോ?
മനോരമ ഉത്തരം പറയണം; കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നു

കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാനായി കഴിഞ്ഞ 18ാം തിയ്യതി ആരംഭിച്ചതാണ് 'ഓപ്പറേഷന്‍ കാവല്‍' പദ്ധതി. ഇത് പ്രകാരമുള്ള ലിസ്റ്റിലെങ്ങിനെ എന്റെ പേര് വന്നുവെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങള്‍ പ്ലാച്ചിമടയിലെയും മറ്റും സമരങ്ങളില്‍ ഉണ്ടായിരുന്നില്ലേ, യൂത്ത് ഡയലോഗ് എന്ന കൂട്ടായ്മയില്‍ ഉണ്ടായിരുന്നില്ലേ എന്നൊക്കെയാണ്.

അപ്പൊഴാണ് ട്രാക്ക് മനസ്സിലായത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ ഇടപെട്ടവരെയൊക്കെ നിങ്ങള്‍ ഗുണ്ടകളായാണ് കണക്കാക്കുന്നതെങ്കില്‍ അഡ്രസ് തരാന്‍ സൗകര്യമില്ല എന്ന് പറഞ്ഞപ്പോള്‍, 'എന്നാ നിന്നെ വന്ന് പൊക്കിക്കോളാം' എന്ന് പറഞ്ഞ് മൂപ്പര് ഫോണ്‍ വെച്ചു.

ഇതുമായി ബന്ധപ്പെട്ട വിശദാംശത്തിന് താമരശ്ശേരി എസ്.ഐ അഷ്‌റഫിനെ ദ ക്യു ബന്ധപ്പെട്ടപ്പോള്‍ '' അത് അതോടെ കഴിഞ്ഞല്ലോ, വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു എന്ന് മാത്രമായിരുന്നു പ്രതികരണം''. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകരെ വിളിക്കുന്നതന്നും പൊലീസ് ലിസ്റ്റ് എന്ത് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നതെന്നും ആരാഞ്ഞപ്പോള്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ല എന്നായിരുന്നു മറുപടി.

സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകയല്ല അല്ല താന്‍, അഞ്ച് വര്‍ഷമായി ഒരു പ്രവര്‍ത്തനങ്ങള്‍ക്കും പോയിട്ടില്ല. വീട്ടില്‍ തന്നെയാണ് ഇരിക്കുന്നത്. അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് മനസിലായിട്ടില്ല. ഷിമി

ഷിമി

ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി പേര്‍ക്ക് കേരള പൊലീസില്‍ നിന്ന് സമാനമായ രീതിയില്‍ കോളുകള്‍ വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കോഴിക്കോട് ബുക്ക് ഷോപ്പ് നടത്തിയിരുന്ന ഷിമിയെയും ഭര്‍ത്താവ്‌ രാജേഷ് കൊല്ലങ്കണ്ടിക്കൊപ്പം പൊലീസ് ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ വിവരം. സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകയല്ല അല്ല താന്‍, അഞ്ച് വര്‍ഷമായി ഒരു പ്രവര്‍ത്തനങ്ങള്‍ക്കും പോയിട്ടില്ല. വീട്ടില്‍ തന്നെയാണ് ഇരിക്കുന്നത്. അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് മനസിലായിട്ടില്ലെന്ന് ഷിമി ദ ക്യുവിനോട് പറഞ്ഞു.

''ഭര്‍ത്താവിന്റെ വീട്ടിലാണ് ഞാന്‍ നില്‍ക്കുന്നത്. ഞായറാഴ്ച എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പേര്‍ വന്നിട്ടുണ്ടായിരുന്നു. ആദ്യം ഭര്‍ത്താവിന്റെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു. അതിന് ശേഷമാണ് ഭാര്യയുടെ ആധാര്‍, ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി എല്ലാ വിവരങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടത്.

ഭര്‍ത്താവ് കാര്യം അന്വേഷിച്ചപ്പോള്‍ ഗുണ്ടാ ലിസ്റ്റില്‍ നിങ്ങളെ രണ്ട് പേരെയും പെടുത്തിയിട്ടുണ്ട് എന്ന രീതിയിലാണ് സംസാരിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഭര്‍ത്താവ് അന്വേഷിച്ചപ്പോള്‍ ഈ ലിസ്റ്റില്‍ നിങ്ങളെ രണ്ട് പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം മാത്രമാണ് പറഞ്ഞത്.

ഒരു നാല് വര്‍ഷം മുമ്പ് കോഴിക്കോട് ഒരു ഓണ്‍ലൈന്‍ ബുക്ക് ഷോപ്പ് നടത്തിയിരുന്നു. ഡെലിവറിക്ക് ശേഷം ബുക്ക് ഷോപ്പ് വിട്ട് വീട്ടില്‍ തന്നെയാണ്,'' ഷിമി പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ നസീറയോടും പൊലീസ് സമാനമായ രീതില്‍ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുകയുണ്ടായി. തുടര്‍ന്ന് നസീറ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നാക്ക് പിഴയായിരുന്നു, നിങ്ങള്‍ നിരീക്ഷണ ലിസ്റ്റില്‍ മാത്രമാണ് ഉളളത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് നസീറ പറയുന്നത് ഇങ്ങനെ.

കൃത്യമായി രേഖകളുള്ള ആളുകളെ വിളിക്കുക എന്നല്ലാതെ ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് ഇപ്പോള്‍ വിളിച്ച് കൊണ്ടിരിക്കുന്നത്. ഇത് എന്ത് തരം പൊലീസിങ്ങാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നത് എന്നത് പൊതുജനത്തിന് മനസിലാകുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് എന്നെയും എന്റെ പാര്‍ട്ണര്‍ സുഭിനെയും പൊലീസ് വിളിച്ചത്. ഞങ്ങള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉണ്ടെന്നായിരുന്നു പറഞ്ഞത്. ഇതിനൊക്കെയൊരു മാനദണ്ഡമുണ്ടല്ലോ? ഗുണ്ടാ ലിസ്റ്റ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഒരു കേസിലും പ്രതിപ്പട്ടികയിലില്ല, വിചാരണ നേടുന്നില്ല, ക്രിമിനല്‍ പശ്ചാത്തലമില്ല, ശിക്ഷിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇതിന്റെ അടിസ്ഥാനമെന്താണ് എന്ന് ചോദിച്ചപ്പോള്‍ എസ്.പി ഓഫീസില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിളിക്കുകയാണ് എന്നാണ് പറഞ്ഞത്.

ഗുണ്ടാ ലിസ്റ്റും കാപ്പയുമൊക്കെ ചുമത്തണമെങ്കില്‍ അതിന്റേതായ മാനദണ്ഡമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില ഇടപെടലുകളുണ്ടായപ്പോള്‍ പിന്നീട് ഞങ്ങളെ വിളിച്ച പൊലീസുകാരന്‍ പറയുന്നത് എന്റെ നാക്ക് പിഴച്ചതാണ്, ഗുണ്ടാ ലിസ്റ്റല്ല, നിരീക്ഷണ ലിസ്റ്റാണ് എന്നാണ്,'' നസീറ ദ ക്യുവിനോട് പറഞ്ഞു.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരു മൂന്നു നാല് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ സാധിക്കുന്നില്ല. അത് സ്വയം വിമര്‍ശനാത്മകമായി കൂടിയാണ് കാണുന്നത്. പഠനവും ഗവേഷണവും ജോലിയും കുട്ടികളുമൊക്കെയായി ചില തടസ്സങ്ങളുണ്ട് എന്നതാണ് സത്യമെന്നും നസീറ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ഈ രൂപത്തില്‍ ആളുകളെ ഭയപ്പെടുത്തി നിര്‍ത്തുന്ന നീക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും വടകര എം.എല്‍.എ കെ.കെ രമ ദ ക്യുവിനോട് പറഞ്ഞു.

''കൃത്യമായി രേഖകളുള്ള ആളുകളെ വിളിക്കുക എന്നല്ലാതെ ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് ഇപ്പോള്‍ വിളിച്ച് കൊണ്ടിരിക്കുന്നത്. ഇത് എന്ത് തരം പൊലീസിങ്ങാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നത് എന്നത് പൊതുജനത്തിന് മനസിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറകണം,'' വടകര എം.എല്‍.എ കെ.കെ രമ ദ ക്യുവിനോട് പറഞ്ഞു.

ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍ ഗുണ്ടാ ലിസ്റ്റില്‍; ഓപ്പറേഷന്‍ കാവലിലൂടെ പൊലീസ് നടപ്പിലാക്കുന്നത് ഗുണ്ടായിസമോ?
വിവാഹ പ്രായം 21, വിദ്യാഭ്യാസം കിട്ടാതെ മത്തിക്കറി വെക്കാൻ പറയുന്നത് നിർത്തും

പൗരവകാശങ്ങളുടെ മേലുള്ള കേരള പൊലീസിന്റെ കടന്നുകയറ്റം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അവ ആവര്‍ത്തിക്കപ്പെടുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ക്കിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടകളെ പിടികൂടാനുള്ള പൊലീസിന്റെ ഓപ്പറേഷന്‍ കാവല്‍ മാധ്യമ പ്രവര്‍ത്തകരേയും, ഗവേഷക വിദ്യാര്‍ത്ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്നത് അത്യന്തം ഗുരുരതമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. നിലവില്‍ പൊലീസ് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പലര്‍ക്കുമെതിരെ ഇതുവരെ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in