‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 

‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് പിന്‍മാറി മുഖ്യാതിഥികളായ ബ്രിട്ടീഷ് അഭിനേതാക്കള്‍. നടന്‍ റിസ് അഹമ്മദും നടി ജമീല ജാമിലുമാണ് സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയെ മുന്‍നിര്‍ത്തി മോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പീര്‍സ് അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ നിന്ന് പിന്‍വാങ്ങിയത്. സെപ്റ്റംബര്‍ 25, 26 തിയ്യതികളില്‍ ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍വെച്ചാണ് നാലാമത് 'ഗോള്‍കീപ്പേര്‍സ്' പുരസ്‌കാര വിതരണ പരിപാടി. ബില്‍ & മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷനാണ് അംഗീകാരം നല്‍കുന്നത്. താരങ്ങള്‍ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജമ്മുകാശ്മീരില്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് റിപ്പോര്‍ട്ടുണ്ട്.

‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 
‘സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വില’; ജസ്റ്റിസ് ലോയയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ശേഷം ജോലിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

നിരോധനാജ്ഞ പ്രഖ്യാപിച്ച് ആശയവിനിമയ വിച്ഛേദനത്തിലൂടെ കശ്മീര്‍ ജനതയെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യത്തിലാണിതെന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകനായ ആസാദ് എസ്സയാണ് റിസ് അഹമ്മദിന്റെയും ജമീല ജാമിയുടെയും തീരുമാനം തിങ്കളാഴ്ച ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഏഷ്യയിലെ ആദ്യ എമ്മി പുരസ്‌കാര ജേതാവായ റിസ് അഹമ്മദ് ഇസ്ലാമോഫോബിയക്കെതിരെയും വിവേചനങ്ങള്‍ക്കെതിരെയും നിലയുറപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ശ്രദ്ധയാകര്‍ഷിച്ച അഭിനേത്രിയാണ് ജമീല ജാമില്‍.

‘കശ്മീര്‍ ജനതയെ ഒറ്റപ്പെടുത്തി’; മോദിക്കുള്ള ‘ഗോള്‍കീപ്പേര്‍സ്’ പുരസ്‌കാര ചടങ്ങില്‍ നിന്ന് പിന്‍മാറി റിസ് അഹമ്മദും ജമീല ജാമിലും 
‘ഒരു കുടുംബം നെടുകെ പിളര്‍ന്നു, പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി’

ഇരുവരും ചടങ്ങില്‍ എത്തില്ലെന്ന് അറിയിച്ചതായി ഗേറ്റ് ഫൗണ്ടേഷന്‍ സ്ഥിരീകരിക്കുന്നു. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേനും പരിപാടിയില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്. അഞ്ച് വിഭാഗങ്ങളായി തിരിച്ച് സുസ്ഥിര വികസനത്തിനുവേണ്ടി പരിശ്രമിച്ചവര്‍ക്കാണ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പുരസ്‌കാരം നല്‍കുന്നത്. 2019 ഒക്ടോബര്‍ 2 വരെ ഇന്ത്യയില്‍ 90 ദശലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെന്ന് കാണിച്ചാണ് സ്വഛ് ഭാരത് പദ്ധതിയുടെ പേരില്‍ മോദിക്ക് പുരസ്‌കാരം നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in