വൈവിധ്യങ്ങളുടെ ഇന്ത്യ; പരിഹസിക്കരുത്; യോഗിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ചെറിയൊരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തോട് ട്വിറ്ററിലൂടെ രാഹുല്‍ഗാന്ധി പ്രതികരിച്ചു. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍ഗാന്ധി.

കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണ്. സംസ്‌കാരം, ഭാഷ, മനുഷ്യര്‍, സംസ്ഥാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നും സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നുമായിരുന്നു യോഗി പറഞ്ഞത്. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ധ്വാനമായിരിക്കും നഷ്ടമാകുക. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ല,'' യോഗി പറഞ്ഞു.

യോഗിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുണ്ടാകും, ആരോഗ്യ സേവനങ്ങളുണ്ടാകും, സാമൂഹിക ക്ഷേമമുണ്ടാകും, ജീവിതനിലവാരമുണ്ടാകും സര്‍വ്വോപരി ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത ഒരു സമൂഹവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in