

മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ 15 മന്ത്രിമാർ പിന്നിൽ. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പിന്നിലാണ്.
ധർമ്മടത്ത് അഞ്ചാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലെല്ലാം യുഡിഎഫ് മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്.
അതേസമയം അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ വി.ഡി. സതീശൻ വടക്കൻ പറവൂരിൽ 3071 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടുകളിൽ വി.ഡി. സതീശൻ പിന്നിലായിരുന്നുവെങ്കിൽ പിന്നീട് അത് തിരിച്ചുപിടിക്കുകയായിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ 10827 വോട്ടുകൾക്ക് രമേശ് ചെന്നിത്തലയും മുന്നിലാണ്.