‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍

‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍

എന്‍എസ്എസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ രൂക്ഷ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്എസിനേക്കുറിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുകയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മറുപടി.

വില കുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തര്‍ എന്നത് ഭീഷണിയുടെ സ്വരമാണ്.

ജി സുകുമാരന്‍ നായര്‍

ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും സുകുമാരന്‍ നായരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍
‘സമഗ്ര അന്വേഷണമില്ലാതെ യുഎപിഎ ചുമത്തരുത്’; മാവോയിസ്റ്റ് ബന്ധമുണ്ടെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം

ഇന്നലെയായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രിയുടെ ഒളിയമ്പ്. വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെക്കരുതെന്ന് പിണറായി പറഞ്ഞു. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും ഐക്യം രൂപപ്പെടണം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാകാം. ആ പൈതൃകത്തെ കൈയ്യൊഴിയുകയല്ല വേണ്ടത്. അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോകുന്നതിനേക്കുറിച്ചാണ് സമുദായ നേതാക്കള്‍ ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും തമ്മിലാരംഭിച്ച പരോക്ഷ വിമര്‍ശനങ്ങളാണ് തുറന്ന വാക്‌പോരിലേക്കെത്തിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ എന്‍എസ്എസ് യുഡിഎഫിന് വേണ്ടി പരസ്യപ്രചാരണത്തിന് ഇറങ്ങിയത് വിവാദമായിരുന്നു.

‘അവഗണനയോടെ തള്ളുന്നു’; മുഖ്യമന്ത്രിക്കെതിരെ ജി സുകുമാരന്‍ നായര്‍
ആറ് വര്‍ഷത്തിനിടെ 90 ലക്ഷം ജോലികളുടെ ഇടിവ്; ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in