ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു; ആക്രമണം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍

ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു; ആക്രമണം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍

ബിഹാര്‍ ശരണ്‍ ജില്ലയിലെ ബനിയാപൂരില്‍ പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു. സമീപത്തുള്ള ഗ്രാമത്തില്‍ താമസിച്ചിരുന്ന നൗഷാദ് ഖുറേഷി, വിദേഷി നത്, രാജു നാത് എന്നിവര്‍ക്കാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. രാവിലെ നാലരയോടെ പിക് അപ് വാഹനത്തില്‍ കന്നുകാലിയെ മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നെന്ന് ആരോപിച്ച് ബനിയാപൂര്‍ ഗ്രാമവാസികള്‍ മൂന്ന് പേരെ പിടികൂടുകയായിരുന്നു. ഇവരെ ബന്ദവസ്സിലാക്കിയ ശേഷം തളര്‍ന്ന് വീഴുന്നതുവരെ മര്‍ദ്ദിച്ചു. ക്രൂരമര്‍ദ്ദനമേറ്റ് വീണുകിടന്നവരെ പൊലീസാണ് പിന്നീട് ഛാപ്രയിലെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് പേര്‍ക്കും ആശുപത്രിയിലെത്തുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ കരയുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ പുറത്തുവന്നിരുന്നു. ബന്ധുക്കള്‍ ഗ്രാമീണര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ നല്‍കിയ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിഹാറില്‍ മൂന്ന് പേരെ തല്ലിക്കൊന്നു; ആക്രമണം പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന പേരില്‍
200 ആളുകള്‍, 32 ട്രാക്ടര്‍; യുപിയില്‍ ഗ്രാമത്തലവന്‍ 10 ആദിവാസി കര്‍ഷകരെ കൂട്ടക്കൊല ചെയ്തതിങ്ങനെ

ജുലൈ രണ്ടിന് ത്രിപുര റായിഷ്യാബരിയില്‍ പശുമോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് വാര്‍ത്തയായിരുന്നു. ബുധി കുമാര്‍ എന്ന 36കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

logo
The Cue
www.thecue.in