ഏതെങ്കിലും ഒരു കമ്പനി പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാകുമോയെന്ന് സുപ്രീം കോടതി; വിദേശപൗരത്വം ആരോപിച്ചവരോട് മറുചോദ്യം

ഏതെങ്കിലും ഒരു കമ്പനി പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാകുമോയെന്ന് സുപ്രീം കോടതി; വിദേശപൗരത്വം ആരോപിച്ചവരോട് മറുചോദ്യം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നുമുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സംഘടനയ്ക്ക് വേണ്ടി ജയ് ഭഗവാന്‍ ഗോയലും ചന്ദര്‍ പ്രകാശ് ത്യാഗിയുമാണ് രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ഇരട്ട പൗരത്വം ഉള്ളവര്‍ക്ക് മത്സരിക്കാനുള്ള വിലക്ക് രാഹുല്‍ ഗാന്ധിക്കും ബാധകമാക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി 2005- 2006 ഘട്ടത്തില്‍ വാര്‍ഷിക രേഖയില്‍ രാഹുല്‍ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് കാണിച്ചിരിക്കുന്നതെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഇതിനൊരു മറുചോദ്യമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ പ്രതികരണം.

ഏതെങ്കിലും ഒരു വിദേശകമ്പനി ഏതെങ്കിലും രേഖകളില്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിവച്ചാല്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷുകാരനാകുമോ?.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ഏതെങ്കിലും ഒരു വിദേശകമ്പനി ഏതെങ്കിലും രേഖകളില്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിവച്ചാല്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷുകാരനാകുമോ?.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

ഹര്‍ജിക്കാരന്‍ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണോയെന്നും സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും അംഗങ്ങളായിരുന്നു.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഓടി നടക്കുകയാണ് എന്ന ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍, ഈ രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറു ചോദ്യം. 130 കോടി ജനങ്ങളുള്ള രാജ്യത്തെ ആര്‍ക്കും അതാഗ്രഹിക്കാം, അതൊരു ആരോഗ്യപരമായ ആഗ്രഹമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നേരത്തെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ വിദേശപൗരത്വത്തില്‍ മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഈ പരാതിയെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രമായാണ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനായാണ് ജനിച്ചതെന്നും വളര്‍ന്നതെന്നും ലോകത്തിന് മൊത്തമറിയാമെന്നും കോണ്‍ഗ്രസ് മറുപടി നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in