മരട് ഫ്‌ളാറ്റ്  പൊളിക്കല്‍ : താമസക്കാരെ മറ്റെന്നാള്‍ ഒഴിപ്പിക്കില്ല 

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ : താമസക്കാരെ മറ്റെന്നാള്‍ ഒഴിപ്പിക്കില്ല 

തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തി ,സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ 5 ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാരെ മറ്റെന്നാള്‍ ഒഴിപ്പിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നടപടി. കൂടാതെ ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശവും ലഭിക്കേണ്ടതുണ്ട്. ഈ മാസം 29 മുതല്‍ ഫ്‌ളാറ്റ് നിവാസികളെ ഒഴിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. നാല് ദിവസത്തിനകം നാല് സമുച്ചയങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാനായിരുന്നു ധാരണ. കൂടാതെ ഒക്ടോബര്‍ 11 മുതല്‍ പൊളിക്കല്‍ ആരംഭിക്കാനുമായിരുന്നു ലക്ഷ്യമിട്ടത്.

മരട് ഫ്‌ളാറ്റ്  പൊളിക്കല്‍ : താമസക്കാരെ മറ്റെന്നാള്‍ ഒഴിപ്പിക്കില്ല 
മരട്: സംസ്ഥാന സര്‍ക്കാറിനെ തള്ളി സുപ്രീംകോടതി; പൊളിക്കാമെന്ന് ഉറപ്പ്

എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയും അതിന്‍മേലുള്ള സര്‍ക്കാര്‍ നിര്‍ദേശവും വന്ന ശേഷമേ നടപടികള്‍ ആരംഭിക്കുകയുള്ളൂ. ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിട്ടുണ്ട്. നാല് ആഴ്ചയ്ക്കകം തുക കൈമാറണമെന്നാണ് നിര്‍ദേശം ശേഷം ഈ തുക ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയെത്ര തുക നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ടെത്താന്‍ വിരമിച്ച ജഡ്ജി അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുന്നുമുണ്ട്.

മരട് ഫ്‌ളാറ്റ്  പൊളിക്കല്‍ : താമസക്കാരെ മറ്റെന്നാള്‍ ഒഴിപ്പിക്കില്ല 
ലോക്‌സഭാ തോല്‍വിയില്‍ നിന്ന് ചരിത്ര വിജയത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഇടതുമുന്നണി ; വരാനിരിക്കുന്നവയിലേക്ക് ആത്മവിശ്വാസമേറ്റുന്ന പാലാജയം 

എന്നാല്‍ കോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക അംഗീകരിക്കാനാകില്ലെന്നാണ് താമസക്കാരുടെ പക്ഷം. ചെലവഴിച്ച പണത്തിന്റെ ചെറിയഭാഗം മാത്രമാണിതെന്നാണ് ഉടമകള്‍ പറയുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കാതെ ഒഴിയില്ലെന്നും ഫ്‌ളാറ്റ് നിവാസികള്‍ അറിയിച്ചു. അതേസമയം സുപ്രീം കോടതി നിശ്ചയിക്കുന്ന മൂന്നംഗ കമ്മിറ്റിയാകും പൊളിക്കലിന് മേല്‍നോട്ടം വഹിക്കുക. ഇതിലേക്ക് സര്‍ക്കാരിന് അംഗങ്ങളെ ശുപാര്‍ശ ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in