മടുത്തു, രാഹുല്‍ ഗാന്ധിയെന്ന പേര് മാറ്റിയേ പറ്റൂ ; അച്ഛന്റെ വിളിപ്പേര് ചേര്‍ന്നപ്പോള്‍ പുലിവാല് പിടിച്ച് 22 കാരന്‍ 

മടുത്തു, രാഹുല്‍ ഗാന്ധിയെന്ന പേര് മാറ്റിയേ പറ്റൂ ; അച്ഛന്റെ വിളിപ്പേര് ചേര്‍ന്നപ്പോള്‍ പുലിവാല് പിടിച്ച് 22 കാരന്‍ 

പേര് രാഹുല്‍ ഗാന്ധിയെന്നായതിനാല്‍ കുഴങ്ങിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ 22 കാരന്‍. രാഹുല്‍ഗാന്ധിയെന്ന് പേരുപറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കുന്നില്ലെന്നതാണ് അഖണ്ഡ് നഗര്‍ സ്വദേശി നേരിടുന്ന പ്രധാനപ്രശ്‌നം. താന്‍ വ്യാജനല്ലെന്ന് ബോധ്യപ്പെടുത്തേണ്ട സ്ഥിതിയാണെന്നും യുവാവ് ദൈന്യതയോടെ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന നേതാവിന്റെ പേരായിപ്പോയതില്‍ അപരിചിതര്‍ യുവാവിനെ വ്യാജനായി കണക്കാക്കുന്നതാണ് പ്രതിസന്ധി.

മടുത്തു, രാഹുല്‍ ഗാന്ധിയെന്ന പേര് മാറ്റിയേ പറ്റൂ ; അച്ഛന്റെ വിളിപ്പേര് ചേര്‍ന്നപ്പോള്‍ പുലിവാല് പിടിച്ച് 22 കാരന്‍ 
നെതര്‍ലാന്‍ഡ്‌സിന് നാല്‍പ്പതിനായിരം നഴ്‌സുമാരെ വേണം,നല്‍കാമെന്ന് മുഖ്യമന്ത്രി 

എനിക്ക് ആധാര്‍ കാര്‍ഡുണ്ട്. മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ ഉള്‍പ്പെടെ എന്തെങ്കിലും കാര്യത്തിന് ആധാര്‍ കാണിക്കുമ്പോള്‍ ആളുകള്‍ എന്നെ സംശയത്തോടെയാണ് നോക്കുന്നത്. അപരിചിതരോട് ഫോണിലോ നേരിട്ടോ സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന് പരിചയപ്പെടുത്തുമ്പോള്‍ ആളുകള്‍ എന്നെ തെറ്റായ രീതിയിലാണ് കാണുക. ഞാന്‍ തട്ടിപ്പുകാരനാണെന്നാണ് പലരും ചിന്തിക്കുന്നതെന്നും 22 കാരന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെന്ന് പേരുവരാനുണ്ടായ കാരണവും യുവാവ് വിശദീകരിക്കുന്നു.

മടുത്തു, രാഹുല്‍ ഗാന്ധിയെന്ന പേര് മാറ്റിയേ പറ്റൂ ; അച്ഛന്റെ വിളിപ്പേര് ചേര്‍ന്നപ്പോള്‍ പുലിവാല് പിടിച്ച് 22 കാരന്‍ 
മുസ്ലീം കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് ഉപഭോക്താവ്, ആഹാരത്തിന് മതമില്ലെന്ന് സൊമാറ്റോയുടെ തകര്‍പ്പന്‍ മറുപടി 

പാരാമിലിട്ടറിയില്‍ വാഷര്‍മാന്‍ ആയാണ് രാഹുലിന്റെ അച്ഛന്‍ രാജേഷ് മാളവ്യ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തെ ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥന്‍മാര്‍ ഗാന്ധിയെന്ന് വിളിച്ചിരുന്നു. അങ്ങനെ വിളിച്ചുവിളിച്ച് അദ്ദേഹത്തിന്റെ പേരിനൊപ്പം ഗാന്ധി ചേര്‍ന്നു. രാജേഷ് മാളവ്യ മകനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ രാഹുല്‍ മാളവ്യ എന്ന് പേരുള്‍പ്പെടുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിയെന്ന് നല്‍കി. രാഹുല്‍ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തുകയുമായിരുന്നു. ഫലത്തില്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത യുവാവിന് രാഹുല്‍ഗാന്ധിയെന്ന പേര് പുലിവാലായിരിക്കുകയാണ്. ഓദ്യോഗിക രീതികളിലൂടെ പേരിലെ ഗാന്ധി മാറ്റാന്‍ ആലോചിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി.

logo
The Cue
www.thecue.in