മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. കലതാമസം കൂടാതെ സഹായം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി. കൊക്കയാറില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. അഞ്ച് പേരെയാണ് ഇവിടെ ഇനി കണ്ടെത്താനുള്ളത്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
'വെള്ളപ്പൊക്കം ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍', ദുരന്തമുഖത്ത് വിദ്വേഷപ്രചരണം; മെനയാവുന്നില്ലല്ലോ സംഘീ എന്ന് വി.ടി.ബല്‍റാം
The Cue
www.thecue.in