'വെള്ളപ്പൊക്കം ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍', ദുരന്തമുഖത്ത് വിദ്വേഷപ്രചരണം; മെനയാവുന്നില്ലല്ലോ സംഘീ എന്ന് വി.ടി.ബല്‍റാം

'വെള്ളപ്പൊക്കം ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍', ദുരന്തമുഖത്ത് വിദ്വേഷപ്രചരണം; മെനയാവുന്നില്ലല്ലോ സംഘീ എന്ന് വി.ടി.ബല്‍റാം

കനത്തമഴ സംസ്ഥാനത്ത് ദുരിതം വിതച്ചിരിക്കെ നടക്കുന്ന വിദ്വേഷപ്രചരണത്തെ വിമര്‍ശിച്ച് വി.ടി.ബല്‍റാം. കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച മീഡിയ വണ്‍ വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റ് പങ്കുവെച്ചായിരുന്നു വി.ടി.ബല്‍റാമിന്റെ കുറിപ്പ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ആരോപിക്കുന്നതായിരുന്നു കമന്റ്.

മുഹമ്മദ് അല്‍ റസൂല്‍ എന്നയാളുടെ പേരില്‍ വന്ന കമന്റ് ഇങ്ങനെ; 'ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മാത്രം എങ്ങനെ വെള്ളപ്പൊക്കം ഉണ്ടായി. ദൈവം നല്‍കിയ ശിക്ഷയാണോ ഇത്. മുസ്ലീമുകളെ രക്ഷിക്കണമേ അള്ളാ. ന്റെ പടച്ചോനെ മുസ്ലീമുകളെ കാത്തോളീന്‍.'

ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും, അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള സുവര്‍ണാവസരമാക്കണമെങ്കില്‍ അതാരായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലെന്ന് വി.ടി.ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'ആഹാ... പച്ചക്കൊടി പ്രൊഫൈല്‍ പിക്ചര്‍, 'മുഹമ്മദ് അല്‍ റസൂല്‍' എന്ന് പേര്, 'കാത്തോളീന്‍' പോലുള്ള ഭാഷാ പ്രയോഗങ്ങള്‍! എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ.

ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള 'സുവര്‍ണ്ണാവസര'മാക്കണമെങ്കില്‍ അതാരായായിരിക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്', വി.ടി.ബല്‍റാം കുറിച്ചു.

Related Stories

No stories found.
The Cue
www.thecue.in