ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Published on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഞായറാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തിലാണ് കാലവര്‍ഷം ശക്തമാകുന്നത്.

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ-തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ഇന്നും, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇതിനോടു ചേര്‍ന്നുള്ള വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തിങ്കളാഴ്ചയും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ ഭാഗങ്ങളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മുഖ്യമന്ത്രിയെ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ്; 'നാര്‍ക്കോട്ടിക് ജിഹാദില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സി അന്വേഷണം വേണം'
logo
The Cue
www.thecue.in