സാദിഖലി തങ്ങള്‍ ഇനി ലീഗിനെ നയിക്കും; പ്രസിഡന്റായി പ്രഖ്യാപിച്ചു

സാദിഖലി തങ്ങള്‍ ഇനി ലീഗിനെ നയിക്കും; പ്രസിഡന്റായി പ്രഖ്യാപിച്ചു

സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയാണ് സാദിഖലി ശിഹാബ് തങ്ങളെ പ്രസിഡന്റായി തീരുമാനിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങള്‍.

പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങള്‍ യോഗം ചേര്‍ന്ന് സാദിഖലി തങ്ങളെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതിയുടെ ചെയര്‍മാനായും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്ലീലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു സാദിഖലി തങ്ങള്‍. ഉന്നതാധികാര സമിതി അംഗമാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായിരുന്നപ്പോള്‍ താല്കാലിക ചുമതല വഹിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in